KSUM

The Kerala Startup Mission (KSUM) is the nodal agency of the government of Kerala

The Kerala Startup Mission (KSUM) is the nodal agency of the government of Kerala for promoting entrepreneurship in the state.

സംസ്ഥാനത്ത് സംരംഭകത്വം പ്രാോത്സാഹിപ്പിക്കുന്നതിനുളള കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (KSUM). വിവിധ പദ്ധതികളിലൂടെയും പരിപാടികളിലൂടെയും സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയെ സഹായിക്കുന്ന സാങ്കേതിക സ്റ്റാര്‍ട്ടപ്പ് നയം നടപ്പിലാക്കുന്നതിനുളള ചുമതലയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനുണ്ട്. ഉയര്‍ന്ന തലത്തിലുള്ള സാങ്കേതികത അടിസ്ഥാനമാക്കിയ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് സഹായകരമാകും വിധം അടിസ്ഥാന സൗകര്യവും ആവാസ വ്യവസ്ഥയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2006 ല്‍ രൂപീകരിച്ചതാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍.

കേരള സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ

കേരളം ഒരു വലിയ സാമൂഹിക വിപ്ലവത്തിനരികിലാണ്. സംസ്ഥാനത്തെ യുവാക്കള്‍ സാധാരണ ജോലികള്‍ക്ക് പോകുന്ന സാമ്പ്രദായിക രീതിയില്‍ നിന്നും മാറി സ്വന്തം സംരംഭം വികസിപ്പിക്കുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുവാന്‍ ശ്രദ്ധാലുക്കളാണ്. ഈ മാറ്റത്തിന് സാമ്പത്തിക ഭൗതീക സാഹചര്യങ്ങളിലെ മാറ്റം കൂടാതെ സംരംഭകത്വ സംസ്കാരം വളര്‍ത്തുന്നതിനാവശ്യമായ വിവിധ പരിപാടികള്‍ സ്വമേധയാ സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ നയവും അനുകൂലമാണ്. 2010 മുതല്‍ 2021 വരെയുളള കാലഘട്ടം നൂതനതയുടെ ദശാബ്ദമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാറ്റം വരുത്താവുന്ന മേഖലകളില്‍ നിന്നും നൂതനത സംരംഭകത്വം എന്നിവയുടെ  ധാരമായ ഉല്‍ഭവം ഈ ദശാബ്ദത്തിന്റെ അവസാനത്തില്‍ സംസ്ഥാനം സാക്ഷ്യം വഹിക്കും. ശക്തമായ ഈ മാറ്റത്തിന് സംസ്ഥാന സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ  പൂര്‍ണ്ണമായും സജ്ജമാണ്. ഒരോ ഭാഗത്തും  ഒരു സംരംഭകത്വ ആവാസ വ്യവസ്ഥയാണ് ആവശ്യം. രാജ്യത്തെ മറ്റ് സ്റ്റര്‍ട്ട്പ്പ ആവാസ വ്യസ്ഥകള്‍ക്ക്വിരുദ്ധമായി വിദ്യാഭ്യാസ വ്യാവസായിക ഗവേഷണ സ്ഥാപനങ്ങളും സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെട്ട സമാനതകളില്ലാത്ത മാതൃകയാണ് കേരളത്തില്‍ ഉളളത്.

സാങ്കേതിക സംരംഭങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്ന ചലനാത്മകമായ ഒരു സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനുളള ഉള്‍ക്കാഴ്ചയുളള നയം കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ നടത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടിട്ടുളളത്. സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനുളള വിവിധ നടപടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്വീകരിച്ചിട്ടുണ്ട്.

മുന്‍പ് കാണാത്ത വിധം ഭാവി സാങ്കേതികതയില്‍ പരീക്ഷണങ്ങള്‍ നടത്തി കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ പരിഹാരം വികസിപ്പിച്ചുവരുന്നു. വിവര സാങ്കേതിക മേഖലയിലെ സാമ്പ്രദായിക സോഫ്റ്റ് വെയറുകള്‍ക്കപ്പുറം പുതിയ മേഖലകള്‍ തേടുന്ന കരേളത്തിലെ സംരംഭകരില്‍ ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്. ഏറ്റവും മികച്ച സാക്ഷരതയില്‍ നൈപുണ്യവുമുളള സംസ്ഥാനമായാണ് കേരളം എപ്പോഴും നിലനിന്നിട്ടുളളത്. സ്കൂളുകള്‍, കോളേജുകള്‍, ഇങ്കുബേറ്ററുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ ബന്ധപ്പെട്ട സൃംഖല കേരളത്തിലേതുപോലെ മറ്റേതു സംസ്ഥാനത്തിലും നിലവിലില്ല. ഇത് നൂതനത, നിക്ഷേപം, സംരംഭകത്വം എന്നിവ വളരുന്നതിനുളള മികച്ച അവസരമാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിട്ടുളളത്.

കേരളത്തില്‍ ആരംഭിക്കാം

സംരംഭം തുടങ്ങുന്നതിനും അത് വളര്‍ത്തിയെടുക്കുന്നതിനുമുളള ഏറ്റവും മികച്ച ആവാസ വ്യവസ്ഥയാണ് കേരളം നല്‍കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ യൂണിക്ക് ഐഡി നല്‍കി വരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവര്‍ നടത്തുന്ന എല്ലാ എഴുത്തു കുത്തുകളിലും അവരെ മനസ്സിലാക്കുന്നതിനുളള ഏകീകൃത കോഡ് ആണ് യൂണീക്ക് ഐഡി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പോര്‍ട്ടലില്‍ നടത്തുന്ന ഒരു തെരയലിലൂടെ സ്റ്റാര്‍ട്ടപ്പിനെ മനസ്സിലാക്കുന്നതിന് യൂണീക്ക് ഐഡി സഹായിക്കുന്നു. അതിലൂടെ ലോകത്ത് എവിടെയുളള സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥകളിലുളള ബന്ധപ്പെട്ടവര്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച വിശദാംശം ലഭ്യമാണ്.

അര്‍ഹത
  • സ്വകാര്യ ലിമിറ്റഡ് കമ്പിനിയായോ പങ്കാളിത്ത സ്ഥാപനമായോ ബാദ്ധ്യത നിജപ്പെടുത്തിയ പങ്കാളിത്തമായോ സ്റ്റാര്‍ട്ടപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകണം.
  • തൊട്ടു മുന്‍മുളള വര്‍ഷത്തെ വിറ്റ് വരവ് 100 കോടി രൂപയില്‍ കഴിയാന്‍ പാടില്ല
  • രജിസ്റ്റര്‍ ചെയ്ത് 10 വര്‍ഷത്തിനുളളിലുളള കാലഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പ് ആകണം.
  • സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനം നൂതനതയിലേക്ക് നയിക്കുന്നതോ നിലവിലുളള ഉല്‍പന്നം സേവനം ഘടകങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതോ/ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ശേഷിയുളളതോ/ ആസ്തി സൃഷ്ടിക്കുന്നതോ ആയിരിക്കണം.
സ്റ്റാര്‍ട്ടപ്പ് രജിസ്റ്റര്‍ ചെയ്യേണ്ട വിധം

നിങ്ങള്‍ക്ക് ഒരു സാങ്കേതിക ശേഷിയുളള ഉല്‍പന്നം സംബന്ധിച്ച ആശയം ഉളള പക്ഷം കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭം ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ താഴെപറയുന്ന ഘട്ടങ്ങള്‍ പാലിക്കാവുന്നതാണ്.

ഘട്ടം 1: കമ്പനി രജിസ്ട്രേഷന്‍

കമ്പനി സ്ഥാപിക്കുന്നതിന് വ്യക്തിയായോ സംഘമായോ സ്വകാര്യ ലിമിറ്റ‍ഡ് (സ്റ്റാര്‍ട്ടപ്പിന് ഏറ്റവും ഉചിതം) അല്ലെങ്ങില്‍ ബാധ്യത നിജപ്പെടുത്തിയ പങ്കാളിത്തമായോ കോര്‍പ്പറേറ്റ് അഫയോഴ്സ് മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് എറണാകുളം തന്നെ തെരഞ്ഞെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കരസ്ഥമാക്കാന്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തവയാകണം എന്നത് നിര്‍ബ്ബന്ധമാണ്.

ചാര്‍ട്ടേഡ് അക്കൗണ്ടന്റമാരുടെ കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍ ആണ് രജിസ്റ്റര്‍ ചെയ്യുന്നതിന് സാധാരണയായി സഹായിക്കാറുളളത്. ഇക്കാര്യത്തില്‍ സ്റ്റാര്‍ട്ടപ്പ് ആകുന്നവരെ സഹായിക്കുന്നതിലേക്കായി ഇത്തരം 5 സ്ഥാപനങ്ങളെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തെരഞ്ഞെടുത്തിട്ടുണ്ട്.

ഘട്ടം 2: സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ അംഗീകാരം

വിജയകരമായി കമ്പനി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് MCA കമ്പനി ഐ‍ഡന്റിഫിക്കേഷന്‍ നമ്പര്‍    (CIN) നല്‍കും. സ്റ്റാര്‍ട്ടപ്പ് ആയി നില നില്‍ക്കുവാന്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍‌ ട്രേ‍ഡ് (DPIIT) വകുപ്പിന്റെ അംഗീകാരം ആവശ്യമാണ്. ഓണ്‍ലൈന്‍ ആയി അത് ലഭിക്കും.

