ഐ.ഐ.ഐ.ടി.എം - കെ

Indian Institute of Information Technology and Management-Kerala Thiruvananthapuram

Indian Institute of Information Technology and Management-Kerala (IIITM-K), Thiruvananthapuram was established in September 2000 by the Government of Kerala

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ്-കേരളയെ (ഐ.ഐ.ഐ.ടി.എം - കെ), കേരളത്തിലും പുറത്തും ഉന്നത വിദ്യാഭ്യാസവും ഐടി സംബന്ധമായ വിവര സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ 2000 സെപ്റ്റംബറില്‍ സ്ഥാപിച്ചു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമെന്ന നിലയില്‍ കമ്പനി ആക്ട് 1956 ലെ സെക്ഷന്‍ 8 (പഴയ സെക്ഷന്‍ 25) പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് കാമ്പസിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്.

കാഴ്ചപ്പാട്

വിവര സാങ്കേതികരംഗത്തെ അതിനൂതന സാങ്കേതിക വിദ്യകളുടെയും അവയുടെ തുടര്‍ന്നുള്ള ഗവേഷണങ്ങളുടെയും ഒരു സെന്റര് ഓഫ് എക്സലന്‍സ് ആക്കി ഇന്‍സ്റ്റിറ്റ്യൂട്ടിനെ വളര്‍ത്തുകയും അവയുടെ പ്രയോജനങ്ങള്‍ അതിവിദഗ്ധരേയും ടീം ലീഡര്‍മാരെയും സംരംഭകരെയും സാമൂഹ്യ പ്രതിബദ്ധതയോടെ നടപ്പാക്കാന്‍വേണ്ട സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുകയുമാണ് ഉദ്ദേശിക്കുന്നത്.

ദൗത്യം

അതിനൂതന സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തില്‍ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും ഒരു സെന്റര്‍ ഓഫ് എക്സലന്‍സ് ആക്കി ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനെ മാറ്റുകയും ഉന്നത വിദ്യാഭ്യാസം, ഗവേഷണം, പരിശീലനം, മാനേജ്മെന്റ് എന്നീ തലങ്ങളില്‍ അത്  വിദ്യാഭ്യാസ വിവര സാങ്കേതിക  ശൃംഖലകളിലൂടെ നടപ്പിലാക്കി അതിന്റെയെല്ലാം ഒരു നേതൃത്വം ഏറ്റെടുത്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗവും അതിവിദഗ്ദര്‍ക്ക് വേണ്ട സേവനങ്ങളും പ്രദാനം ചെയ്യുകയുമാണ് ഉദ്ദേശിക്കുന്നത്.

അക്കാദമിക് പ്രോഗ്രാമുകള്‍

IIITM-K നിലവില്‍ ഇനിപ്പറയുന്ന പ്രോഗ്രാമുകള്‍ നടത്തിവരുന്നു

  • മാസ്റ്റര്‍ പ്രോഗ്രാമുകള്‍
  • എം.ഫില്‍ പ്രോഗ്രാമുകള്‍
  • പിഎച്ച്ഡി പ്രോഗ്രാമുകള്‍
  • ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകള്‍

ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് സൈബര്‍ സുരക്ഷ, മെഷീന്‍ ഇന്റലിജന്‍സ്, ഡാറ്റാ അനലിറ്റിക്സ്, ജിയോസ്പേഷ്യല്‍ അനലിറ്റിക്സ് എന്നിവയില്‍ നാല് സ്പെഷ്യലൈസ്ഡ് ബിരുദാനന്തര പ്രോഗ്രാമുകള്‍ (M.Sc.) നടത്തിവരുന്നു. മേല്‍പ്പറഞ്ഞ നാല് പ്രത്യേക കോഴ്സുകള്‍ക്കൊപ്പം, ഇന്‍സ്റ്റിറ്റ്യൂട്ട് എം.ഫില്‍ ഇക്കോളജിക്കല്‍ ഇന്‍ഫോര്‍മാറ്റിക്സ്, എം.ഫില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇ-ഗവേണന്‍സില്‍ പിജി ഡിപ്ലോമ എന്നിവയും നടത്തിവരുന്നു.

 

നിലവിലെ സ്ഥിതി

കേരള സര്‍ക്കാര്‍ IIITM-K യെ ഒരു ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയായി അപ്ഗ്രേഡ് ചെയ്ത്, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജി എന്ന പേരില്‍ 9 of 2020 നമ്പര്‍ ഓര്‍ഡിനന്‍സ്  പ്രകാരം ടെക്നോസിറ്റി കാമ്പസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴിലുള്ള എല്ലാ അക്കാദമിക് പ്രോഗ്രാമുകളുടെയും തുടര്‍ച്ചയായ ബാച്ചുകള്‍ IIITM-K യില്‍ തുടരും. ESDM (മേക്കര്‍ വില്ലേജ്), CMET (COE-IIOT), SPARSH, NIDHI Prayas മുതലായ ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ സംരംഭകത്വത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സെക്ഷന്‍ 8 കമ്പനിയായി IIITM-K തുടരും.

വിലാസം:

ഡയറക്ടര്‍
ഐ.ഐ.ഐ.ടി.എം - കെ , ടെക്നോപാര്‍ക്ക്,
കാര്യവട്ടം PO, തിരുവനന്തപുരം – 695 581
ഫോണ്‍: 0471-2700777,
ഇമെയില്‍ : - info@iiitm-k.ac.in
വെബ്‌സൈറ്റ്: www.iiitmk.ac.in