a) കെ ഫോൺ

b) സംസ്ഥാന ഡേറ്റാ സെന്റര്‍ 

കേരള സംസ്ഥാന ഐ.ടി മിഷന്‍ 2005 ല്‍ ആണ് സംസ്ഥാനത്തെ ഇ-ഗവേര്‍ണന്‍സ് പ്രവര്‍ത്തനങ്ങള്‍  ത്വരിതപ്പെടുത്തുന്നതിനായി  തിരുവനന്തപുരം പാളയത്തുള്ള കോ-ബാങ്ക് ടവറില്‍ 5000 ചതുരശ്രയടി സ്ഥല വിസ്ത്രിതിയുള്ള ഒരു സംസ്ഥാന ഡേറ്റാ സെന്റര്‍ സ്ഥാപിച്ചത്. അങ്ങനെ ഇ-ഗവേര്‍ണന്‍സ്  പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി ഒരു സംസ്ഥാനതല ഡേറ്റാ സെന്റര്‍ സ്ഥാപിച്ചുകൊണ്ട്  രാജ്യത്തെ ആദ്യ സംസ്ഥാനമാക്കി കേരളത്തെ സംസ്ഥാന സര്‍ക്കാര്‍ മാറ്റി. കേരള സംസ്ഥാനത്തിലെ വിവിധ വകുപ്പുകളുടെ വെബ്‌ സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യുക, അവയുടെ സെര്‍വെറുകള്‍ കോ-ലൊക്കേറ്റ്  ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോട്  കൂടിയാണ്  ഡാറ്റാ സെന്റര്‍   സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായി വിദേശ സര്‍വറില്‍ ഉണ്ടായിരുന്ന കേരള സര്‍ക്കാരിന്റെ വെബ്‌ സൈറ്റുകള്‍ സംസ്ഥാന ഡേറ്റാ  സെന്ററിലേക്ക്  മാറ്റിയിരുന്നു. ഇതു കൂടാതെ കേരള സംസ്ഥാനത്തിലെ വിവിധ വകുപ്പുകളുടെ വെബ്സൈറ്റുകള്‍  ഹോസ്റ്റ് ചെയ്യുകയും സര്‍വറുകള്‍ കോ-ലൊക്കേറ്റ്  ചെയ്യുകയും ചെയ്തിട്ടുണ്ട്.

2005 മുതല്‍ SDC യുടെ നിര്‍മ്മാണവും തുടര്‍ നടത്തിപ്പും ചെയ്തിരുന്നത് സി-ഡാക്കിന്റെ  മേല്‍ നോട്ടത്തില്‍ ടി.സി.എസ്. എന്ന കമ്പനിയാണ്. സി – ഡാക്കുമായുള്ള കരാര്‍ 2008 ജൂലൈ മാസം 19 ആം തിയതി അവസാനിച്ചു. തുടര്‍ന്ന്  09.11.2009 മുതല്‍ M /s Reliance Communications Infrastructure Ltd എന്ന കമ്പനി SDC യുടെ ചുമതല ഏറ്റെടുത്തു നടത്തി വരുകയായിരുന്നു അവരുടെ കരാര്‍  2012 ഡിസംബര്‍ മാസം അവസാനിച്ചു .

തുടര്‍ന്ന്  07.12.2012 ലെ G .O (MS) No . 27/2012/ITD പ്രകാരം M /s. KELTRON  നെ SDC  യുടെ നടത്തിപ്പിലേക്കായി ചുമതലപ്പെടുത്തുകയുണ്ടായി. 11.12.2013 മുതല്‍ക്ക്   നിലവിലുള്ള സംസ്ഥാന ഡാറ്റ സെന്ററിന്റെ നടത്തിപ്പ് കേരള സംസ്ഥാന ഐ.ടി മിഷന്റെ മേല്‍നോട്ടത്തില്‍ M /s . KELTRON  നിര്‍വ്വഹിച്ചു പോരുകയും 2018 മാര്‍ച്ച് മാസം അവസാനത്തോടുകൂടി അവരുടെ കരാര്‍ അവസാനിക്കുകയും ചെയ്തു. തുടര്‍ന്ന് പുതിയ ടെന്‍ഡര്‍ വിളിക്കുകയും M/s. സിഫി ടെക്നോളോജിസ്   L1 ബിഡ്‌ഡര്‍ ആവുകയും ചെയ്തു. 27/03/2018 ലെ G.O.(Rt).No.92/2018/ITD പ്രകാരം 2018 ഏപ്രില്‍ മാസത്തോടുകൂടി ഡാറ്റ സെന്ററിന്റെ നടത്തിപ്പ്  M/s.സിഫി ഏറ്റെടുക്കുകയും ഐ ടി മിഷന്റെ മേല്‍ നോട്ടത്തില്‍ നിര്‍വ്വഹിച്ചു പോരുകയും ചെയ്യുന്നു. കൃത്യമായ ഇടവേളകളില്‍ STQC വഴിയുള്ള സുരക്ഷാ പരിശോധനകളും ISO 20000, 27001 പോലുള്ള സര്‍ട്ടിഫിക്കേഷനുകളും കെപിഎംജി എന്ന തേര്‍ഡ് പാര്‍ട്ടി ഓഡിറ്ററിന്റെയും കോംപോസിറ്റ് ടീമിന്റെയും ജാഗ്രതാ പൂര്‍ണ്ണമായ മേല്‍നോട്ടവും ഈ ഡാറ്റ സെന്ററിന്റെ കുറ്റമറ്റ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നു.

c) കേരളാ സ്റ്റേറ്റ് വൈഡ് ഏര്യാ നെറ്റ് വർക്ക് 

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ വൈഡ് ഏരിയ നെറ്റ്‌വര്‍ക്ക് (WAN) കണക്റ്റിവിറ്റിയും അനുബന്ധ സേവനങ്ങളും ലഭ്യമാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള പദ്ധതിയാണ് സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വര്‍ക്ക് (SWAN). സര്‍ക്കാരിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് 2005-ല്‍ ഈ പദ്ധതി നടപ്പിലാക്കിയത്. ദേശീയ ഇ-ഗവേണന്‍സ് പ്ലാന്‍ (NEGP) ന്റെ ഭാഗമായുള്ള ഗവണ്‍മെന്റ്-ടു-ഗവണ്‍മെന്റ്, ഗവണ്‍മെന്റ്-ടു-സിറ്റിസണ്‍ സേവനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യയുടെ ഓരോ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ രാജ്യത്തുടനീളം സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതിന്റെയടിസ്ഥാനത്തിലാണ് SWAN രൂപീകരിച്ചത്. വളരെ വേഗത്തില്‍ സേവനങ്ങള്‍ നല്‍കുന്നതിനാണ് SWAN പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇതനുസരിച്ച്, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ മൂന്ന് നെറ്റ്വര്‍ക്ക് ഓപ്പറേറ്റിംഗ് സെന്ററുകളും, തിരുവനന്തപുരത്തെ ഇ-ഗവേണന്‍സ് ഡാറ്റാ സെന്ററും ഉള്‍പ്പടെ സംസ്ഥാനത്തിന്റെ വിവരസാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ 14 ജില്ലാ ആസ്ഥാനങ്ങളിലേക്കും 152 ബ്ലോക്ക് ആസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിക്കുന്നതിന് വേണ്ടി കേരള സര്‍ക്കാര്‍ 2008-ല്‍ ഒരു സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വര്‍ക്ക് രൂപീകരിച്ചു.
KSWAN ഹെല്‍പ്പ് ഡെസ്ക്ക് നമ്പര്‍ – 1800 425 6171 (ടോള്‍ ഫ്രീ)
പൊതു അന്വേഷണങ്ങള്‍ക്ക്:
ഇ-മെയില്‍: kswanhelpdesk@kerala.gov.in
ഫോണ്‍ – +91 471 2726881, 2314307, 2725646

d) സെക്രട്ടറിയറ്റ് വൈഡ് ഏര്യ നെറ്റ് വർക്ക് 

സെക്രട്ടേറിയറ്റ് മെയിന്‍, അനക്സ്-1, അനക്സ്-2 എന്നീ ബില്‍ഡിംഗുകളില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഓഫീസുകള്‍, മുഴുവന്‍ വകുപ്പുകള്‍ എന്നിവയെ നെറ്റ്വര്‍ക്കിംഗ് ശൃംഖല വഴി ബന്ധിപ്പിക്കുവാനും നിലവിലുള്ളതും ഭാവിയിലേയും കണക്റ്റിവിറ്റിയെ ശക്തിപ്പെടുത്തുവാനും ഉദ്ദേശിച്ചാണ് SecWAN പ്രോജക്ട് നടപ്പിലാക്കുന്നത്. കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ കാമ്പസ് ഏരിയ നെറ്റ്വര്‍ക്കാണ് SecWAN.