ഘട്ടം 3- കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ യൂണീക്ക് ഐഡി

സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ അംഗീകാരം നേടിയാല്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് എന്ന നിലയിലുളള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹനാകും ഇത് കൂടാതെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമായി പ്രത്യേക പദ്ധതികളും പരിപാടികളും നടപ്പിലാക്കി വരുന്നു. ഇത് ലഭിക്കുന്നതിനുളള അര്‍ഹത കേരള സ്റ്റര്‍ട്ടപ്പ് മിഷന്റെ യൂണീക്ക് ഐ‍ഡി നേടുന്നതിലൂടെ ലഭ്യമാവും.

അപേക്ഷിക്കേണ്ട പോര്‍ട്ടല്‍ - startups.startupmission.in

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ യൂണീക്ക് ഐഡി യുടെ ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ - https://bit.ly/ksumidbenefits

പ്രധാനപ്പെട്ട വസ്തുതകള്‍
  • കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ യൂണീക്ക് ഐഡി ക്ക് ഫീസ്/ ചെലവ് ഒന്നും തന്നെയില്ല.
  • 2 മുതല്‍ മൂന്ന് പ്രവര്‍ത്തി ദിവസം മാത്രമേ ഇതനുവദിക്കുന്നതിന് ആവശ്യമുളളൂ.
  • വിജയകരമായി രജിസ്ടേഷന്‍ പൂര്‍ത്തിയായാല്‍ ഡിജിറ്റലായി സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
  • ഐഡി ക്ക് അപേക്ഷിക്കുവാന്‍ ലോഗിന്‍ രൂപീകരിക്കണം.
  • ഓരോ ഘട്ടവും വിശദീകരിക്കുന്ന ഗൈഡ് ലഭ്യമാണ്.
  • ഏതെങ്കിലും പ്രയാസം നേരിട്ടാല്‍ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ info@startupmission.in ലേക്ക് email
    അയക്കാം

MSME രജിസ്ടേഷന്‍

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയവും വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുളള ധനസഹായം ഉള്‍പ്പെടെയുളള വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത് ലഭ്യമാക്കന്നതിനായി കമ്പനിയെ  MSME വകുപ്പിന്റെ രജിസ്ട്രേഷന്‍‌ നടത്തേണ്ടതാണ്.

രജിസ്ട്രേഷനുളള ലിങ്ക് - https://udyamregistration.gov.in

വേഗത്തിലും സുതാര്യമായും നടപടിയെടുക്കാന്‍ ഏകജാലക സംവിധാനം ലഭ്യമാണ്.

കേരള സര്‍ക്കാര്‍ സംസ്ഥാനത്ത് പുതിയ സംരംഭം ആരംഭിക്കുന്നവര്‍ക്കാവശ്യമായ അനുമതികള്‍ ലഭ്യമാക്കുവാനായി ഏകജാലക പോര്‍ട്ടല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംരംഭങ്ങള്‍ നടത്തുന്നതിന് തയ്യാറെടുത്തവര്‍ക്കായി ഓണ്‍ലൈന്‍ സൗകര്യം KSWIFT ലൂടെ ലഭ്യമാണ്.

പദ്ധതി വിശദാംശം
  1. ഇന്നവേഷന്‍ ഗ്രാന്റ്

സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും അവരുടെ നൂതന ആശയങ്ങള്‍ ഒരു സംരംഭമായി വികസിപ്പിക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയായ ഇന്നവേഷന്‍ ഗ്രാന്റ് കേരള സര്‍ക്കര്‍ നടപ്പിലാക്കി വരുന്നു. സ്റ്റാര്‍ട്ടപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പദ്ധതികളും നടപ്പിലാക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെയാണ് ഈ പദ്ധതിയും നടപ്പിലാക്കുന്നത്. ‌

യോഗ്യത

ആശയത്തിനുള്ള സമ്മാനമെന്ന വിധത്തിലല്ല ഇന്നവേഷന്‍ ഗ്രാന്റ് അനുവദിക്കുന്നത്. നൂതന ഉല്‍പന്നം വികസിപ്പിക്കുന്നവര്‍ക്ക് ആദ്യ മാതൃകയോ ഉല്‍പന്നമോ വികസിപ്പിക്കുന്നതിനും സ്റ്റാര്‍ട്ടപ്പായി മാറുന്നതിനുമുളള ധനസഹായമായാണ് ഇത് വിഭാവനം ചെയ്തിട്ടുളളത്.

  • കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി (ഐഡിയ ഗ്രാന്റ് മാത്രം)
  • കേരളത്തില്‍ നൂതന ഉല്‍പന്നം വികസിപ്പിക്കുന്നവര്‍ (ഐഡിയ ഗ്രാന്റ് മാത്രം)
  • നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തതും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ യൂണീക്ക് ഐഡി ലഭിച്ചതുമായ സ്റ്റാര്‍ട്ടപ്പ് (ഐഡിയ, പ്രോഡക്ടൈസേഷന്‍, സ്കെയിലപ് ഗ്രാന്റുകള്‍)

പദ്ധതിയുടെ ആനുകൂല്യം

ഐഡിയ ഗ്രാന്റ് – 2 ലക്ഷം രുപ വരെ

പ്രോഡക്ടൈസേഷന്‍ ഗ്രാന്റ് – 7 ലക്ഷം രുപ വരെ

സ്കെയിലപ് ഗ്രാന്റ്                     - 12 ലക്ഷം രുപ വരെ

  1. ഗവേഷണത്തിനും വികസനത്തിനുമുളള ധനസഹായം

ശ്രദ്ധേയമായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളുളള ഹാര്‍ഡ് വെയര്‍‌ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് ഓരോ സ്റ്റാര്‍ട്ടപ്പിനും 30 ലക്ഷം രൂപ വരെ ധനസഹായം നല്‍കാവുന്ന പദ്ധതി.

  1. ഫണ്ട് ഓഫ് ഫണ്ട്

SEBI  അംഗീകാരമുള്ള ആള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ് പണ്ടുകളില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പങ്കാളിയായി കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്ന പദ്ധതി. ഫണ്ടുകളില്‍ കേരള സര്‍ക്കാര്‍ നിശ്ചിത പങ്കാളിയായി പ്രവര്‍ത്തിക്കുന്നു.

  1. വനിതാ സംരംഭകര്‍ക്കായുളള സോഫ്റ്റ് ലോണ്‍ പദ്ധതി

കേരള സര്‍ക്കാരില്‍ നിന്നോ പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്നോ ലഭിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് 15 ലക്ഷം രൂപ വരെയുളള പ്രവര്‍ത്തന മൂലധനം സോഫ്റ്റ് ലോണ്‍ ആയി നല്‍കി വനിതാ സംരംഭകരെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സഹായിച്ചു വരുന്നു. പര്‍ച്ചേസ് ഉത്തരവിന്റെ 80% മാത്രമായി ഇത് നിജപ്പെടുത്തുകയും തുക അനുവദിക്കുന്നത് പദ്ധതി നടത്തിപ്പില്‍ തീരുമാനിച്ച ഘട്ടങ്ങള്‍ക്ക് വിധേയമായിട്ടുമായിരിക്കും. 6% സാധാരണ പലിശ മാത്രം ഈടാക്കുന്ന ഈ പദ്ധതിയില്‍ അനുവദിക്കുന്ന തുകയുടെ തിരിച്ചടവ് ഒരു വര്‍ഷമോ പദ്ധതി പൂര്‍ത്തീകരണമോ ഏതാണോ ആദ്യം എന്നതാണ്. പര്‍ച്ചേസ് ഉത്തരവിലുള്ള പ്രകാരം ഉല്‍പന്നമോ, സേവനമോ കൃത്യമായി നല്‍കുന്നതിനാണ് സ്റ്റാര്‍ട്ടപ്പിനുളള ബാധ്യത. ഒന്നാംഘട്ടം തൃപ്തികരമാണെന്ന് വാങ്ങുന്ന സ്ഥാപനം സാക്ഷ്യപ്പെടുത്തുന്നതനുസരിച്ചായിരിക്കും രണ്ടാം ഘട്ട വായ്പ വിതരണം ചെയ്യുന്നത്. പ്രസ്തുത വായ്പ ഏതു ഘട്ടത്തിലും 15 ലക്ഷം എന്ന പരിധി മറികടക്കാവുന്നതല്ല.

  1. സ്റ്റാര്‍ട്ടപ്പ് സാമൂഹ്യ വികസനവും പങ്കാളിത്ത പരിപാടികളും പദ്ധതിയും

സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും സ്റ്റാര്‍ട്ടപ്പ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ച് ഏതെങ്കിലും രീതിയില്‍ സ്റ്റാര്‍ട്ടപ്പ് സമൂഹത്തിന്റെ നിലവാരം ഉയര്‍ത്തുകയും ചെയ്യുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ നിന്നും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അപേക്ഷ ക്ഷണിക്കും. ശേഷിയുളളതും എന്നാല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പരിധിയിലല്ലാതെയുളള സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തി കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ബന്ധപ്പെടുത്തതിനും സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലെ ബന്ധപ്പെട്ടവരുടെ നിലവാരം ഉയര്‍ത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

  1. സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിദ്യാര്‍ത്ഥി സംരംഭകര്‍ക്കും പേറ്റന്റ് സഹായം

പേറ്റന്റിന് അപേക്ഷിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിദ്യാര്‍ത്ഥി സംരംഭകര്‍ക്കും സഹായം നല്‍കുന്ന പേറ്റന്റ് സഹായ പദ്ധതി കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ പേറ്റന്റിന് ചെലവായ തുക രണ്ട് ലക്ഷം എന്ന പരിധിയിലും അന്താരാഷ്ട്ര പേറ്റന്റിന് ചെലവായ തുക 10 ലക്ഷം എന്ന പരിധിയിലും തിരികെ നല്‍കുന്നതാണ് പദ്ധതി.

