സംഘടനാ സംവിധാന

സംസ്ഥാനത്ത് പദ്ധതി നടത്തിപ്പ്  ഏകോപിപ്പിക്കുന്നത് മിഷൻ ഡയറക്ടറുടെ നേതൃത്വത്തില്‍  മഹാത്മാഗാന്ധി എൻ‌ആർ‌ഇ‌ജി‌എസ് സ്റ്റേറ്റ് മിഷനാണ്. ജില്ലാ തലത്തിൽ പദ്ധതി നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്തം ജില്ലാ പ്രോഗ്രാം ഓഫീസർമാരുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർമാർക്കാണ്. ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർമാർ ഇതിന് അവരെ സഹായിക്കുന്നു.

ബ്ലോക്ക് തലത്തിൽ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർമാരുടെ ചുമതല വഹിക്കുന്ന ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർമാർ പദ്ധതി നടത്തിപ്പ് നിരീക്ഷിക്കുന്നു. സംസ്ഥാനത്ത് പദ്ധതി പൂര്‍ണ്ണമായും നടപ്പാക്കുന്നത് ഗ്രാമപഞ്ചായത്ത് തലത്തിലാണ്. തൊഴിലാളികള്‍ക്ക് ജോബ് കാർഡുകൾ നൽകുന്നതിന്റെ ഉത്തരവാദിത്തമുള്ള രജിസ്ട്രേഷൻ ഓഫീസറായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രവർത്തിക്കുന്നു. പദ്ധതി നടപ്പാക്കുന്നതിന് മാത്രമായി കരാർ ജീവനക്കാരെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിൽ നിയമിക്കുന്നു.