

കേരള സംസ്ഥാന ഐ ടി മിഷന്‍ സംസ്ഥാന സർക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണാവകാശമുള്ള ഒരു നോഡല്‍ ഏജന്‍സിയാണ് കേരള സംസ്ഥാന ഐ.ടി. മിഷന്‍. ഐ.ടി. വകുപ്പിന്റെ വിവിധ പദ്ധതികൾക്കാവശ്യമായ സാങ്കേതിക പിന്തുണ നല്കുകയും, നടപ്പിലാക്കുകയും ചെയ്യുന്നത് ഐ.ടി മിഷനാണ്.
ഐ സി ടി യുടെ ഫലപ്രദമായ ഉപയോഗം, ഇ-ഗവേണന്‍സ് സ്ഥാപനങ്ങളുടെ അടിസ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നിവയാണ് ഡിജിറ്റല്‍ റവലൂഷന്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ജനങ്ങളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഇ-ഗവേണന്‍സ് പദ്ധതികളുടെ മെച്ചപ്പെട്ട പ്രവര്‍ത്തനവും, ജനപങ്കാളിത്തവും, ഒരു മെച്ചപ്പെട്ട സമൂഹം വാര്‍ത്തെടുക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
ഐ സി ടി നിലവില്‍ വന്നതോടെ ഭരണ സംവിധാനങ്ങള്‍ സുതാര്യമായും സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായും ചുരുങ്ങിയ ചെലവില്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ സാധിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ വിജ്ഞാന അധിഷ്ഠിത സമൂഹത്തിനാവശ്യമായ പരിവര്‍ത്തനത്തിനായി ശക്തമായ ഒരു അടിത്തറ നല്‍കാന്‍ കേരള ഗവണ്‍മെന്റ് തീവ്രമായ ശ്രമങ്ങള്‍ നടത്തിവരികയാണ്. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് നേരിട്ട് പിന്തുണ നല്‍കുന്നതിനും, പൗരന്മാരുടെ ജീവിത നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും ഒരു തന്ത്ര പ്രധാന ശക്തി എന്ന നിലയില്‍ ഐ സി ടി നല്‍കുന്ന പ്രോത്സാഹനമാണ് ഈ പരിശ്രമത്തിന്റെ സമഗ്ര ഘടകം. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് ഐ സി ടി ഒരു സുപ്രധാന പങ്കുവഹിച്ചുവെന്ന് കേരള സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. കൂടാതെ അത് സാമ്പത്തിക വളര്‍ച്ചയുടെ ഉത്തേജനവും, ഉല്‍പാദനക്ഷമതയും, വേഗതയും, ഭരണത്തിലെ സുതാര്യതയും വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന ഗവണ്‍മെന്റ് 1998 ല്‍ ആദ്യത്തെ ഐടി നയം പ്രഖ്യാപിക്കുകയുണ്ടായി. ഇത് പിന്നീട് കാലാകാലങ്ങളില്‍ ഭേദഗതികള്‍ വരുത്തി, ഐസിടി മേഖലയുടെ കൂടുതല്‍ വികസനത്തിന് സമഗ്ര പിന്തുണ നല്‍കി. ഇ-ഗവേണന്‍സിലെ മുന്‍നിര ഐടി / ഐ.ടി.ഇ.എസ് നിക്ഷേപ കേന്ദ്രം എന്ന നിലയില്‍ കേരളത്തിന് സവിശേഷമായ പദവി നേടിയെടുക്കാന്‍ ഈ നയങ്ങള്‍ സഹായിച്ചിട്ടുണ്ട്. ഐ സി ടി യുടെ മുന്നേറ്റവും ഗവണ്മെന്റിന്റെ ജനഹിതമായ പ്രവര്‍ത്തനങ്ങളും ഒത്തുചേര്‍ന്നതിന്റെ ഭാഗമായി വളരെയധികം ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രാബല്യത്തില്‍ വന്നു.
