ICFOSS

International Centre for Free and Open Source Software

International Centre for Free and Open Source Software (ICFOSS) established in 2011 vide G.O(Rt) No.150/2008/ITD, dt.23/07/2008 as an autonomous institution under Department of Electronics and Information Technology, Government of Kerala.

അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ കേന്ദ്രം (ഐസിഫോസ്)

കേരള ഗവണ്മെന്റിന്റെ ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന്റെ കീഴില്‍ 2011 ലെ GO(Rt) നം.150/2008/ITD, dt.23/07/2008 പ്രകാരം സ്ഥാപിതമായ ഒരു സ്വയംഭരണസ്ഥാപനമാണ് ഐസിഫോസ്. ഒരു ശാസ്ത്ര-വ്യവസായ ഗവേഷണസ്ഥാപനമായി (എസ്.ഐ.ആര്‍.ഒ) ഇന്ത്യന്‍ ഗവണ്മെന്റിന്റെ സയന്റിഫിക് ആന്റ് ഇന്റസ്ട്രിയല്‍ റിസര്‍ച്ച് വകുപ്പ് ഐസിഫോസിനെ അംഗീകരിച്ചിട്ടുണ്ട്. ഇതുവരെ, എസ്.ഐ.ആര്‍.ഒ, ഡി.എസ്.ഐ.ആര്‍ എന്നിവയുടെ അംഗീകാരം ഐസിഫോസിന് ലഭിച്ചിട്ടുണ്ട്.

കാഴ്ചപ്പാടും ദൗത്യവും

കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും തദ്ദേശീയമായ തൊഴില്‍ മേഖലകളെ പ്രോല്‍സാഹിപ്പിക്കുകയും, അതുവഴി ഈ മേഖലയില്‍ കേരളത്തില്‍ നയപരമായ നേതൃത്വം വഹിക്കുന്നതും ഐസിഫോസിന്റെ ലക്ഷ്യമാണ്.

സംസ്ഥാനത്തെ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തനങ്ങളുടെ പ്രചാരണം, അഭിവൃദ്ധി, വിപുലീകരണം എന്നിവയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. അതേസമയം, കമ്മ്യൂണിറ്റികളെയും ഡവലപ്പര്‍മാരെയും വിവിധസംഘങ്ങളെയും വിദേശസ്ഥാപനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നു.

വിജ്ഞാനവികാസത്തിന്റേതായ സ്വതന്ത്രസോഫ്റ്റ്‍വെയര്‍ അധിഷ്ഠിതമായ ഒരു പ്രമുഖ ഗവേഷണ-വികസന-വിദ്യാഭ്യാസ സ്ഥാപനമായി മാറുകയും അതുവഴി സമൂഹത്തിന്റെ സുസ്ഥിരവികസനത്തിന് സംഭാവന നല്‍കുകയും ചെയ്യുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

പ്രവര്‍ത്തനങ്ങള്‍

ഓപ്പണ്‍ ഹാര്‍ഡ്‍വെയറിനെ പ്രോല്‍സാഹിപ്പിക്കുന്ന ലബോറട്ടറി, ഇ-ഗവേണന്‍സ് ലാബ്, ഡവലപ്മെന്റ് സംഘങ്ങള്‍, മലയാളം കമ്പ്യൂട്ടിങിന്റെ സംസ്ഥാന നോഡല്‍ ഏജന്‍സി, ഭാഷാ സാങ്കേതിക ലാബ്, യു.എ.വി വര്‍ക്ക്‌സ്റ്റേഷന്‍, അസിസ്റ്റീവ് ടെക്നോളജി ലാബ്, ബ്ലെന്റര്‍ കേന്ദ്രം എന്നിവ ഐസിഫോസിലുണ്ട്. ഒട്ടേറെ ഗവേഷണ സംരംഭങ്ങള്‍ ഐസിഫോസ് വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്. “LoRa Wan’’ ന്റെ ഭാഗമായി ഓപണ്‍ ഹാര്‍‍ഡ്‍വെയര്‍ പ്രൊജക്ടിലെ പദ്ധതിയില്‍, കാട്ടാക്കട അസംബ്ലി മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളില്‍ ഓട്ടോമേറ്റഡ് കാലാവസ്ഥാ കേന്ദ്രം ഐസിഫോസ് വികസിപ്പിച്ചു നടപ്പിലാക്കി. ഇതിലൂടെ, LoRa WAN ഉപയോഗിച്ചുള്ള കാലാവസ്ഥാ കേന്ദ്രമുള്ള ഇന്ത്യയിലെ ആദ്യത്തെ അസംബ്ലി മണ്ഡലമായി കാട്ടാക്കട മാറി.

ഭിന്നശേഷിയുള്ളവര്‍ക്ക് സഹായകമാകുന്ന സാങ്കേതിക ഉപകരണങ്ങള്‍ നല്‍കണമെന്ന കേരള ഗവണ്മെന്റിന്റെ നിര്‍ദേശപ്രകാരം, കാഴ്ചാഭിന്നശേഷിയുള്ളവര്‍ക്കായി 'അക്ഷി’ വികസിപ്പിച്ചു. കാഴ്ചാഭിന്നശേഷിയുള്ളവര്‍ക്കായുള്ള സ്കൂളുകളുമായി സഹകരിച്ച്, അവര്‍ക്ക് വേണ്ടിയുള്ള പഠനസഹായികളുടെ ഗവേഷണവും വികസനവും ഐസിഫോസ് ആരംഭിച്ചു. കാഴ്ചാഭിന്നശേഷിക്കാര്‍ക്ക് പൊതുവായി ഉപയോഗിക്കാവുന്ന ഉപകരണങ്ങളെക്കുറിച്ചും ഗവേഷണം നടക്കുന്നുണ്ട്. കേരളത്തിലെ ഭിന്നശേഷി സ്കൂളുകളിലെ വിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

നിലവില്‍, ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാലയുടെ കീഴിലെ അംഗീകൃത ഗവേഷണ സ്ഥാപനമായി മാറ്റാന്‍ ശ്രമിക്കുകയും, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുമായി സാധ്യമായ രീതിയിലെല്ലാം സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ഐസിടി സാങ്കേതികതയുടെ സാധ്യതകള്‍ ഗവേഷണം നടത്താന്‍  കമ്പ്യൂട്ടര്‍ ഭാഷാശാസ്ത്രം, മാനേജ്മെന്റും സംരംഭകത്വവും, കമ്പ്യൂട്ടേഷണല്‍ ഫിനാന്‍സ്, നിര്‍മിത ബുദ്ധി, ജി.ഐ.എസ്, അസിസ്റ്റീവ് ടെക്നോളജി, ഐ.ഒ.ടി, ഇ-ഗവേണന്‍സ്, ഭാഷാസാങ്കേതികത എന്നിവ പോലുള്ള ഫോസ് മേഖലകളില്‍ ഐസിഫോസിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തിക്കൊണ്ട് ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ ബിരുദങ്ങളും അന്തര്‍വൈജ്ഞാനിക മേഖലകളിലെ എം.എസ് പ്രോഗ്രാമുകളും അടക്കമുള്ള ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളിലാണ് ഈ സഹകരണം.

'ജെന്ററും സാങ്കേതികതയും' (gender and technology) സംരംഭത്തിന്റെ ഭാഗമായി വനിതാ ഹാക്കത്തോണുകളും ഐസിഫോസ് സംഘടിപ്പിക്കുന്നു. സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രോഗ്രാമിങിലേക്ക് കൂടുതല്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടത്തുന്നത്. ഇത് അവരുടെ സാങ്കേതിക ശേഷി വികസിപ്പിക്കുന്നതോടൊപ്പം സ്വതന്ത്രസോഫ്റ്റ്‍വെയര്‍ കാര്യക്ഷമമായി ഉപയോഗിക്കാനും, സ്വതന്ത്രസോഫ്റ്റ്‍വെയര്‍ സങ്കല്‍പനങ്ങള്‍ ഗ്രഹിക്കാനും ഓപണ്‍ സോഴ്സ് സോഫ്റ്റ്‍വെയറുകളില്‍ സംഭാവന നല്‍കാനും സഹായിക്കുന്നു. എല്ലാ വര്‍ഷവും വനിതാ ഹാക്കത്തോണ്‍ ഫെല്ലോഷിപ്പും (പരമാവധി 5 ഫെല്ലോ) ഐസിഫോസ് നല്‍കുന്നുണ്ട്. പൊതുവായ സാങ്കേതിക ശേഷിയും, സ്വതന്ത്രസോഫ്റ്റ്‍വെയറിനെക്കുറിച്ചുള്ള അറിവും അതിനോടുള്ള താല്‍പര്യവും നേതൃത്വശേഷിയുമുള്ള വ്യക്തികള്‍ക്കാണ് ഇത് നല്‍കുന്നത്. വിന്റര്‍ സ്കൂള്‍, സമ്മര്‍ സ്കൂള്‍ എന്നിവയിലൂടെ ഫോസ് ഗവേഷണത്തിലെ വിവിധ മേഖലകളെക്കുറിച്ചുള്ള പരിശീലനങ്ങളും ഐസിഫോസ് സ്ത്രീകള്‍ക്കായി നല്‍കുന്നുണ്ട്.