  1. ഇന്നവേഷന്‍ & എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് സെന്ററുകള്‍ (IEDC)

നൂതനതക്കും പരീക്ഷണത്തിനുമുളള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, ആര്‍ട്ട്സ് & സയന്‍സ്, പോളിടെക്നിക് കോളേജുകളില്‍ രൂപീകരിച്ചിട്ടുളള വേദിയാണ് ഇന്നവേഷന്‍ ആന്റ് ഡവലപ്മെന്റ് സെന്ററുകള്‍.  വിദ്യാര്‍ത്ഥികളുടെ സംരംഭക കാലഘട്ടത്തിലെ ആദ്യ പടിയായി IEDC കള്‍ പ്രവര്‍ത്തിക്കുകയും അവര്‍ക്ക് ആത്യാധുനിക സാങ്കേതിക വിദ്യാ, ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യം ഉന്നത നിലവാരമുള്ള മെന്റര്‍ഷിപ്പ്, ആദ്യ കാലത്ത് നഷ്ടം വരാനിടയുളള മൂലധനം, ആഗോള പ്രകാശനം എന്നിവ ലഭ്യമാക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നൂതന സംസ്കാരം വളര്‍ത്തുന്നതിനുളള ഉപകരണമായി കരുതാവുന്നതും നൂതനതയും സംരംഭകത്വവും വിദ്യാര്‍ത്ഥികളിലും വിദ്യാഭ്യാസ സമൂഹത്തിലും പ്രോത്സാഹിപ്പിക്കുന്നതിനായുളള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഒരു പ്രധാന പരിപാടിയാണ് ഇന്നവേഷന്‍ ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് സെന്ററുകള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂതനതയും സംരംഭകത്വ സംസ്കാരവും പ്രോത്സാഹിപ്പിക്കുകയും സമ്പത്തും തൊഴിലവസരവും വര്‍ദ്ധിപ്പിക്കുന്നതിനായി സാങ്കേതിക തൊഴിലവസരവും വളര്‍ത്തുന്നതിനുളള സ്ഥാപനങ്ങളുടെ ശേഷി ഉയര്‍ത്തലുമാണ് ഇന്നവേഷന്‍ ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് സെന്ററുകള്‍ക്ക് പിന്നിലെ ആശയം. വൈദഗ്ദ്യവും അടിസ്ഥാന സൗകര്യവും ലഭ്യമായ കേരളത്തിലുടനീളമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ IEDC കള്‍ സ്ഥാപിച്ചിട്ടുണ്ട്.

  1. വിപണിയായി സര്‍ക്കാര്‍

സര്‍ക്കാരിന് വിപണനം നടത്തുന്ന (B2G) സ്റ്റാര്‍ട്ടപ്പുകളുടെ വികാസത്തിന് കളമൊരുക്കുന്നതിന് പ്രധനപ്പെട്ട നടപടികള്‍ കേരളം സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സ്റ്റാര്‍ട്ടപ്പില്‍ നിന്നും നേരിട്ട് വാങ്ങുന്നതിനുളള അനുമതി കേരള സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും പൊതു സംഭരണം എന്നത് 2017 ലെ വിവര സാങ്കേതിക വിദ്യാ നയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതാണ്. സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും നേരിട്ട് സംഭരിക്കല്‍ സ്വമേധയാ വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ഇത് പൊതു സംഭരണ വിഭാഗത്തില്‍ ഏറ്റവും നല്ലതെന്ന് DPIIT യുടെ സംസ്ഥാന സ്റ്റാര്‍ട്ടപ്പ് റാംങ്കിംഗില്‍ തെരഞ്ഞെടുത്ത ഒന്നായി മാറി സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നങ്ങള്‍ ആദ്യ കാലത്ത് ഉള്‍ക്കൊളളുന്ന സംസ്ഥാനമായി കേരളം മാറി. .

നൂതനമായ സ്റ്റാര്‍ട്ടപ്പ് ഉല്പന്നങ്ങള്‍ ഉല്‍ക്കൊണ്ട സര്‍ക്കാര്‍ വകുപ്പുകളെ സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെടാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പദ്ധതി നടത്തിപ്പിനായി കേരള സര്‍ക്കാര്‍ വിവിധ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും പദ്ധതി വിജയകരമായി നടപ്പിലാക്കുകയും ചെയ്തു.

  1. പൊതു ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇളവുകള്‍
  2. a) ടെന്‍ഡര്‍ ഫീ, EMD, എന്നിവ ഒഴിവാക്കി
  3. b) മുന്‍ പരിചയവും വരുമാനവും ഒഴിവാക്കി
  4.   നേരിട്ടുളള സംഭരണം

GST കണക്കാക്കാതെ 20 ലക്ഷം രൂപ വരെയുളള ഉല്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും നേരിട്ടു സംഭരിക്കുവാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും അനുമതി നല്‍കി 04.08.2017 ലെ G.O (Ms) 19/2017/ITD നമ്പര്‍ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

  1.   ലിമിറ്റഡ് ടെന്‍ഡര്‍ നടപടി

സര്‍ക്കാര്‍ വകുപ്പുകള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയവക്ക് 100 ലക്ഷം രൂപ വരെയുളള ഉല്പന്നങ്ങള്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ലിമിറ്റ‍ഡ് ടെന്‍ഡറായി സംഭരിക്കുന്നതിന് അനുമതി നല്‍കി കേരള സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

  1. അന്തര്‍ദേശിയ വിനിമയ പരിപാടി

യുവ സംരംഭകത്വ പരിപായുടെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകളെ ആഗോള തലത്തില്‍ നടത്തിവരുന്ന വിവിധ പരാപാടികളില്‍ പങ്കെടുക്കുവാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രോത്സാഹിപ്പിച്ചുവരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രതിനിധികളുമായി അത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതിനുളള പിന്‍തുണയും യാത്ര ചെയ്യുന്നതിനുളള സഹായവും നല്‍കിവരുന്നു.

  1. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രകാശന പരിപാടി

ആദ്യ യാത്ര:

ഒരു അംഗത്തിന് 90% യാത്ര സഹായം. ഇരുവശത്തേക്കുമുളള യാത്രയും വിസക്കുളള ചെലവും ഇതില്‍ ഉള്‍പ്പെടും. രണ്ട് അംഗങ്ങള്‍ യാത്ര ചെയ്യുന്ന പക്ഷം യാത്രാ ചെലവിന്റെയും വിസക്കുളള ചെലവിന്റെയും 50% സഹായകമായി നല്‍കും.

രണ്ടാമത്തെ യാത്ര

ഒരു അംഗത്തിന് 70% യാത്രാ സഹായം. ഇരു ഭാഗത്തേക്കുമുളള യാത്രാ ചെലവും വിസക്കുളള ചെലവും ഇതില്‍ ഉള്‍പ്പെടും. രണ്ട് അംഗങ്ങള്‍ യാത്ര ചെയ്യുന്ന പക്ഷം പ്രസ്തുത ചെലവിന്റെ 40% സഹായമാണ് നല്‍കുന്നത്.

മൂന്നാമത്തെ യാത്ര

ഒരു അംഗത്തിന് 50% സഹായം. ഇരുവശത്തേക്കുമുളള യാത്രയും വിസക്കുളള ചെലവും ഇതില്‍ ഉള്‍പ്പെടും. രണ്ട് അംഗങ്ങള്‍ യാത്രചെയ്യുന്ന പക്ഷം ടി ചെലവിന്റെ 30% ആണ് സഹായമായി നല്‍കുക. ഇരുവശത്തേക്കുമുളള യാത്രയും വിസക്കുളള ചെലവും ഇതില്‍ ഉള്‍പ്പെടും.

നാലാമത് യാത്രയും തുടര്‍ന്നുളള യാത്രകളും

ഒരു അംഗത്തിന് 25% യാത്രാ സഹായം. ഇരു ഭാഗത്തേക്കുമുളള യാത്രക്കും വിസക്കും ചെലവാകുന്ന തുക ഇതില്‍പ്പെടും.

മൂന്നാമത്തെയും രണ്ടാമത്തെയും യാത്രാകള്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ തുടര്‍ന്നുളള വര്‍ഷങ്ങളിലെ മൂന്ന്, നാല് യാത്രകള്‍ക്കുളള സഹായം നല്‍കുകയുളളു.

  1. KWISE

മനുഷ്യ ശേഷി വികസന സൂചികയിലും (HDI) ജെന്‍ഡര്‍ വികസന സൂചികയിലും (GDI) ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ വികസനം ഏറ്റവും ഉയര്‍ന്ന സാക്ഷരതയുളളതും 95.2%  വനിതാസാക്ഷരതയുളളതുമായ സംസ്ഥാനമായി കേരളത്തെ മാറ്റി. എന്നാല്‍ സംരംഭക വിഭാഗത്തിലും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ കാര്യത്തിലും വനിതകള്‍ക്ക് കുറഞ്ഞ പ്രാതിനിധ്യമാണ് കാണുന്നത്. വനിതാ സംരംഭകത്വത്തിന് ഊന്നല്‍ നല്‍കി ഒരു സംയോജിത ആവാസ വ്യവസ്ഥയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്ഥാപിച്ചു വരുന്നത്. സാങ്കേതിക സാമ്പത്തിക സഹായങ്ങള്‍ വിപണന ബന്ധങ്ങള്‍, സംരംഭങ്ങള്‍ തുടങ്ങുന്നതിന് വളര്‍ച്ചക്കുമുളള നയപരമായ ഇടപെടലുകള്‍ എന്നിവ നല്‍കി സാങ്കേതിക സംരംഭങ്ങളുളള വനിതാ സംരംഭകരെ വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടപടി സ്വീകരിച്ചു വരുന്നു.

  1. സീഡ് ഫണ്ട്

കേരള സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് സഹായകരമാകുന്ന തരത്തില്‍ സംരംഭങ്ങള്‍ രൂപീകരിക്കുന്നതിനും, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സ്വകാര്യ മേഖലയുടെ നിക്ഷേപം പ്രയോനപ്പെടുത്തുന്നതിനുമായി നൂതനതയും സാങ്കേതികതയും അടിസ്ഥാനമാക്കിയ വിപണന സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായ പദ്ധതി കേരള സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായുളള പ്രവര്‍ത്തനങ്ങളും പദ്ധതികളും നടപ്പിലാക്കുന്ന സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല.

പദ്ധതിയിലൂടെയുളള ആനുകൂല്യം
  • 6% എന്ന കുറഞ്ഞ പലിശ നിരക്കില്‍ 15 ലക്ഷം രൂപ വരെ സീഡ് ലോണ്‍
  • 12 മാസത്തെ മൊറട്ടോറിയം
  • 5 ലക്ഷം രൂപ വരെയുളള വായ്പക്ക് 24 മാസവും 5 ലക്ഷത്തിന് മുകളിലുളളവര്‍ക്ക് 36 മാസവും തിരിച്ചടവ് കാലയളവ്.

13 വനിതാ സാങ്കേതിക വാണിജ്യ വല്‍ക്കരിക്കല്‍

10 ലക്ഷം രൂപവരെയാണ് സാങ്കേതിക ലൈസന്‍സ്/ കൈമാറ്റം എന്നിവയക്ക് സ്റ്റാര്‍ട്ടപ്പിന് സഹായമായി നല്‍കുക. എന്നാല്‍ ഇത് ഗവേഷണ സ്ഥാപനത്തിന് നല്‍കുന്ന സാങ്കേതിക ഫീസിന്റെ 90% ആയി നിജപ്പെടുത്തിയിട്ടുണ്ട്.

  1. വനിതാ സംരംഭകര്‍ക്ക് സീഡ് ഫണ്ട്.

സംരംഭ രൂപീകരണം, വര്‍ദ്ധിച്ച തൊഴിലവസരങ്ങള്‍, സ്വകാര്യ നിക്ഷേപങ്ങളുടെ പ്രയോജനം എന്നിവയിലൂടെ കേരള സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ പ്രചോദിപ്പിക്കുന്ന നൂതനത, സാങ്കേതികത അടിസ്ഥാനമാക്കിയ വിപണനം സ്ഥാപനം എന്നിവയുടെ സ്ഥാപനത്തിനും വികാസത്തിനുമായി സാമ്പത്തിക സഹായം നല്‍കുന്ന സീഡ് സഹായ പദ്ധതി കേരള സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കുമുളള നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് ഈ പദ്ധതിയുടെയും നടത്തിിപ്പ് ചുമതല.  ഈ പദ്ധതിയില്‍ മൊറട്ടോറിയം ഒരു വര്‍ഷത്തില്‍ നിന്നും 2 വര്‍ഷമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

  1. വാടകയിന്മേല്‍ സബ്സിഡി നല്‍കുന്ന പദ്ധതി

സര്‍ക്കാര്‍ ഏജന്‍സികള്‍ സര്‍ക്കാര്‍ പാര്‍ക്കുകളില്‍ നല്‍കിയിരിക്കുന്ന സജ്ജീകരിച്ച സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന വികസന ഘട്ടത്തിലുളളതും വളരെ മികച്ച പ്രവര്‍ത്തനം നടത്തുന്നതുമായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വാടകയിനത്തല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സഹായം നല്‍കി വരുന്നു. വാടകയുടെ ഒരു ഭാഗം സബ്സിഡിയായി നിശ്ചിത കാലഘട്ടത്തിലേക്ക് നല്‍കുന്നതാണ് പദ്ധതി. വാടകയിനത്തില്‍ ചെലവായ തുകയുടെ 50% അല്ലെങ്കില്‍ ചതുരശ്ര അടിക്ക് 20 രൂപ ഏതാണോ കുറവ് അത് തിരികെ നല്‍കുന്നത് സ്റ്റാര്‍ട്ടപ്പ് പ്രകടിപ്പിക്കുന്ന വളര്‍ച്ചയും അടിസ്ഥാനമാക്കിയാണ്.

പരിപാടികള്‍
  1. ഹഡല്‍ കേരള

സ്റ്റാര്‍ട്ടപ്പുകള്‍, സാങ്കേതിക കഴിവ്, ഉയര്‍ന്ന ശ്രേണിയിലുളള നിക്ഷേപകര്‍, ഉദ്യോഗസ്ഥര്‍, മാദ്ധ്യമങ്ങള്‍ എന്നിവയുടെ സംഗമമാണ് ഹഡില്‍ കേരള. പ്രധാന പരിപാടിയും നെറ്റ് വര്‍ക്കിംഗ് സെഷനുകള്‍, റൗണ്ട് ടേബിള്‍ ചര്‍ച്ചകള്‍ സജ്ജമാക്കിയ വര്‍ക്ക് ഷോപ്പുകള്‍ എന്നീ പരിപാടികള്‍ നിക്ഷേപകരുമായും കോര്‍പ്പറേറ്റുകളുമായി സ്റ്റാര്‍ട്ടപ്പുകളെ ബന്ധപ്പെടുത്തുന്നതിന് ഇതില്‍ ഉള്‍പ്പെടും. വിജയിച്ച സ്ഥാപന സംരംഭകരും നിക്ഷേപകരും മുമ്പ് നടന്ന ഹഡില്‍ കേരളയില്‍ സംസാരിച്ചു. ആഗോള തലത്തല്‍ സ്വാധീനം ചെലുത്തുവാന്‍ മികവുളള സ്റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ട് വരണമെന്നുളളതാണ് ഹഡില്‍ കേരളയുടെ പിന്നിലുളള ആശയം. ബ്ലോക്ക് ചെയിന്‍, ക്രിപ്റ്റോ കറന്‍സി, ഗെയിംമിംഗ്, സെബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ എന്റര്‍ടെയിന്റ്മെന്റ്, AR/VR, AI, UI, UX, ഇ ഗവേണിംസ് തുടങ്ങിയ ആധുനിക മേഖലയില്‍ കേന്ദ്രീകരിച്ചാണ് ഹഡല്‍ സംഘടിപ്പിക്കുന്നത്.

  1. സീഡിംഗ് കേരള

‌നിക്ഷേപകരെ കേന്ദ്രീകരിച്ച് നടത്തുന്ന രണ്ട് ദിവസ പരിപാടി. ആദ്യ ദിവസം രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പൊതുവായും നിക്ഷേപകര്‍ക്ക് പൊതുവായി പ്രത്യേകവും പരിപാടി നടത്തും. ഉന്നത ശേഷിയുളള വ്യക്തിഗത നിക്ഷേപകരുടെ ശ്രേണിയേയും രാജ്യാത്താകമാനമുളള നിക്ഷേപകരേയും സംസ്ഥാനത്തെ ഉയര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പുകളെ സന്ദര്‍ശിക്കുന്നതിനായി ഈ പരിപാടിയിലേക്ക് ക്ഷണിക്കും.

  1. എലിവേറ്റ്: നിക്ഷേപകര്‍ക്ക് വിദ്യാഭ്യാസ പരിപാടി

സീഡിംഗ് കേരളയുടെ ഭാഗമായി പ്രത്യേകമായി സംഘടിപ്പിക്കുന്ന പരിപാടി. തെരഞ്ഞെടുത്ത ഹെല്‍ത്ത് കെയര്‍, ഡീപ്ടെക്, റൂറല്‍ & സോഷ്യല്‍ എന്റര്‍പ്രൈസ്, ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്സ് എന്നീ മേഖലകളിലാണ് വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കുന്നത്. നിക്ഷേപ സമൂഹത്തിന്റെ ശ്രദ്ധ സ്റ്റാര്‍ട്ടപ്പുകളില്‍ ആകര്‍ഷിക്കും വിധമാണ് ഇത് രൂപകല്പന ചെയ്തിട്ടുളളത്.

  1. ഇന്‍വെസ്റ്റര്‍ കഫെ

നിക്ഷേപം ലഭിക്കാന്‍ ശ്രമിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ നിക്ഷേപകരുമായി ബന്ധപ്പെടുത്തുന്നതിനും അതിലൂടെ നിക്ഷേപം ലഭിക്കുന്നതിന് വഴിയൊരുക്കിന്നതിനുളള അവസരമാണ് ഇന്‍വെസ്റ്റര്‍ കഫെ. കൊച്ചിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ എല്ലാ മാസവും അവസാനത്തെ ബുധനാഴ്ച ഈ പരിപാടി സംഘടിപ്പു വരുന്നു. ഓരോ സ്റ്റാര്‍ട്ടപ്പിനും നിക്ഷേപകരുമായി നേരിട്ട് ചര്‍ച്ച നടത്തി നിക്ഷേപം വേഗത്തില്‍ നേടുവാനുളള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഇന്ത്യയിലെ വിവിധ ഏഞ്ചല്‍ നെറ്റ് വര്‍ക്കുകളും വെഞ്ചര്‍ ക്യാപ്പിറ്റലിസ്റ്റുകളും ഇതില്‍ പങ്കെടുത്തു വരുന്നു. ഓരോ മാസവും 10-ാം തീയതിക്ക് മുന്‍പ് നിക്ഷേപം സ്വരൂപിക്കാനാഗ്രഹിക്കുന്ന, വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതില്‍ പങ്കെടുക്കുവാന്‍ അപേക്ഷിക്കാം

  1. മീറ്റപ്പ് കഫെ

സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായങ്ങള്‍, സ്ഥാപനങ്ങള്‍, നിക്ഷേപകര്‍ എന്നിവക്ക് സമ്മേളിക്കുന്നതിനും വിജ്ഞാനം പങ്കുവെക്കുന്നതിനും ആവാസ വ്യവസ്ഥയുടെ പൊതുവായ വികാസം ലക്ഷമിടുന്നവയ്ക്കുളള വേദിയാണ് മീറ്റപ് കഫെ. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്റര്‍ഷിപ്പിനും നിക്ഷേപത്തിനുമുളള വേദിയായും സാങ്കേതിക പരിജ്ഞാനത്തിനുമുളള അവസരമായും ആണ് ഈ പരിപാടി വികസിപ്പിച്ചിട്ടുളളത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ എല്ലാ മാസവും ഈ പരിപാടി സംഘടിപ്പിച്ചുവരുന്നു.