ഡിജിറ്റല്‍ ഇന്‍ക്ലൂസീവ് കേരളം
- ജനങ്ങളും ഭരണകര്‍ത്താക്കളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, ജനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുകയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുക
- നമ്മുടെ മൂല്യങ്ങള്‍, ജനങ്ങള്‍, സംവിധാനങ്ങള്‍, നടപടികള്‍, അവശ്യഘടകങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ദൃഢവും ഫലപ്രദവുമായ ഒരു ഡിജിറ്റല്‍ ഭരണ സംവിധാനം ഐസിടിയുടെ സഹായത്തോടെ രൂപീകരിക്കുക
- സാധാരണ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന ഡിജിറ്റല്‍ സ്മാര്‍ട്ട് സംവിധാനം
- ഇ-ഗവേണന്‍സിന്റെ എല്ലാ ഗുണങ്ങളോടും കൂടിയ സേവനങ്ങള്‍ ലഭ്യമാക്കുക. Simple, Moral, Accountable, Responsive and Transparent (SMART)
- ഏകീകൃത സേവന സംവിധാനങ്ങള്‍
- സാങ്കേതിക വിദ്യയുടെ ഫലപ്രദമായ നടത്തിപ്പിലൂടെ പൊതു ഭരണ മേഖലയുടെ ഉല്പാദനശേഷി പരിപോഷിപ്പിക്കുക
- ഐ സി ടിയുടെ നവീകരണത്തിലൂടെയും നിരന്തരമായ വികസനത്തിലൂടെയും ഒരു ഡിജിറ്റല്‍ കേരളം വാര്‍ത്തെടുക്കുക
നൂതനമായ ഡിജിറ്റല്‍ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നു.ഗവണ്മെന്റ് സേവനങ്ങള്‍ വളരെ ലളിതവും സുതാര്യവും ഫലപ്രദവുമാക്കി ഇ ഗവേണന്‍സ് മുഖേന പൊതുജനങ്ങളിലേക്ക് എത്തിക്കുക.
- സംസ്ഥാന ഐ ടി വികസനത്തിന് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കുക.
- ഇ ഗവേണന്‍സിന്റെയും ഐ സി ടി വികസനത്തിന്റെയും ഏകോപനത്തിലൂടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്ക് നയിക്കുക.
- അക്ഷയ, ഫ്രണ്ട്‌സ്, സിറ്റിസന്‍ കോണ്‍ടാക്റ്റ് സെന്റര്‍ തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിച്ച് ലളിതവും അവബോധജന്യവുമായ രീതിയില്‍ ഡിജിറ്റല്‍ വിഭജനം പരിഹരിക്കുക.
- സംസ്ഥാന ഡാറ്റാ സെന്റര്‍, കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വര്‍ക്ക് മൊബൈല്‍ സര്‍വീസ് ഡെലിവറി പ്ലാറ്റ്‌ഫോം എന്നിവയിലൂടെ മെച്ചപ്പെട്ട ഇ-ഗവേര്‍ണന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കുക.
- ഇ-ഡിസ്ട്രിക്, സ്റ്റേറ്റ് സര്‍വീസ് ഡെലിവറി ഗേറ്റ് വേ മുതലായ പ്ലാറ്റ്‌ഫോമുകളിലൂടെ വിവരങ്ങളും, ഇ-സേവനങ്ങളും ഡിജിറ്റല്‍ ആക്‌സസായി നല്‍കുന്നതിലൂടെ ജനങ്ങളെ ശാക്തീകരിക്കുകയും ചെയ്യുക.
- കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ് വര്‍ക്ക് (കെഫോണ്‍), പൊതു വൈഫൈ തുടങ്ങിയവയുള്‍പ്പെടെയുള്ള പ്രധാനപ്പെട്ട സംരംഭങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ മെച്ചപ്പെട്ട ഇ-ഗവേണന്‍സ് സാദ്ധ്യമാക്കുക.
- ഇ-പ്രൊക്യൂര്‍മെന്റ്, സെന്‍ട്രല്‍ പ്രൊക്യൂര്‍മെന്റ് എന്നിവ വഴി ഗവേണ്മെന്റിനും വിതരണക്കാര്‍ക്കും ഇടയില്‍ സുരക്ഷിതവും കൃത്യവുമായ പണമിടപാടുകള്‍ ഉറപ്പാക്കുക.
- ജീവനക്കാരുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളിലൂടെ ഭരണ മികവ് വര്‍ദ്ധിപ്പിക്കുന്നതിനും, പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും സഹായിക്കുക.
- ജില്ലാ തല ഭരണത്തിലൂടെ മെച്ചപ്പെട്ട സേവന വിതരണ സംവിധാനങ്ങള്‍ നല്കുക.
- ഐ ടി പോളിസി രൂപവല്‍ക്കരണത്തിലും മറ്റു നടപടിക്രമങ്ങളിലും ഗവണ്മെന്റിനു വിദഗ്ധ ഉപദേശം നല്‍കുക.
- ഐ ടി സംബന്ധമായ സേവനങ്ങളുടെ പ്രധാന രൂപ കല്‍പ്പന നിര്‍വഹിക്കുക.
വിലാസം
കേരള സ്റ്റേറ്റ് ഐ ടി മിഷന്‍
സാങ്കേതിക
വൃന്ദാവന്‍ ഗാര്‍ഡന്‍സ്
പൊട്ടക്കുഴി, പട്ടം പി ഒ
തിരുവനന്തപുരം - 695004
ഫോണ്‍: +91 471 2525444
ഇ-മെയ്ല്‍ : admin.ksitm@kerala.gov.in
വെബ്‌സൈറ്റ്: https://itmission.kerala.gov.in/