ആവര്‍ത്തന ചോദ്യങ്ങള്‍

(1) നവരത്നങ്ങളില്‍പ്പെട്ട രത്നങ്ങള്‍ ഏതൊക്കെ ?

(1) വജ്ജ്രം
(2) മാണിക്യം
(3) ഇന്ദ്രനീലം
(4) മഞ്ഞപുഷ്യരാഗം
(5) വൈഡ്യൂര്യം
(6) മരതകം
(7) ഗോമേദകം
(8) മുത്ത്
(9) പവിഴം

(2) അമേരിക്കന്‍ ഡയമണ്ട് എന്നാലെന്ത്?

മനുഷ്യനിര്‍മ്മിതമായ “ക്യൂബിക് സിര്‍ക്കോണിയയുടെ ഡിസ്പേര്‍ഷന്‍ വാല്യൂ വജ്ജ്രത്തേക്കാള്‍ കൂടുതലാണ്. വജ്ജ്രത്തെ ക്യൂബിക് സിര്‍ക്കോണിയയില്‍ നിന്നും എളുപ്പത്തില്‍ വേര്‍തിരിച്ചറിയാനാകും.

പ്രോപ്പര്‍ട്ടീസ് വജ്ജ്രം സിന്തറ്റിക് ക്യൂബിക് സിര്‍ക്കോണിയ
ഹാര്‍ഡ്നെസ്സ് 10 8-8.5
സ്പെസിഫിക് ഗ്രാവിറ്റി 3.52 5.8-6.2
റിഫ്രാക്ടീവ് ഇന്‍ഡെക്സ് 2.42 2.15
ഡിസ്‍പേര്‍ഷന്‍ 0.044 0.060

(3) രത്നക്കല്ലുകളുടെ വില നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകങ്ങള്‍ എന്തൊക്കെ?

(1) നിറം
(2) സുതാര്യത
(3) കട്ടിംഗ്സ്റ്റൈല്‍
(4) കല്ലിന്റെ വലിപ്പം അഥവാ ഭാരം
(5) രത്നക്കല്ലിന്റെ ഭംഗി കൂട്ടുന്നതിനായി ചെയ്യുന്ന ട്രീറ്റ്മെന്റ്സ്
(6) ഫിനോമിന (ചാറ്റോയന്‍സി, അവഞ്ച്വറന്‍സ്, ആസ്റ്റിസം, ചെയ്ഞ്ച് ഓഫ് കളര്‍ തുടങ്ങിയവ)
(7) രത്നക്കല്‍ ഉണ്ടായ സഥലം.

(4) എന്താണ് സിന്തറ്റിക് രത്നകല്ലുകള്‍ ? സാധാരണ നാം കാണുന്ന സിന്തറ്റിക് രത്നകല്ലുകള്‍ ഏതൊക്കെ?

പ്രകൃതിദത്തമായ രത്നങ്ങളുടെ അതേ ക്രിസ്റ്റല്‍ ഘടനയും ഫിസിക്കല്‍, കെമിക്കല്‍ & ഒപ്റ്റിക്കല്‍ പ്രോപ്പര്‍ട്ടീസും ഉള്ള മനുഷ്യ നിര്‍മ്മിത രത്നങ്ങളെയാണ് സിന്തറ്റിക് രത്നകല്ലുകള്‍ എന്നു വിളിക്കുന്നത്. സാധാരണ ഉള്ളിലെ ഇന്‍ഷ്യൂറന്‍സ് നോക്കിയാണ് പ്രകൃതിദത്ത രത്നങ്ങളെ സിന്തറ്റിക് രത്നങ്ങളില്‍ നിന്നും വേര്‍തിരിച്ചറിയുന്നത്. ചില സിന്തറ്റിക് രത്നങ്ങള്‍ താഴെ പറയുന്നു.

സിന്തറ്റിക്, മരതകം, സ്ന്തറ്റിക് വൈഡ്യൂര്യം, സിന്തറ്റിക് ബെറില്‍(ചുവപ്പ്, മഞ്ഞ, നീല), സിന്തറ്റിക് മാണിക്യം, സിന്തറ്റിക് അലക്സാണ്ട്രൈറ്റ്, സിന്തറ്റിക് ക്വാര്‍ട്ട്സ്(പര്‍പ്പിള്‍, മഞ്ഞ), സിന്തറ്റിക് സഫയര്‍, സിന്തറ്റിക് വജ്ജ്രം, സിന്തറ്റിക് സ്പിനല്‍, സിന്തറ്റിക് ഒപാല്‍, ലാപിസ് ലബൂലി, ടര്‍ക്വോയ്‍സ്, കോറല്‍, ജേഡ് തുടങ്ങിയവയും കൃത്രിമമായി ഉണ്ടാക്കാറുണ്ട്.

(5) രത്നക്കല്‍ വ്യാപാരികള്‍ ഉപയോഗിക്കാറുള്ള ട്രേഡ് നാമങ്ങള്‍ എന്തൊക്കെ?

ഒരു രത്നക്കല്ലിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നതിനായി വ്യാപാര രംഗത്ത് സാധാരണ ഉപയോഗിക്കുന്ന ട്രേഡ് നാമങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

രത്നക്കല്ലിന്റെ യഥാര്‍ത്ഥ പേര് ട്രേഡ് നാമം

(6) ധാതു-രത്നക്കല്‍ പരിശോധനശാലയില്‍ പരിശോധനയ്ക്കായി കൊണ്ടുവരുന്ന സിന്തറ്റിക് രത്നക്കല്ലുകള്‍ ഏതൊക്കെ?

സിന്തറ്റിക് റൂബി, സിന്തറ്റിക് ശഫയര്‍, സിന്തറ്റിക് സ്പിനല്‍, സിന്തറ്റിക് ക്യൂബിക് സിര്‍ക്കോണിയ

(7) എന്താണ് നാഗമാണിക്യം?

നാഗമാണിക്യം (നാഗത്തില്‍ നിന്ന് ലഭിക്കുന്നതോ നാഗം കാക്കുന്നതോ ആയ രത്നം) എന്നത് ഒരു കെട്ടുകഥ മാത്രമാണ്. വഞ്ചനയിലൂടെയുള്ള ധന സമ്പാദനമാണ് ഇത്തരം കഥമെനയുന്നവരുടെ ഉദ്യേശ്യം. ഇതിന് ശാസ്ത്രീയമായ ഒരടിത്തറയില്ല.

(8) കേരളത്തില്‍ ലഭ്യമായ രത്നക്കല്‍ ഏതൊക്കെ?

ഇന്ത്യയുടെ രത്നക്കല്‍ ഭൂപടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥാനം കേരളത്തിനില്ല. തെക്കന്‍ ജില്ലകളില്‍ നിന്ന് വൈഡ്യൂര്യം, അലക്സാണ്ട്രൈറ്റ് എന്നീ രത്നക്കല്ലുകള്‍ ലഭിക്കാറുണ്ട്. വളരെ കുറഞ്ഞതോതില്‍ മാണിക്യം, സഫയര്‍, ടോപാസ്, അക്വാമറൈന്‍ എന്നീ രത്നക്കല്ലുകളും ലഭിച്ചിട്ടുണ്ട്.