  1. നോര്‍ക്ക പ്രാവാസി സ്റ്റാര്‍ട്ടപ്പ് പരിപാടി

NRI സമൂഹത്തിന് ഉള്‍ക്കൊളളാന്‍ കഴിയുന്ന വിവിധ സാങ്കേതിക വിപണന അവസരങ്ങള്‍ NRI കള്‍ക്ക് പരിചയപ്പെടുത്തി അതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുളളതാണ് നോര്‍ക്ക പ്രവാസി സ്റ്റാര്‍ട്ടപ്പ് പരിപാടി. മൂല്യം സൃഷ്ടിക്കാവുന്ന സാങ്കേതിക മുന്നേറ്റങ്ങള്‍ NRI കള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. സാങ്കേതികതയെ വിപണിയുമായി ബന്ധിപ്പിച്ച് ശരിയായ ദിശയിലുളളവര്‍ക്ക് നല്‍കുവാന്‍ ഇതിലൂടെ കഴിയും. ശരിയായ NRI യെ തെരഞ്ഞെടുത്തു മൂന്ന് മാസത്തെ കഠിനമായ പരിശീലനം നല്‍കും. ശരിയായ ബിസിനസ്സ് മേഖല ഏതെന്ന് തെരഞ്ഞെടുത്ത് നിക്ഷേപത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുവാന്‍ NRI കളെ ഈ പരിപാടി സഹായിക്കുന്നു. തെരഞ്ഞെടുക്കുന്ന NRI കള്‍ക്ക് നിലവിലുളള NDPREM പദ്ധതിയിലൂടെ ധനസഹായവും ലഭ്യമാകും.

  1. ഇങ്കുബേഷന്‍ പരിപാടികള്‍

വിവിധ ഘട്ടങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഫിസിക്കലും വെര്‍ച്വലുമായ പരിപാടികള്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ചു വരുന്നു.

ഫിസിക്കല്‍ ഇങ്കുബേഷന്‍

കേരളത്തല്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ സംരംഭകത്വ യാത്രയെ സഹായിക്കുന്ന തരത്തില്‍ ഇങ്കുബേഷന് അല്ലെങ്കില്‍ വികസനത്തിന് ചുരുങ്ങിയ ചെലവില്‍ ഓഫീസ് സൗകര്യം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കി വരുന്നു. സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന സ്ഥലവും പ്രത്യേക ഓഫീസ് ക്യാബിനുകളും നിലവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അനുവദിച്ചു വരുന്നു.

വെര്‍ച്വല്‍ ഇങ്കുബേഷന്‍ (ഫെയില്‍ ഫാസ്റ്റ് ടു സസ്കീഡ്)

വേഗത്തില്‍ പരാജയപ്പെട്ട് പുതിയ ആശയത്തിലേക്ക് നീങ്ങുക അല്ലെങ്കില്‍ വേഗത്തില്‍ വിജയിച്ച് ലക്ഷ്യപ്രാപ്തിയിലെത്തുന്ന സ്റ്റാര്‍ട്ടപ്പ് ആയി മാറുക എന്ന സന്ദേശമാണ് ഫെയില്‍ ഫാസ്റ്റ് ടു സസ്കീഡ് എന്ന സ്കെയിലപ് പരിപാടിയിലൂടെ നല്‍കുന്നത്. ഓരോ സ്റ്റാര്‍ട്ടപ്പിന്റെയും യാത്രയില്‍ അടുത്ത ഘട്ടത്തിലേക്ക് പോകുവാന്‍ ഒരു പ്രധാന ഇടപെടല്‍ ആവശ്യമാണ്. മികച്ച സംരംഭമായി മാറുന്നതിന് സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്ന സമഗ്രമായ പരിപാടിയാണിത്. വൈദഗ്ധ്യമുളള മെന്ററിംഗ്, വിപണിയുമായി ബന്ധപ്പെടല്‍, നിക്ഷേപത്തിന് കളമൊരുക്കല്‍ തന്ത്രപരമായ പങ്കാളിത്തം എന്നവയുടെ കൂട്ടായ്മയാണ് ഈ പരിപാടി.

  1. ആക്സിലറേറ്ററുകള്‍

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആവാസവ്യവസ്ഥയിലെ വിഭവങ്ങളുടെ സങ്കീര്‍ണ്ണതയ്ക്കം ഇടയില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം ഇടപെടല്‍ ഇതിനകം നടത്തിയിട്ടുണ്ട്. പ്രാദേശിക ആവാസ വ്യവസ്ഥയുമായി ചേര്‍ന്നു കിടക്കുന്ന വിഭവങ്ങളായ വിദ്യാഭ്യാസം, മെന്റരിംഗ്, നെറ്റ് വര്‍ക്കിംഗ്, ഭൗതീക അടിസ്ഥാന സൗകര്യം, ഫണ്ടുകള്‍, വിപണി എന്നിവയെ സ്റ്റാര്‍ട്ടപ്പുമായി ബന്ധപ്പെടുത്തുന്നതിന് താല്കാലിക സഹായങ്ങളാണ് നല്‍കിയിട്ടുളളത്. ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ് സ്റ്റാര്‍ട്ടപ്പ് മത്സരങ്ങള്‍, വെഞ്ചര്‍ സ്റ്റുഡിയോകള്‍, സ്റ്റാര്‍ട്ടപ്പ് ഷോകേസിംഗ്, ഇങ്കുബേറ്ററുകള്‍, ആക്സിലറേറ്ററുകള്‍ എന്നിവ സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്ററകള്‍ എന്നത് താരതമ്യേനെ പുതിയതും  എന്നാല്‍ വേഗത്തില്‍ പ്രചരിക്കുന്നതുമായ ഒന്നാണ്. ഇതില്‍ പ്രധാനപ്പെട്ടവ Y കോഡിനേറ്റര്‍ (2006 ല്‍ തുടങ്ങിയത്) ടെക് സ്റ്റാര്‍സ് (2007 ല്‍ തുടങ്ങിയത്) എന്നിവയാണ്.

  1. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആക്സിലറേറ്റര്‍ പരിപാടികള്‍

  2. ഗ്രീന്‍ ഇന്നവേഷന്‍ ഫണ്ട് (GIF)

നിലനില്‍ക്കുന്ന സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാന്‍ കഴിയുന്ന ഉല്‍പന്നം/സേവനം നല്‍കാനാവുന്ന സാമൂഹിക ആഘാത (സാങ്കേതികത അടിസ്ഥാനപ്പെടുത്തി) സ്റ്റാര്‍ട്ടപ്പുകളെ സൃഷ്ടിക്കുന്നതിനുളള ധനസഹായം ബന്ധപ്പെടുത്തിയതാണ് GIF ആക്സിലറേറ്റര്‍ പരിപാടി. 6 മാസ കാലയളവില്‍ ആശയം പ്രാവര്‍ത്തികമാക്കി ഇടപാടുകാരുടെ അഭിപ്രായം അല്ലെങ്കില്‍ ഉള്‍ക്കാഴ്ച ശേഖരിക്കുവാന്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനാണ് GIF ആവിഷ്കരിച്ചിരിക്കുന്നത്. സ്ഥാപകരെ കേന്ദ്രീകരിച്ചുള്ള ഈ പരിപാടിയിലൂടെ സ്ഥാപകരുടെ ഒരു ചെറിയ സംഘം രൂപീകരിച്ച് വിജ്ഞാനം പങ്കിടുന്നതിന് കഴിയും വിധമാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ആശയ ഘട്ടം പിന്നിട്ട് വളര്‍ച്ച പ്രാപിച്ച് നിലനില്‍ക്കാവുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടിയുളളതാണ് ഈ പരിപാടി. ഈ പരിപാടിയിലുടെ ഉല്പന്നം പരിശോധിക്കുന്നതിനും ആഘാത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി ബന്ധം സ്ഥാപിക്കാനുമാകും

  1. ലോഗ് X

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ അമിതമായ അവസരം പ്രയോജനപ്പെടുത്തി മികച്ച വിപണനത്തിന് സഹായിക്കുന്ന ലോഗ് X  പരിപാടി. DP വേള്‍ഡ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സ്റ്റാര്‍ട്ടപ്പ് റസാവു, ഇന്‍വെസ്റ്റ് ഇന്ത്യ എന്നിവരുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. ഉല്പാദനം മുതല്‍ ഉപഭോക്താവ് വരെയുളള ആഗോള വിതരണ ശൃംഖലയുടെ എല്ലാ ഘട്ടത്തിലും പ്രകടനം മെച്ചപ്പെടുത്തുന്നതിനും വിപണനം തുടങ്ങുന്നതിനുമാണ്  DP വേള്‍ഡിനോട് ആവശ്യപ്പെട്ടത്. ആധുനിക വിപണന മാര്‍ഗ്ഗങ്ങളിലൂടെ ചരക്ക് ഗതാഗത വ്യവസായത്തിന്റെ ഭാവി രൂപാന്തരപ്പെടുത്തുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.

