യൂണിഫൈഡ് രജിസ്ട്രി നടപ്പാക്കുന്നതിന്റെ പ്രാരംഭഘട്ടമെന്ന നിലയിൽ ആധാർ വോള്‍ട്ട് നടപ്പിലാക്കുന്നത്. 2016-ലെ ആധാർ ആക്ട് ആൻഡ് റെഗുലേഷൻ പ്രകാരം നിർദ്ദിഷ്ട ആവശ്യങ്ങൾക്കായി സർക്കാർ വകുപ്പുകൾ (sub- AUA) ശേഖരിക്കുന്ന എല്ലാ ആധാർ നമ്പറുകൾ / വിഐഡികൾ എന്നിവക്കായുള്ള ഒരു കേന്ദ്രീകൃത ശേഖരമായി ആധാർ വോൾട്ട് പ്രവർത്തിക്കും.
ആധാര്‍ വോൾട്ടിന്റെ സവിശേഷതകള്‍
- സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം ബെനിഫിറ്റ് മാനേജ്മെന്റിനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുള്ള സ്‌കീമുകള്‍ക്കും ആധാര്‍ അധിഷ്ടിത അംഗീകാരം ഉറപ്പാക്കാന്‍ ഇത് ഉപയോഗിക്കും.
- ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു റഫറന്‍സ് ഐ ഡി വഴി ഓരോ ഗുണഭോക്താവിനെയും തിരിച്ചറിയും. റഫറന്‍സ് ഐ ഡിയും ആധാര്‍ നമ്പറും ഒരു ജോടിയായി എച്ച് എസ് എം ഉപയോഗിക്കുന്ന ഒരു കീ മാനേജ്‌മെന്റ് സിസ്റ്റത്തിനൊപ്പം എന്‍ക്രിപ്റ്റ് ചെയ്ത രൂപത്തില്‍ ആധാര്‍ വോള്‍ട്ടില്‍ സൂക്ഷിക്കും.
- ആധാര്‍ വോള്‍ട്ടും എച്ച് എസ് എമ്മും അനുയോജ്യമായ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ഉപയോഗിച്ച് സുരക്ഷിതമാക്കും.
- സുരക്ഷിതമായ API-കള്‍ ഉപയോഗിച്ച് ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ നിന്ന് സ്വതന്ത്രവും ഒറ്റപ്പെട്ടതുമായ വളരെ സുരക്ഷിതമായ ആധാര്‍ ഡാറ്റ മാനേജ്‌മെന്റ് സൊല്യൂഷനായി ഇത് പ്രവര്‍ത്തിക്കും.
- വകുപ്പുകളുടെ ആപ്ലിക്കേഷനുകളിലും ചുറ്റുപാടുകളിലും അനധികൃത കടന്നു കയറ്റങ്ങള്‍ തടയുന്നതിന് വേണ്ടി ആധാര്‍ ഫൂട്ട് പ്രിന്റുകള്‍ കുറയ്ക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം.