ജി.ഒ (പി)നം.104/2022/ഫിൻ തീയതി 02.09.2022 പ്രകാരം കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ ക്ലിപ്തം – തിരുവനന്തപുരം സർക്കാരിന്റെ അക്രഡിറ്റഡ് ഏജൻസി ആണ്. കേരള സിഡ്കോയുടെ ഒരു പ്രധാന ഡിവിഷനായ നിർമ്മാണ വിഭാഗത്തിൽ പരിചയസമ്പന്നരായ എഞ്ചിനീയർമാരുടെ സാന്നിദ്ധ്യത്തിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ 47 വർഷങ്ങളോളമായി വിവിധ സർക്കാർ/എം.എൽ.എ ആസ്തി വികസന നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. ബൃഹത്ത് പദ്ധതികൾക്കായി പരിചയസമ്പന്നരായ ആർക്കിടെക്ടിന്റെ സേവനവും നിർമ്മാണ വിഭാഗത്തിൽ ലഭ്യമാണ്.

നിർമ്മാണ വിഭാഗം പൂർത്തീകരിച്ച ചില ബൃഹത്ത് പദ്ധതികൾ

  • പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള നയനാട് ജില്ലയിലെ നബാർഡ് സ്കീം പി.വി.റ്റി.ജി സെക്ടറിലെ റോഡ് പ്രവർത്തികൾ – (26 കോടി രൂപ)
  • ബഹുനില വ്യവസായ സമുച്ചയം – പൂഴയ്ക്കൽപാടം തൃശ്ശൂർ – (19.64 കോടി രൂപ)
  • പട്ടികജാതി വികസനവകുപ്പ് – വിവിധ ജില്ലകളിലെ 45 എസ്.സി കോളനി വികസന പ്രവർത്തികൾ – (1 കോടി രൂപ വീതമുള്ള)
  • തിരൂർ മുനിസിപ്പാലിറ്റി – വെജിറ്റബിൾ മാർക്കറ്റ് നിർമ്മാണം – (1.975 കോടി രൂപ)
  • മലപ്പുറം ജില്ല – ഊരകം ഗ്രാമപഞ്ചായത്തിലെ സ്പോർട്സ് അക്കാഡമി നിർമ്മാണം – (1 കോടി രൂപ)
  • മലപ്പുറം ജില്ല – തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം ചെമ്മാട് ടൗൺ – (1 കോടി രൂപ)
  • പാലക്കാട് ജില്ല – നെന്മാറ ഗ്രാമപഞ്ചായത്തിലെ ഗ്യാസ് ക്രമറ്റോറിയം നിർമ്മാണം – (77 ലക്ഷം)
  • പാലക്കാട് ജില്ല – ഉമ്മത്താൻപടി വി.സി.ബി/പാലം നിർമ്മാണം
  • എം.എൽ.എ ആസ്തി വികസന ഫണ്ട്/എൽ.എസ്.ജി.ഡി ഫണ്ട് ഉപയോഗിച്ച് വിവിധ ജില്ലകളിൽ നിർമ്മിച്ച റോഡ്/പാലം നിർമ്മാണ പ്രവർത്തികൾ
  • വിവിധ സർക്കാർ വകുപ്പുകളുടെ സ്കൂൾ/ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്/അംഗനവാടി കെട്ടിടം നിർമ്മാണ പ്രവർത്തികൾ.

 

നിർമ്മാണ വിഭാഗത്തിൽ നിലവിൽ നടന്നുവരുന്ന ചില നിർമ്മാണ പ്രവർത്തികൾ

  • കുഞ്ഞോം ഹയർ സെക്കന്ററി സ്കൂൾ കെട്ടിട നിർമ്മാണം – വയനാട് ജില്ല, മാനനന്തവാടി – (3 കോടി)
  • മലപ്പുറം മുനിസിപ്പാലിറ്റി – ആലത്തൂർപ്പടി ഇരിയിൽ കുടുക്കിൽ പള്ളിയാളി കാടേരിമുക്ക കൈത്തോട് നവീകരണ പ്രവൃത്തി – (5 കോടി)
  • പുത്തൂർ തോട് സംരക്ഷണം – (4.90 കോടി)
  • മലപ്പുറം മുനിസിപ്പാലിറ്റി – പാണക്കാട് ചിറക്കൽ തോട് നവീകരണ പ്രവർത്തി – (2 കോടി)
  • മലപ്പുറം മുനിസിപ്പാലിറ്റി – വാർഷിക പദ്ധതി – പ്രൊജക്ട് നം 704/22- മലപ്പുറം പഴയതോട് നവീകരണം (2 കോടി)
  • മലപ്പുറം മുനിസിപ്പാലിറ്റി – വാർഷിക പദ്ധതി – അഞ്ചിനീകുളം പുനരുദ്ധാരണം പദ്ധതി (2 കോടി)
  • മലപ്പുറം നഗരസഭ – വാർഷിക പദ്ധതി – പ്രൊജക്ട് നം.733/22 സ്കൂൾ, പൊതു സ്ഥലങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ടോയ്‌ലറ്റുകൾ സ്ഥാപിക്കൽ – (2 കോടി)
  • പ്രൊജക്ട് നമ്പർ 1571 – (2021-2022) വട്ടപ്പറമ്പ് തോട്ടിലാക്കൽ കുണ്ട് തോട് നവീകരണ പ്രവർത്തി – (2.25 കോടി)
  • പ്രൊജക്ട് നമ്പർ 1572/22 (2021-22) ചേമ്പ് കുളം ജലാശയം നവീകരണം – (1.5 കോടി)
  • പ്രൊജക്ട് നം.713/22 – കാളംതട്ട കുടിവെള്ള പദ്ധതി പ്രദേശത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ (1 കോടി)