‘ജോലിയിലേക്ക് മടങ്ങുക’ (Back-to-Work) എന്നത് ജെന്ററും സാങ്കേതികതയും എന്നതിന് കീഴിലുള്ള മറ്റൊരു പദ്ധതിയാണ്. ഒരിക്കല്‍ കരിയര്‍ വിടവുണ്ടാവുകയും ഔദ്യോഗിക ജീവിതത്തിലേക്ക് മടങ്ങിവരാന്‍ താല്‍പര്യപ്പെടുന്നവരുമായ സ്ത്രീകള്‍ക്ക് സ്വതന്ത്രസോഫ്റ്റ്‍വെയര്‍ മേഖലകളില്‍ തീവ്രപരിശീലനം നല്‍കുന്ന പദ്ധതിയാണിത്. പരീക്ഷണാടിസ്ഥാനത്തില്‍ അത്തരം രണ്ട് പരിശീലനപരിപാടികള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ പരിപാടികളിലൂടെ പങ്കെടുത്തവര്‍ക്ക്, പ്രശസ്തമായ കമ്പനികളില്‍/സ്ഥാപനങ്ങളില്‍ നിയമനം നേടിക്കൊടുക്കുന്നതില്‍ ഐസിഫോസ് ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു.

ഏറ്റെടുത്ത ഗവേഷണ മേഖലകൾ

ഓപണ്‍ ഐ ഒ ടി കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം
അസിസ്റ്റീവ് ടെക്നോളജി ഓപണ്‍ ഹാര്‍ഡ്‍വെയര്‍
ഭാഷാ കമ്പ്യൂട്ടിങ് സ്വാഭാവിക ഭാഷാസംസ്കരണം
ഇ-ഗവേണന്‍സ് നവമാധ്യമങ്ങള്‍
ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എജ്യൂക്കേഷണല്‍ ഇന്‍ഫര്‍മാറ്റിക്സ്
ഡ്രോണ്‍ സാങ്കേതികത ഇന്ററാക്ടീവ് ഡിജിറ്റല്‍ കണ്ടന്റ്
ഓപണ്‍ സോഴ്സ് ഇ ആര്‍ പി നിര്‍മിതബുദ്ധിയും യന്ത്രഗ്രാഹ്യതയും
സഹകരണങ്ങള്‍
  • കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം, ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ്, ഗവണ്മെന്റ് ഓഫ് ഇന്ത്യ
  • സാമൂഹ്യനീതി മന്ത്രാലയം, ഗവണ്മെന്റ് ഓഫ് ഇന്ത്യ
  • ടി എന്‍ ഒ നെതര്‍ലെന്‍ഡ്സ്
  • യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസ് ടെക്നികം വിയാന്‍, ഓസ്ട്രിയ
  • പ്രധാനമന്ത്രിയുടെ സയന്‍സ്, ടെക്നോളജി ആന്റ് ഇന്നവേഷന്‍ അഡ്വൈസറി കൗണ്‍സില്‍, പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡ്വൈസറി ഓഫീസ്, ഗവണ്മെന്റ് ഓഫ് ഇന്ത്യ
  • പഞ്ചാബ് സര്‍വകലാശാല, പട്യാല, പഞ്ചാബ്
  • അണ്ണായൂണിവേഴ്സിറ്റി-കെബിസി റിസര്‍ച്ച് സെന്റര്‍, ചെന്നൈ
  • എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍, ചെന്നൈ
  • നിഷ്, തിരുവനന്തപുരം
അവാര്‍ഡുകളും അംഗീകാരങ്ങളും