e) കേരളാ സ്റ്റേറ്റ് സ്പേഷ്യൽ ഡാറ്റാ ഇൻഫ്രാസ്ട്രക്ചർ

സംസ്ഥാനത്തിനു വേണ്ടി രൂപപ്പെടുത്തിയിട്ടുള്ള ഒരു ഇന്‍റര്‍നെറ്റ് അടിസ്ഥാന ജിയോ സ്പേഷ്യല്‍ ഡേറ്റാ ഡയറക്‌റ്ററിയാണ് കെ.എസ്.ഡി.ഐ. കേരളത്തിന്‍റെ അതിരുകള്‍, ഭൂമിശാസ്ത്രം, ഭൂവിനിയോഗം, ജനസംഖ്യ, ഗതാഗത മാര്ഗങ്ങള്, കാര്‍ഷിക-സാമൂഹ്യ സാമ്പത്തിക സ്ഥിതി, വിഭവങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പങ്കുവയ്‍ക്കുവാനും അന്വേഷിച്ച് വിശകലം ചെയ്യുന്നതിനും ഈ പോര്‍ട്ടല്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു. ഭാവിയില്‍ വിവരങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കുവാനും വാങ്ങുവാനും കഴിയുന്ന തരത്തില്‍ ഈ സൈറ്റിനെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഭൂമിശാസ്ത്ര സംബന്ധമായ വിവരങ്ങള്‍സമാഹരിക്കുക, ക്രമീകരിക്കുക, വിതരണം ചെയ്യുക എന്നിവയെകൂടാതെ സ്ഥലസംബന്ധിയായ വിവരങ്ങളുടെ ഉപയോഗം കൂടുതല്‍ വകുപ്പുകളിലേക്കു എത്തിക്കുക എന്നീ ഉദ്ദേശ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സ്‌പേഷ്യല്‍ ഡാറ്റാ സ്ട്രക്ച്ചറിന്റെ (എന്‍.എസ്.ഡി.ഐ ) അതേ പ്രവര്‍ത്തന രേഖയിലാണ് കെ.എസ്.ഡി.ഐ.യും പ്രവര്‍ത്തിക്കുന്നത്.
ഭൂവിഭവ വിവര സംബന്ധിയായ സാങ്കേതിക വിദ്യ, നയങ്ങള്‍, സുസ്ഥാപിതമായ വ്യവസ്ഥകള്‍ എന്നിവയുടെ ഒരു ആകെത്തുകയാണ് കെ.എസ്.ഡി.ഐ. വിവിധ വകുപ്പുകളില്‍ നിന്നായി ശേഖരിക്കപ്പെട്ടിട്ടുള്ള ഭൂവിവരങ്ങള്‍ ഉപഭോക്താക്കളുടെ വ്യത്യസ്ത അഭിരുചികള്‍ക്കനുസരിച്ചു ഉപയോഗിക്കാന്‍ ഉതകുന്ന തരത്തിലാണ് കെ.എസ്.ഡി.ഐ. വികസിപ്പിച്ചെടുത്തിരിക്കുന്നത്. സുസ്ഥാപിതമായ ഘടന, സാങ്കേതികത്തികവ്, ബൃഹത്തായ അടിസ്ഥാന വിവരശേഖരം, കൈമാറ്റ പ്രക്രിയ എന്നിവയാണ് കെ.എസ്.ഡി.ഐയുടെ സുപ്രധാന ഘടകങ്ങള്‍. സര്‍ക്കാര്‍ വകുപ്പുകള്‍, വാണിജ്യ മേഖലകള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മറ്റു സംരംഭങ്ങള്‍, വിദ്യാഭ്യാസ മേഖല എന്നിവയ്ക്ക് ഭൂവിവരങ്ങള്‍ പങ്കുവക്കുന്നതിനു ഇത് ഏറെ സഹായകമാണ്.
കേരളത്തിലെ ജിഐഎസ്സുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്ര ബിന്ദുവായി 2011 ല്‍ ആണ് കെ.എസ്.ഡി.ഐ നിലവില്‍ വന്നത്. അവലംബനാര്‍ഹവും വിശ്വസനീയവുമായ ഭൂവിവരങ്ങള്‍ പാരിസ്ഥിതിക സംബന്ധിയായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്ക് നല്‍കുന്നതിന് ഗുണകരമായി വര്‍ത്തിക്കാനും കെ.എസ്.ഡി.ഐക്കു സാധിക്കുന്നു. കെ.എസ്.ഡി.ഐയുടെ അടിസ്ഥാന ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ചിലത് താഴെപ്പറയുന്നവയാണ്.
ഇതു വരെ സമീകൃതമല്ലാത്ത രീതിയില്‍ സമൂഹത്തിന്‍റെ ഒരു വലിയ വിഭാഗത്തിനും, സ്ഥാപനങ്ങള്‍ക്കും, ശാസ്ത്ര-സമൂഹത്തിനും, സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അറിയാന്‍ കഴിയാതെ പോയ ജിയോ സ്പേഷ്യല്‍ അറിവുകളേയും വിവരങ്ങളേയും ഒരു പൊതു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരുക.
സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാരിതര സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, ശാസ്ത്രസംഘടനകള്‍ എന്നിവയുടെ ഇടയില്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന് വിവിധ വിവര ശേഖരണ ഏജന്‍സികള്‍ക്കുള്ള ഒരു വാതായാനമായി പ്രവര്‍ത്തിക്കുക.
സംസ്ഥാനത്തിനു വേണ്ടി സ്പേഷ്യല്‍ ഡേറ്റാ ഡിക്ഷ്ണറിയും, മാപ് ഡയറക്‌‌റ്ററിയും തയ്യാറാക്കി നല്‍കുക.
വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ആവശ്യങ്ങളെപ്പറ്റി വിശകലനം നടത്തുക.
നിര്‍ണ്ണയ-സഹായ സംവിധാനത്തെ സാധ്യമാക്കുകയും പ്രാദേശികതല ആസൂത്രണപ്രക്രിയയെ സഹായിക്കുകയും ചെയ്യുക.