  1. K ആക്സിലറേറ്റര്‍

സാങ്കേതിക മാര്‍ഗ്ഗങ്ങള്‍ രൂപീകരിക്കുന്ന B2B സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വ്യവസായിക പ്രകാശനം നല്‍കുന്നതിന് വേണ്ടി ആവിഷ്കരിച്ചതാണ് ഈ മൂന്ന് മാസ വെര്‍ച്വല്‍ ആക്സിലറേഷന്‍ പരിപാടി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണി കണ്ടെത്തുന്നതിനും ബന്ധപ്പെട്ട ഇടപാടുകാരെയും വ്യവസായിക പ്രമുഖരേയും, ശേഷിയുളള നിക്ഷേപകരെയും ബന്ധപ്പെടുത്തുവാന്‍ സഹായിക്കുന്നതാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടപ്പാക്കിയ ഈ പദ്ധതി.

  1. XR ആക്സിലറേറ്റര്‍

യൂണിറ്റിയുടെ മികവിന്റെ കേന്ദ്രത്തിന്‍റെ സഹായത്തോടെ AR/VR, MR, ഗെയിംമിഗ് മേഖലകളില്‍ സംരംഭം  വികസിപ്പിക്കുന്നതിന് സഹായിക്കുന്ന ആക്സിലറേറ്റര്‍. ഈ മികവിന്റെ കേന്ദ്രം യൂണിറ്റി ടെക്നോളജീസ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഫ്യൂച്ചര്‍ ടെക്നോളജി ലാബ് എന്നിവരുടെ സമാനതകളില്ലാത്ത കൂട്ടായ്മയാണ്. ഇന്ത്യയെ ഗെയിമിംഗ് ഭൂപടത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം.

  1. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണി (ക്രോസ് സെല്‍ പ്ലാറ്റ്ഫോം)

ലോകം ഡിജിറ്റല്‍ സാമ്പത്തികത്തിലേക്ക് ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് സാമ്പ്രദായികരീതി ഒഴിവാക്കി നൂതന സാങ്കേതിക പരിഹാരങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. വ്യാവസായിക സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥകളിലെ മൂല്യം വ്യാവസായിക പങ്കാളിത്തത്തോടെ ലഭ്യമാക്കുവാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ശ്രമിച്ചു വരുന്നു.

  1. വ്യവസായങ്ങളുടെ റിവേഴ്സ് പിച്ച്

റിവേഴ്സ് പിച്ച് എന്നത് സാധാരണ അവതരണം പോലെ തന്നെയാണ്. എന്നാല്‍ പങ്ക് തലതിരിച്ചാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പകരം ആവശ്യങ്ങളും വെല്ലുവിളികളും അവതരിപ്പിക്കുന്നത് വ്യവസായങ്ങളായിരിക്കും.

സ്റ്റാര്‍ട്ടപ്പ് ഉല്പന്നങ്ങള്‍ക്കായി വെര്‍ച്വല്‍ ബിഗ് ഡെമോ ഡേ

കോര്‍പ്പറേറ്ററുകള്‍ക്കും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും മുന്നില്‍ സ്റ്റാര്‍ട്ടപ്പ് ഉല്‍പന്നം അവതരിപ്പിക്കുന്നതാണ് ബിഗ് ഡെമോ ഡേ. കോര്‍പ്പറേറ്ററുകള്‍ക്ക് ആദായകരമായ സ്ഥിതി നല്‍കുന്നതിനായി സ്റ്റാര്‍ട്ടപ്പുകളുടെ വിപണി വര്‍ദ്ധിപ്പിക്കുന്നതിനായാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ ബന്ധപ്പെട്ടവരിലൂടെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയിലേക്ക് കൂടുതല്‍  വിപണി നല്‍കുമെന്നാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രതീക്ഷിക്കുന്നത്. കോര്‍പ്പറേറ്ററുകള്‍ക്കും സൂക്ഷമചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് യോജിച്ച ഉന്നത നിലവാരമുള്ള ഉല്പന്നങ്ങള്‍ ഉളള സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രയോജനപ്പെടും.

കോര്‍പ്പറേറ്റ് ഇന്നവേഷന്‍ പരിപാടി

കോര്‍പ്പറേറ്റുകളുമായി ബന്ധപ്പെട്ട് വികസിപ്പിച്ചതാണ് ഈ പരിപാടി. കോര്‍പ്പറേറ്ററുകളുമായി സഹകരിച്ച് നിലനില്‍ക്കുവാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം നല്‍കുന്നതാണ് ഈ പരിപാടി. തുറന്ന നൂതന മാതൃകയും വ്യവസായിത്തിനനുയോജ്യമായ ഉല്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും സഹായകരമാവും.

  1. മാനേജ്മെന്റ് ഡവലപ്മെന്റ് പരിപാടി

            ഇന്ത്യയില്‍ പ്രഥമസ്ഥാനത്തുളള ബിസിനസ്സ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാനേജ്മെന്റ് ഡവലപ്മെന്റ് പരിപാടികള്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. IIM Bangalore, IIM Kozhikode, IIM Ahammedabad എന്നിവിടങ്ങളില്‍ വിവധ വിഷയങ്ങളില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചുവരുന്നു. അന്തര്‍ദേശീയ ബൂട്ട്ക്യാംപുകള്‍, വിദ്യാഭ്യാസ പരിപാടികള്‍ എന്നിവയിലും പ്രധാനപ്പെട്ട അന്തര്‍ദേശീയ സംരംഭകത്വ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിപാടി സംഘടിപ്പിച്ചുവരുന്നു.

  1. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി

അംഗീകാരമുള്ള TBI കള്‍ക്കും ലാഭം പ്രതീക്ഷിക്കാതെ പ്രത്യേക മേഖലകളില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ സഹായിക്കുന്ന സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ട് നല്‍കാന്‍ കഴിയുന്ന വിധം 2013 ലെ കമ്പനീസ് ആക്ടില്‍ വേണ്ട മാറ്റങ്ങള്‍ സര്‍ക്കാര്‍ വരുത്തിയിട്ടുണ്ട്. അതിനാല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കോര്‍പ്പറേറ്റുകള്‍ക്ക് സംഭാവനയും ധനസഹായവും CSR ഫണ്ടിലൂടെ നല്‍കി സഹായിക്കാനാകും. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ നൂതന ആശയങ്ങള്‍ വികസിപ്പിക്കുന്നതിനാണ് കോര്‍പ്പറേറ്റുകള്‍ CSR ഫണ്ട് നല്‍കുന്നത്.

  1. റിസര്‍ച്ച് ഇന്നവേഷന്‍ നെറ്റ് വര്‍ക്ക് കേരള (RINK)

അര്‍പ്പണബോധമുളള സ്ഥാപനങ്ങളെയും ശാസ്ത്രീയ മനുഷ്യശേഷിയേയും സംയോജിപ്പിക്കുന്നതിനായി ശാസ്ത്രീയമായ അടിസ്ഥാന സൗകര്യത്തോടുകൂടിയ ഒരു ശൃംഖല കേരളം വികസിപ്പിച്ചു. അര്‍പ്പണബോധമുളള ഗവേഷണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 150 ലധികം ഗവേഷണ സ്ഥാപനങ്ങള്‍ കേരളത്തിന്‍റെ ശാസ്ത്രസാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഈ സ്ഥാപനങ്ങള്‍ ഓരോ വര്‍ഷവും ധാരാളം കണ്ടുപിടിത്തങ്ങളും നൂതനതയും സൃഷ്ടിക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാനത്ത് നൂതനതയും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിന് ചുമതലയുള്ള ഏ‍ജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംസ്ഥാനത്തിലെ ശാസ്ത്ര സമൂഹത്തിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് റിസര്‍ച്ച് ഇന്നവേഷന്‍ നെറ്റ് വര്‍ക്ക് കേരള എന്ന പരിപാടി മുന്നോട്ട് വച്ചത്.

കേരളത്തിലെ ബന്ധപ്പെട്ടവരെയെല്ലാം ഒരു പൊതു വേദിയില്‍ കൊണ്ടുവരിക എന്ന ഉദ്ദേശത്തില്‍ C-DAC ന്റെ സഹകരണത്തോടെ ഒരു സാങ്കേതിക പ്ലാറ്റ്ഫോം രൂപീകരിച്ചു. ഇത് ഗവേഷകരെയും ഇന്നവേറ്റര്‍മാരെയും സംരംഭകത്വത്തിലൂടെ അവരുടെ കണ്ടുപിടത്തങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് അവസരമൊരുക്കും.

  1. ഷീ ലവ്സ് ടെക്

കേരള സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുളള  സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയുടെ ഓരോ ചലനത്തിലും വികസനത്തിലും സുപ്രധാനമായ പങ്ക് വഹിച്ചു വരുന്നു. സമൂഹത്തില്‍ സാങ്കേതികതയിലൂടെ വികസനത്തിനുളള ഇടപെടലിനാണ് മുന്‍ഗണമ നല്‍കി വരുന്നത്. സ്കൂളുകളില്‍ DIY സംസ്കാരം വളര്‍ത്തി ഏറ്റവും താഴ്ന്ന നിലയില്‍ തന്നെ ശക്തമായ ഇടപെടലിലൂടെ ആഘാതവുണ്ടാക്കുകയും തുടര്‍ന്ന് മിനി ഫാബ് ലാബുകള്‍ IEDC കള്‍ എന്നിവയിലൂടെ കോളേജുകളിലും നടത്തുന്ന ഇടപെടലുകള്‍ ആധുനിക  സാങ്കേതികതയില്‍ സംരംഭകത്വത്തിലേക്കോ കണ്ടുപിടത്തങ്ങളിലേക്കോ നയിക്കുന്നതിന് വഴിയൊരുക്കുന്നു.