  • ലോറ അലയന്‍സ് ഇന്റര്‍നാഷണലിന്റെ ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ സ്ഥാപനഅംഗമായി ഐസിഫോസിനെ തിരഞ്ഞെടുത്തിട്ടുണ്ട്.
  • കേരള മലയാളം മിഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഭാഷാപ്രതിഭാപുരസ്കാരം ഐസിഫോസിന് ലഭിച്ചു. 50,000 രൂപയായിരുന്നു അവാര്‍ഡ് തുക. മലയാളം കമ്പ്യൂട്ടിങ് മേഖലയില്‍ സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയതിന് തിരുവനന്തപുരത്തെ അയ്യന്‍കാളി ഹാളില്‍ വെച്ച് 2020 ഫെബ്രുവരി 21 ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയില്‍ നിന്നും ഐസിഫോസ് ഡയറക്ടര്‍ അവാര്‍ഡ് സ്വീകരിച്ചു.
  • ജെന്റര്‍, സാങ്കേതിക മേഖലകളിലെ പരിപാടികള്‍ക്ക് ‘2020 Equals in Tech Awards’ ലെ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലൊന്നില്‍ (ആഗോളതലത്തില്‍ 340 അപേക്ഷകരാണ് ഉണ്ടായിരുന്നത്) ഐസിഫോസ് ആയിരുന്നു.

വിലാസം:

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം
കേരള യൂണിവേഴ്സിറ്റി കാമ്പസിന് എതിര്‍വശം
കാര്യവട്ടം, തിരുവനന്തപുരം- 695581
ഫോണ്‍: +91 471-2413012, +91-9400225962
ഇമെയില്‍ : info@icfoss.in
വെബ്‌സൈറ്റ്: https://icfoss.in/

കേരള സംസ്ഥാന ഐടി നയം 2017 ന് കീഴില്‍, ഗവണ്മെന്റ് ഏജന്‍സികള്‍ക്കും   സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ക്കുമിടയില്‍ സ്വതന്ത്രസോഫ്റ്റു്‍വെയറുകളുമായി ബന്ധപ്പെട്ട ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കണ്‍സള്‍ട്ടന്‍സി പിന്തുണ നല്‍കുന്നതിനുള്ള സംസ്ഥാന നോഡല്‍ ഏജന്‍സിയായും കേരള സര്‍ക്കാരിന്റെ മലയാളം കമ്പ്യൂട്ടിങ് സംസ്ഥാന നോഡല്‍ ഏജന്‍സിയായും ഐസിഫോസിനെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കാര്യവട്ടം സ്പോര്‍ട്സ് ഹബ് കെട്ടിടത്തില്‍ 27000 ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടത്തോടെ വിശാലമായ ക്യാമ്പസ് സൗകര്യം നിലവില്‍ ഐസിഫോസിനുണ്ട്. വിവിധ ഗവേഷണ വിഭാഗങ്ങള്‍, അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനകേന്ദ്രം, ലൈബ്രറി, ഓപണ്‍ ഹാര്‍ഡ്‍വെയര്‍ ലാബ്, സെമിനാര്‍ ഹാള്‍, ഫോസ് ഇന്‍ക്യുബേഷന്‍, തുടങ്ങിയവ ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും യുവതലമുറയിലെ ഡെവലപ്പര്‍മാര്‍ക്കും ലഭ്യമാക്കുന്നു.

വീക്ഷണവും ദൗത്യവും

കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും തദ്ദേശീയമായ തൊഴില്‍ മേഖലകളെ പ്രോല്‍സാഹിപ്പിക്കുകയും, അതുവഴി ഈ മേഖലയില്‍ കേരളത്തില്‍ നയപരമായ നേതൃത്വം വഹിക്കുന്നതും ഐസിഫോസിന്റെ ലക്ഷ്യമാണ്.

സംസ്ഥാനത്തെ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തനങ്ങളുടെ പ്രചാരണം, അഭിവൃദ്ധി, വിപുലീകരണം എന്നിവയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. അതേസമയം, കമ്മ്യൂണിറ്റികളെയും ഡവലപ്പര്‍മാരെയും വിവിധസംഘങ്ങളെയും വിദേശസ്ഥാപനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നു.

