സര്‍ക്കാര്‍ ഓഫീസുകളില്‍ പരമ്പരാഗത രീതിയില്‍ ഫയല്‍ കൈകാര്യം ചെയ്യുന്നതിനു പകരമായി പൂര്‍ണ്ണമായും ഡിജിറ്റലായി ഫയല്‍ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തമാകുന്ന സംവിധാനമാണ് ഇ ഓഫീസ്. ഈ കടലാസ് രഹിത സംവിധാനത്തില്‍, ഇലക്ട്രോണിക് ആശയവിനിമയ രീതിയുടെ സഹായത്തോടെ വേഗത്തില്‍ തീരുമാനമെടുക്കുന്നതിനും ധാരാളം നേട്ടങ്ങള്‍ കൈവരിക്കാനും സര്‍ക്കാര്‍ ഓഫീസുകളെ പ്രാപ്തമാക്കുന്നു.
സെക്രട്ടേറിയറ്റിലെ മുഴുവന്‍ വകുപ്പുകള്‍, 53 ഡയറക്ടറേറ്റുകള്‍ / കമ്മിഷണറേറ്റുകള്‍, 14 കളക്ടറേറ്റുകള്‍, 21 ആര്‍.ഡി.ഒ ഓഫീസുകള്‍ / സബ് കളക്ടറേറ്റുകള്‍, 21 താലൂക്ക് ഓഫീസുകള്‍, 234 വില്ലേജ് ഓഫീസുകള്‍, 56 മറ്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഇതിനോടകം ഇ-ഓഫീസ് നടപ്പിലാക്കിയിട്ടുണ്ട്.