അതിര്‍വരമ്പില്ലാത്ത ആഗോള സ്റ്റാര്‍ട്ടപ്പുകളെയും വിഭവങ്ങളേയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സിങ്കപ്പൂര്‍ ആസ്ഥാനമായി 30 ഓളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഷീ ലവ്സ് ടെക്. രാജ്യത്തിനകത്ത് അവതരിപ്പിക്കല്‍, വെര്‍ച്വല്‍ ബൂട്ട് ക്യാംപസ് (ആഗോള തലത്തില്‍ സാങ്കേതിക കേന്ദ്രങ്ങളിലെ മികച്ച 10 കമ്പനികളുമായി ഓണ്‍ലൈന്‍ സംവാദം) സെമി ഫൈനല്‍, പ്രമുഖരായ VC കള്‍, കോര്‍പ്പറേറ്റുകള്‍ എന്നിവരുടെ മൂന്നില്‍ അവതരണം നടത്തുന്ന സ്വകാര്യ ഡെമോ ഡേ, ഫൈനല്‍സ്, ആഗോള സാങ്കേതിക ആവാസ വ്യവസ്ഥയുടേയും പ്രമുഖരുമായും വിജ്ഞാനം പങ്കിടുന്ന കോണ്‍ഫറന്‍സ് വെര്‍ച്വല്‍ മത്സരങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളളത്. അന്താരാഷ്ട്ര തലത്തിലെ മത്സരവിജയികളായ വനിതാ സംരംഭകര്‍ക്ക് മാത്രമല്ല മറ്റു സ്റ്റാര്‍ട്ടപ്പുകള്‍ക്കും വനിതകളുടെ മെച്ചപ്പെട്ട ജീവിതത്തിനായി ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനുളള അവസരം ലഭിക്കും.

  1. വൈഹാക്ക്

തടസ്സങ്ങള്‍ മറികടന്ന് സാങ്കേതിക സംരംഭകത്വ മേഖലയിലേക്ക് വനിതകള്‍ക്ക് പ്രവേശിക്കുവാന്‍ പ്രയോജനപ്പെടുന്ന പരിപാടിയാണ് വൈഹാക്ക്.

  1. ഐഡിയ ഫെസ്റ്റ് - കോളേജുകളില്‍ നിന്നും ഇന്നവേഷനുകള്‍ കണ്ടെത്തുന്നതിനായി ഒരു യാത്ര

സംസ്ഥാനത്തുടനീളമുളള കലാലയങ്ങളില്‍ നിന്നും കഴിവുള്ള ഇന്നവേറ്റേഴ്സിനെ കണ്ടെത്തി, അവരെ സാങ്കേതിക സംരംഭകരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഐഡിയ ഫെസ്റ്റ് എന്ന പേരില്‍ ഒരു അവതരണ പരിപാടിക്ക് ആഥിതേയത്വം വഹിക്കാറുണ്ട്. ഐഡിയ ഫെസ്റ്റ് വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ആശയങ്ങളെ, കോളേജ് പ്രോജക്ടുകള്‍ പ്രഗല്‍ഭരുടേതായ ഒരു  പാനലിനുമുമ്പാകെ അവതരിപ്പിക്കുവാനുള്ള അവസരം നല്‍കുന്നു. പാനല്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന ടീമുകള്‍ക്ക് ആശയത്തിന്റേയും നൂതനതയുടേയും വികസന ഘട്ടത്തിന്‍റേയും അടിസ്ഥാനത്തില്‍ ഗ്രാന്റ് നല്‍കുന്നതിന് തെരഞ്ഞെടുക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 2018 ല്‍ അദ്യ ഐഡിയ ഫെസ്റ്റ് സംഘടിപ്പിച്ചു.

  1. ഇന്‍സ്പെയര്‍‌

വിവിധ കലാലയങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന സോണ്‍ മീറ്റിങ്ങാണ്. IEDC കളുടെ ശക്തി-ദൗര്‍ബ്ബല്യങ്ങളെക്കുറിച്ച്ആഴത്തിലുള്ള അറിവ് നല്‍കികൊണ്ട് വിദ്യാര്‍ത്ഥി സമൂഹങ്ങളെ ശക്തിപ്പെടുത്തുകയാണ് ഇന്‍സ്പെയര്‍ പ്രോഗ്രാമുകളുടെ ലക്ഷ്യം. സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇന്നവേറ്റേഴ്സിന് ലഭ്യമാക്കുന്ന വിവിധ സ്കീമുകളെക്കുറിച്ചും പ്രോഗ്രാമുകളുളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് ലഭിക്കുവാന്‍ ഇന്‍സ്പെയര്‍ അവസരമൊരുക്കുന്നു.

  1. ഫാക്കല്‍റ്റി ഡവലപ്മെന്റ് പ്രോഗ്രാം

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പങ്കാളികളോടൊപ്പം സംസ്ഥാനത്തുടനീമുളള നോഡല്‍ ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍ക്കുമായി ഫാക്കല്‍റ്റി ഡവലപ്മെന്റ് പ്രോഗ്രാമുകള്‍ നടത്താറുണ്ട്. IEDC യുമായി ബന്ധപ്പെട്ട വിഭവശേഷികള്‍ വളര്‍്ത്തുകയാണ് ഫാക്കല്‍റ്റി ഡവലപ്മെന്റ് പ്രോഗ്രാമുകളുടെ ലക്ഷ്യം. ഇന്നവേഷന്‍ ഇക്കോ സിസ്റ്റം സ്ഥാപിക്കുന്നതിനെക്കുറിച്ചും IEDC യുടെ വിജയകരമായ നടത്തിപ്പിനെക്കുറച്ചും ഫാക്കല്‍റ്റികള്‍ക്ക് പരിശീലനം ലഭിക്കുന്നു.

  1. ഐ-ടോക്ക്

വിദ്യാര്‍ത്ഥികളുടെയിടയില്‍ സംരംഭകത്വം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടുകൂടി നടത്തപ്പെടുന്ന പ്രത്യേകം തയ്യാറാക്കപ്പെട്ട പ്രഭാഷണ പരമ്പരയാണ് ഐ-ടോക്ക്. ഈ പരമ്പരയില്‍ ഇന്‍സ്പിറേഷന്‍, ഇന്നവേഷന്‍, ഇന്‍വെസ്റ്റേഴ്സ് മുതലായ മേഖലകളെ ഉള്‍ക്കൊളളുന്നതാണ്. മേല്‍പ്പറഞ്ഞ മൂന്ന് മേഖലകളില്‍ നിന്നുമുള്ള വിദഗ്ധരുമായുളള സംവാദവും ഉണ്ടാവും.

  1. വൈ-ഹാക്ക്

സമൂഹം നേരിടുന്ന അടിയന്തര പ്രാധാന്യമുളള പ്രശ്നങ്ങള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട സാങ്കേതിക പരിഹാരം കണ്ടെത്തുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആരംഭിച്ച ഹാക്കത്തോണാണ് വൈ-ഹാക്ക്. സാമൂഹിക പങ്കാളിത്തത്തോടുകൂടി മൂന്നു മാസത്തിലൊരിക്കലാണ് ഇത് നടത്തുന്നത്.

  1. സ്റ്റാര്‍ട്ടപ്പ് അവയര്‍നസ് ആന്റ് ലീഡര്‍ഷിപ്പ് ട്രെയിനിംഗ് (SALT)

9-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം രൂപീകരിക്കപ്പെട്ട ട്രയിനിംഗ് പ്രോഗ്രാമിംഗാണ് SALT. IEDC യ്ക്ക് സമീപത്തുളള ഒരു ഹൈസ്കൂള്‍ ഈ പ്രഗ്രാമിന്റെ നടത്തിപ്പിനായി തിരഞ്ഞെടുക്കാവുന്നതാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ സംരംഭക സാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അവരില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നതിനും വേണ്ടയാണ് SALT പ്രോഗ്രാം. തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിലും അവധി ദിവസങ്ങളിലും 30 വിദ്യാര്‍ത്ഥികള്‍ക്കായാണ് SALT പ്രോഗ്രാം നടത്താറുളളത്.

  1. ലോക്കല്‍ എന്റര്‍പ്രണര്‍ഷിപ്പ് അഡ്വാന്‍സ്മെന്റ് പ്രോഗ്രാം (LEAP)

സാമൂഹ്യ പ്രതിപദ്ധതയുളള ഒരു സ്ഥാപനമെന്ന നിലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചുറ്റുമുളള സമൂഹത്തോട് വ്യാപികമായ ഉത്തരവാദിത്വമുണ്ട്. മേഖലയിലെ ഒരു ഇന്നവേഷന്‍ ഹബ്ബ് എന്ന നിലയില്‍ IEDC യ്ക്ക് പ്രാദേശിക തലത്തില്‍ സംരംഭകത്വം വളരാനനുകൂലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുകവഴി പ്രാദേശിക സമൂഹത്തെ ശാക്തീകരിക്കുവാന്‍ കഴിയും.

  1. ഇഗ്നൈറ്റ്

പൂര്‍വ്വ വിദ്യാര്‍ത്ഥി സൃംഖലകളേയും  സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങളെക്കുറിച്ചും കേരളത്തിലുളള പ്രാദേശിക ഏ‍ഞ്ചല്‍ നെറ്റ് വര്‍ക്കുകളെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പിന്തുണയോടുകൂടി ബോധവല്‍ക്കരിക്കുന്നതിനുവേണ്ടിയുളള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഒരു സംരംഭം ആണ് ഇഗ്നൈറ്റ്. സ്റ്റാര്‍ട്ടപ്പുകളിലുളള നിക്ഷേപാവസരങ്ങളില്‍ ഊന്നല്‍ നല്‍കി സ്ഥാപനങ്ങളില്‍ നിന്നുമുള്ള നൂതനാശയക്കാര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന പ്രോഗ്രാമാണ് ഇഗ്നൈറ്റ്. പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ഉന്നത ബന്ധങ്ങളുളളവരെയും ഉള്‍പ്പൊളളിച്ചു കൊണ്ട് ഏഞ്ചല്‍ നെറ്റ് വര്‍ക്ക് രൂപീകരിക്കുന്നതിന് IEDC ക്ക് നേതൃത്വം നല്‍കൂവാന്‍ കഴിയും.