വിജ്ഞാനവികാസത്തിന്റേതായ സ്വതന്ത്രസോഫ്റ്റ്‍വെയര്‍ അധിഷ്ഠിതമായ ഒരു പ്രമുഖ ഗവേഷണ-വികസന-വിദ്യാഭ്യാസ സ്ഥാപനമായി മാറുകയും അതുവഴി സമൂഹത്തിന്റെ സുസ്ഥിരവികസനത്തിന് സംഭാവന നല്‍കുകയും ചെയ്യുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

പ്രവര്‍ത്തനങ്ങള്‍

ഓപ്പണ്‍ ഹാര്‍ഡ്‍വെയറിനെ പ്രോല്‍സാഹിപ്പിക്കുന്ന ലബോറട്ടറി, ഇ-ഗവേണന്‍സ് ലാബ്, ഡവലപ്മെന്റ് സംഘങ്ങള്‍, മലയാളം കമ്പ്യൂട്ടിങിന്റെ സംസ്ഥാന നോഡല്‍ ഏജന്‍സി, ഭാഷാ സാങ്കേതിക ലാബ്, യു.എ.വി വര്‍ക്ക്‌സ്റ്റേഷന്‍, അസിസ്റ്റീവ് ടെക്നോളജി ലാബ്, ബ്ലെന്റര്‍ കേന്ദ്രം എന്നിവ ഐസിഫോസിലുണ്ട്. ഒട്ടേറെ ഗവേഷണ സംരംഭങ്ങള്‍ ഐസിഫോസ് വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്. “LoRa Wan’’ ന്റെ ഭാഗമായി ഓപണ്‍ ഹാര്‍‍ഡ്‍വെയര്‍ പ്രൊജക്ടിലെ പദ്ധതിയില്‍, കാട്ടാക്കട അസംബ്ലി മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളില്‍ ഓട്ടോമേറ്റഡ് കാലാവസ്ഥാ കേന്ദ്രം ഐസിഫോസ് വികസിപ്പിച്ചു നടപ്പിലാക്കി. ഇതിലൂടെ, LoRa WAN ഉപയോഗിച്ചുള്ള കാലാവസ്ഥാ കേന്ദ്രമുള്ള ഇന്ത്യയിലെ ആദ്യത്തെ അസംബ്ലി മണ്ഡലമായി കാട്ടാക്കട മാറി.

ഭിന്നശേഷിയുള്ളവര്‍ക്ക് സഹായകമാകുന്ന സാങ്കേതിക ഉപകരണങ്ങള്‍ നല്‍കണമെന്ന കേരള ഗവണ്മെന്റിന്റെ നിര്‍ദേശപ്രകാരം, കാഴ്ചാഭിന്നശേഷിയുള്ളവര്‍ക്കായി 'അക്ഷി’ വികസിപ്പിച്ചു. കാഴ്ചാഭിന്നശേഷിയുള്ളവര്‍ക്കായുള്ള സ്കൂളുകളുമായി സഹകരിച്ച്, അവര്‍ക്ക് വേണ്ടിയുള്ള പഠനസഹായികളുടെ ഗവേഷണവും വികസനവും ഐസിഫോസ് ആരംഭിച്ചു. കാഴ്ചാഭിന്നശേഷിക്കാര്‍ക്ക് പൊതുവായി ഉപയോഗിക്കാവുന്ന ഉപകരണങ്ങളെക്കുറിച്ചും ഗവേഷണം നടക്കുന്നുണ്ട്. കേരളത്തിലെ ഭിന്നശേഷി സ്കൂളുകളിലെ വിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

