സമുദ്ര നീര്‍ത്തട ജൈവവൈവിധ്യം
തിരുവനന്തപുരം ജില്ലയിലെ വലിയതുറ മുതല്‍ പുതുക്കുറിച്ചി വരെ 20 കി. മീറ്റര്‍ തീരപ്രദേശത്തെ സമുദ്ര ജൈവൈവവിധ്യവും ബന്ധപ്പെട്ട നാട്ടറിവും രേഖപ്പെടുത്തി 2013-14-കാലഘട്ടത്തില്‍ ബോര്‍ഡ് സമുദ്രജൈവവൈവിധ്യ രജിസ്റ്റര്‍ (MBR) തയ്യാറാക്കിയിരുന്നു. ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമായ എം.ബി.ആര്‍.-ല്‍ സമുദ്രജൈവൈവിധ്യവും ബന്ധപ്പെട്ട നാട്ടറിവുകളും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അറിവും ജൈവൈവവിധ്യ സംരക്ഷണത്തിന് അവര്‍ പിന്തുടരുന്ന പരമ്പരാഗതരീതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2014-15-ല്‍ പുതുക്കുറിച്ചി മുതല്‍ കൊല്ലം വരെയും വലിതുറ മുതല്‍ പൊഴിയൂര്‍ വരെയും 78 കി. മീറ്റര്‍ തീരപ്രദേശത്ത് എം.ബി.ആര്‍. തയ്യാറാക്കി. പദ്ധതിയുടെ ഭാഗമായി അടിത്തട്ടിലെ വിവരശേഖരണത്തിന് സ്‌കൂബ ഡൈവിങ്ങുകാരെയും പരമ്പരാഗത മുങ്ങല്‍ വിദഗ്ധരെയും പ്രയോജനപ്പെടുത്തി.
പ്രധാനനേട്ടങ്ങള്‍
- പദ്ധതി പ്രദേശത്തെ പാറക്കെട്ടുകളില്‍ നിന്നും 400-ല്‍ പരം സമുദ്രജീവികളെ തിരിച്ചറിഞ്ഞിട്ടുണ്ട്
- സമുദ്ര പവിഴപ്പുറ്റുകളുടെ വിശദമായ ലിസ്റ്റ് തയ്യാറാക്കി
- തീരപ്രദേശത്തെ ജനസംഖ്യാ കണക്ക് ശേഖരിച്ചു
- 42 മത്സ്യഗ്രാമങ്ങളില്‍ നിലവിലുള്ള മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, മത്സ്യത്തൊഴിലാളികളുടെ കൈവശമുള്ള മത്സ്യബന്ധനോപാകരണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിച്ചു
- തീരപ്രദേശത്തെ സസ്യജൈവവൈവിധ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് രേഖപ്പെടുത്തി
- കടലിലെ തിരമാല, കാറ്റ് എന്നിവ സംബന്ധിച്ച പരമ്പരാഗത അറിവുകള്‍, ജ്യോതിശാസ്ത്രപരമായ അറിവുകള്‍ തുടങ്ങിയവ മത്സ്യത്തൊഴിലാളികളില്‍ നിന്നും ശേഖരിച്ച് രേഖപ്പെടുത്തി
- 300-ല്‍ പരം സമുദ്രജീവികളെ ശേഖരിച്ച് ഭാവിയിലെ റഫറന്‍സിന് വേണ്ടി സൂക്ഷിച്ചിട്ടുണ്ട്