  1. സ്റ്റാര്‍ട്ടപ്പ് മെന്റര്‍ഷിപ്പ് ഫോര്‍ ഇന്നവേഷന്‍, ലേണിംഗ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ്(SMILE)

ആദ്യകാല ഇന്നവേറ്റേഴ്സിന് പ്രസിദ്ധരായ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും മെന്റര്‍ഷിപ്പ് പിന്തുണ ലഭ്യമാകുന്നതിനായി രൂപവല്‍ക്കരിക്കപ്പെട്ട പ്രോഗ്രാമാണ് SMILE. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും, കോര്‍പ്പറേറ്റുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂതനാശയക്കാര്‍ക്ക് സ്ഥിരമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പിന്തുണയും നല്‍കും.

  1. റെക്കഗ്നൈസിംഗ് ഇന്നവേറ്റേഴ്സ് ആന്റ് സ്റ്റാര്‍ട്ടപ്പ് എന്റര്‍പ്രണര്‍ഷിപ്പ് (RISE)

വിദ്യാര്‍ത്ഥികള്‍ക്കുളളില്‍ നിന്നും സ്റ്റാര്‍ട്ടപ്പ് സ്ഥാപകരില്‍ നിന്നുമുള്ള ഏറ്റവും മെച്ചപ്പെട്ട പ്രകടനക്കാരെ അംഗീകരിക്കുന്നതിനുവേണ്ടി സ്ഥാപനങ്ങളില്‍ നടത്തപ്പെടുന്ന മീറ്റിംഗാണ് RISE പ്രാദേശിക ഇന്നവേറ്റേഴ്സിനേയും സ്റ്റാര്‍ട്ടപ്പ് സ്ഥാപകരേയും IEDC ക്ക് മീറ്റിംഗിലേക്ക് ക്ഷണിക്കാവുന്നതാണ്. പ്രദേശത്തെ ആദരിക്കപ്പെടാത്ത ഹീറോകളെ അംഗീകരിക്കുന്നതിനും അവരില്‍ സ്വാഭിമാനം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് മീറ്റപ് നടത്തുന്നത്.

  1. IEDC സമ്മിറ്റ്

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഫ്ലാഗ്ഷിപ്പ് പരിപാടിയാണ് IEDC സമ്മിറ്റ്. എല്ലാ IEDC സ്ഥാപനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥി ഇന്നവേറ്റേഴ്സിനേയും നോഡല്‍ ഓഫീസര്‍മാരേയും ഒരുമിച്ച് കൊണ്ടൂവരികയാണ് IEDC സമ്മിറ്റ് ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുപകരിക്കുന്നതിനായി സമ്മിറ്റില്‍ വിവിധ പാതകളുണ്ടാവും. വിദ്യാര്‍ത്ഥി ഇന്നവേറ്റേഴ്സ് തങ്ങളുടെ ഉല്‍പ്പന്നം സമ്മിറ്റില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ, അറിവ്/ നൈപുണ്യവികസന പരിഹാരം സമ്മിറ്റിന്റെ അവിഭാജ്യഘടകങ്ങളാണ്. കോര്‍പ്പറേറ്റ് നായകരുടെ സാന്നിധ്യം വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും പുതിയ സാങ്കേതികതകളെക്കുറിച്ച് ആഴത്തിലുള്ള അവബോധം നല്‍കും.

  1. ലാബുകള്‍:

  2. സൂപ്പര്‍ ഫാബ് ലാബ്

US ന് പുറത്ത് MIT യുടെ ഇത്തരത്തിലുള്ള ആദ്യ സൂപ്പര്‍ ഫാബ് ലാബാണ് കൊച്ചിയില്‍ സ്ഥാപിച്ചിട്ടുളളത്. സമാനതകളില്ലാത്ത അനേകം മെഷീനുകള്‍ ഉള്‍പ്പെട്ടതാണ് സൂപ്പര്‍ ഫാബ് ലാബ്. ഡിസൈന്‍ ഫാബ്രിക്കേഷനില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് സഹായകരമാകും.

  1. ഫാബ് ലാബ്

പ്രിന്റഡ് ഇലക്ട്രോണിക്സിലും സമാന മേഖലകളിലും സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സ്ഥാപിക്കപ്പെട്ട അത്യാധുനിക ഫാബ്രിക്കേഷന്‍ ലബോറട്ടറികളാണ് ഫാബ് ലാബുകള്‍. സെന്റര്‍ ഫോര്‍ ബിറ്റ്സ് ആന്റ് ആറ്റംസ്, എം.ഐ.റ്റി, ഫാബ് ലാബ് ഫൗണ്ടേഷന്‍ എന്നിവയുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഈ രംഗത്ത് സഹകരിക്കുന്നത്. തിരുവനന്തപുരത്തും, എറണാകുളത്തും സ്ഥാപിക്കപ്പെട്ട ഫാബ് ലാബുകള്‍ സമാനമാണ്.

  1. മിനി ഫാബ് ലാബ്

സംസ്ഥാനത്തെ 20 എഞ്ചിനീയറിംഗ് കോളേജുകളില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിനി ഫാബ് ലാബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കുസാറ്റ്, കോഴിക്കോട് സര്‍വ്വകലാശാലകളില്‍ മിനി ഫാബ് ലാബുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം പുരോഗമിച്ചുവരുന്നു.

  1. ഫ്യച്ചര്‍ ലാബ്

ഉയര്‍ന്നുവരുന്ന സാങ്കേതിക വിദ്യകളിലുളള ഗവേഷണവും വികസനവും ഇതിനാവശ്യമായ ഉപകരണങ്ങള്‍ എന്നിവയുടെ ലഭ്യത ജനാധിപത്യവല്‍ക്കരിക്കുന്നതിനു വേണ്ടിയുളള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സംരംഭമാണിത്. വെര്‍ച്യല്‍ റിയാലിറ്റി, ഓഗ്മെന്റ‍ഡ് റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുതലായ പുതിയ സാങ്കേതികതകളിലേക്ക് പ്രവേശിക്കാനുളള ഒരു പ്ലാറ്റ് ഫോമായി ഇത് സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കും.

വിലാസം:

G3B, ‘തേജസ്വിനി’
ടെക്നോപാർക്ക് കാമ്പസ്
തിരുവനന്തപുരം, കേരള- 695581
ഫോണ്‍ : 08047180470, 0471-2700270

വെബ്‌സൈറ്റ്: https://startupmission.kerala.gov.in/

സാങ്കേതികത അടിസ്ഥാനമാക്കിയ സംരംഭം ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്ന പുതിയ സംരംഭകര്‍ക്ക് ചാലകമായി പ്രവര്‍ത്തിക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍  നൂതന ആശയങ്ങളും ഉല്‍പ്പന്നങ്ങളും ലഭ്യമാകുന്നതിന് സഹായകരമായി പ്രവര്‍ത്തിച്ചുവരുന്നു. സ്റ്റാര്‍ട്ടപ്പിന്റെ ജീവിത ചക്രത്തില്‍ നല്‍കാവുന്ന എല്ലാ സഹായങ്ങളും നല്‍കി സാങ്കേതിക സംരംഭകരുടെ ലക്ഷ്യങ്ങളും സ്വപ്നവും യാഥാര്‍ത്ഥ്യമാക്കുവാന്‍ ഉപകരിക്കുന്ന ആകര്‍ഷണീയമായ ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിന് കഴിഞ്ഞ ദശാബ്ദത്തിലെ പ്രവര്‍ത്തനങ്ങളിലൂടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സാധ്യമായി. പ്രത്യേക മേഖലകളിലെ പങ്കാളിത്ത സ്ഥാപനങ്ങളോടൊപ്പം 2900 ലധികം രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളെയും 10 ലക്ഷത്തിലധിം ചതുരശ്ര അടി ഇങ്കുബേഷന്‍ സൗകര്യവും 40 ലധികം ഇങ്കുബേറ്ററുകളും 300 ലധികം നൂതനതയ്ക്കുളള കേന്ദ്രങ്ങളും കേരളത്തിലുടനീളമായി സ്ഥാപിക്കുവാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കഴിഞ്ഞിട്ടുണ്ട്.

കേരളത്തിലെ യുവ ജനങ്ങളില്‍ സാംസ്കാരികമായ മാറ്റം വരുത്തുന്നതിനും സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള മനോഭാവത്തില്‍ മാറ്റം വരുത്തുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമായിട്ടുണ്ട്. നൂതന ആശ്യങ്ങളുമായി മുന്നോട്ട് വരുന്ന യുവ ജനങ്ങള്‍ക്ക് വിവിധ ഇങ്കുബേറ്ററുകളുടെയും സര്‍ക്കാരിന്റെ പദ്ധതികളിലൂടെയും സഹായം നിലവില്‍ ലഭ്യമാണ്. അത് ധനസഹായം നല്‍കുക മാത്രമല്ല മറിച്ച് വികസനത്തിനുളള അവസരവും മെന്റര്‍ഷിപ്പ് തുടങ്ങിയവയും ഉള്‍പ്പെട്ടതാണ്. ആഘാതമുണ്ടാക്കാവുന്ന സാങ്കേതിക പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യവും അവസരവും നല്‍കി സ്റ്റാര്‍ട്ടപ്പുകളെ സംരംഭകരാക്കി മാറ്റുക എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.