സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, എസ്.എസ്.ഐ യൂണിറ്റുകൾ എന്നിവയ്ക്ക് സിഡ്‌കോ ഐടി & ടി.സി ഡിവിഷൻ സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ സേവനങ്ങൾ നൽകുന്നു. പ്രധാന പ്രവർത്തനങ്ങൾ ഇവയാണ്:
1. കമ്പ്യൂട്ടർ ഹാർഡ്‌വെയർ
2. സോഫ്റ്റ്‌വെയർ
3. ഡോക്യുമെന്റ് മാനേജ്മെന്റ്
4. കൺസൾട്ടൻസി സേവനങ്ങൾ
5. ഫെസിലിറ്റി മാനേജ്മെന്റ്
6. കമ്പ്യൂട്ടർ അനുബന്ധ പരിശീലനങ്ങൾ
കേരള സിഡ്‌കോ ഐ.ടി & ടി.സി ഡിവിഷൻ ഹാർഡ്‌വെയർ (സെർവറുകൾ, ലാപ്‌ടോപ്പുകൾ, ഡെസ്ക് ടോപ്പ്, കമ്പ്യൂട്ടർ പെരിഫറലുകൾ) സോഫ്റ്റ്‌വെയർ സൊല്യൂഷനുകൾ, ഐടി കൺസൾട്ടൻസി സേവനങ്ങൾ, ടെലികോം ഉൽപ്പന്നങ്ങൾ, ഓഫീസ് ഓട്ടോമേഷൻ ഉൽപ്പന്നങ്ങൾ, വാർഷിക മെയിന്റനൻസ് കരാർ, അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമുള്ള മൂന്നാം കക്ഷി മെയിന്റനൻസ് കരാറുകൾ എന്നിവ ചെയ്തു വരുന്നു. കേരള സിഡ്‌കോ ലിമിറ്റഡ് ഏറ്റെടുത്ത പദ്ധതികൾ നടപ്പിലാക്കുന്നതിനായി കേരളത്തിലുടനീളമുള്ള എം.സ്.എം.ഇ അംഗീകൃത ഐടി & ടെലികോം സ്ഥാപനങ്ങളെ എംപാനൽ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ബിസിനസ്സ് പങ്കാളികൾ മുഖേന, ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന ഏത് ഐടി സൊല്യൂഷനുകളും നൽകാൻ സിഡ്‌കോ ഐ.ടി & ടി.സി പ്രാപ്തരാണ്.
കമ്പ്യൂട്ടർ ഹാർഡ്‌വെയർ സേവനങ്ങൾ:
Computers, Computer Peripherals, Cabling, Mobilephones, Laptops, Networking, Printers, Cctv & Bio Metrics Punching Systems.
സോഫ്റ്റ്‌വെയർ :
Application Software Development, Website (Static and dynamic), Content Management Systems, Mobile Apps, & ERP Solutions.