നിലവില്‍, ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാലയുടെ കീഴിലെ അംഗീകൃത ഗവേഷണ സ്ഥാപനമായി മാറ്റാന്‍ ശ്രമിക്കുകയും, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുമായി സാധ്യമായ രീതിയിലെല്ലാം സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ഐസിടി സാങ്കേതികതയുടെ സാധ്യതകള്‍ ഗവേഷണം നടത്താന്‍  കമ്പ്യൂട്ടര്‍ ഭാഷാശാസ്ത്രം, മാനേജ്മെന്റും സംരംഭകത്വവും, കമ്പ്യൂട്ടേഷണല്‍ ഫിനാന്‍സ്, നിര്‍മിത ബുദ്ധി, ജി.ഐ.എസ്, അസിസ്റ്റീവ് ടെക്നോളജി, ഐ.ഒ.ടി, ഇ-ഗവേണന്‍സ്, ഭാഷാസാങ്കേതികത എന്നിവ പോലുള്ള ഫോസ് മേഖലകളില്‍ ഐസിഫോസിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തിക്കൊണ്ട് ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ ബിരുദങ്ങളും അന്തര്‍വൈജ്ഞാനിക മേഖലകളിലെ എം.എസ് പ്രോഗ്രാമുകളും അടക്കമുള്ള ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളിലാണ് ഈ സഹകരണം.

'ജെന്ററും സാങ്കേതികതയും' (gender and technology) സംരംഭത്തിന്റെ ഭാഗമായി വനിതാ ഹാക്കത്തോണുകളും ഐസിഫോസ് സംഘടിപ്പിക്കുന്നു. സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രോഗ്രാമിങിലേക്ക് കൂടുതല്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടത്തുന്നത്. ഇത് അവരുടെ സാങ്കേതിക ശേഷി വികസിപ്പിക്കുന്നതോടൊപ്പം സ്വതന്ത്രസോഫ്റ്റ്‍വെയര്‍ കാര്യക്ഷമമായി ഉപയോഗിക്കാനും, സ്വതന്ത്രസോഫ്റ്റ്‍വെയര്‍ സങ്കല്‍പനങ്ങള്‍ ഗ്രഹിക്കാനും ഓപണ്‍ സോഴ്സ് സോഫ്റ്റ്‍വെയറുകളില്‍ സംഭാവന നല്‍കാനും സഹായിക്കുന്നു. എല്ലാ വര്‍ഷവും വനിതാ ഹാക്കത്തോണ്‍ ഫെല്ലോഷിപ്പും (പരമാവധി 5 ഫെല്ലോ) ഐസിഫോസ് നല്‍കുന്നുണ്ട്. പൊതുവായ സാങ്കേതിക ശേഷിയും, സ്വതന്ത്രസോഫ്റ്റ്‍വെയറിനെക്കുറിച്ചുള്ള അറിവും അതിനോടുള്ള താല്‍പര്യവും നേതൃത്വശേഷിയുമുള്ള വ്യക്തികള്‍ക്കാണ് ഇത് നല്‍കുന്നത്. വിന്റര്‍ സ്കൂള്‍, സമ്മര്‍ സ്കൂള്‍ എന്നിവയിലൂടെ ഫോസ് ഗവേഷണത്തിലെ വിവിധ മേഖലകളെക്കുറിച്ചുള്ള പരിശീലനങ്ങളും ഐസിഫോസ് സ്ത്രീകള്‍ക്കായി നല്‍കുന്നുണ്ട്.

‘ജോലിയിലേക്ക് മടങ്ങുക’ (Back-to-Work) എന്നത് ജെന്ററും സാങ്കേതികതയും എന്നതിന് കീഴിലുള്ള മറ്റൊരു പദ്ധതിയാണ്. ഒരിക്കല്‍ കരിയര്‍ വിടവുണ്ടാവുകയും ഔദ്യോഗിക ജീവിതത്തിലേക്ക് മടങ്ങിവരാന്‍ താല്‍പര്യപ്പെടുന്നവരുമായ സ്ത്രീകള്‍ക്ക് സ്വതന്ത്രസോഫ്റ്റ്‍വെയര്‍ മേഖലകളില്‍ തീവ്രപരിശീലനം നല്‍കുന്ന പദ്ധതിയാണിത്. പരീക്ഷണാടിസ്ഥാനത്തില്‍ അത്തരം രണ്ട് പരിശീലനപരിപാടികള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ പരിപാടികളിലൂടെ പങ്കെടുത്തവര്‍ക്ക്, പ്രശസ്തമായ കമ്പനികളില്‍/സ്ഥാപനങ്ങളില്‍ നിയമനം നേടിക്കൊടുക്കുന്നതില്‍ ഐസിഫോസ് ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു.

Areas of Research Undertaken :