Cyberpark, Kozhikode

Cyberpark, Kozhikode has been envisioned and conceptualized as a major IT hub

Cyberpark, Kozhikode has been envisioned and conceptualized as a major IT hub catering to the northern part of Kerala for the development of IT/ITeS sector in the state

സംസ്ഥാന ഐടി/ഐടി അധിഷ്ഠിത മേഖലയുടെ സമഗ്ര വികസനത്തിന് വഴിതെളിക്കുന്ന വടക്കന്‍ കേരളത്തിലെ പ്രമുഖ ഐടി കേന്ദ്രമാണ് കോഴിക്കോട് സൈബര്‍പാര്‍ക്ക്. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിന്റെയും കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിന്റെയും വിജയഗാഥകളുടെ തുടര്‍ച്ചയാണിത്.

കാഴ്ചപ്പാട്:

ടെക്നോളജി കമ്പനികള്‍ക്കും പ്രൊഫഷണലുകള്‍ക്കും തിരഞ്ഞെടുക്കാനുള്ള ലക്ഷ്യസ്ഥാനം ആയി നിലനില്‍ക്കുക.

ദൗത്യം :

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി & ഇലക്ട്രോണിക്സ് കമ്പനികളെയും പ്രൊഫഷണലുകളെയും പരിപോഷിപ്പിക്കുന്ന കേരളത്തിലെ ഗുണമേന്മയുള്ള ലോകോത്തര ആവാസവ്യവസ്ഥ ഒരുക്കുകയും വിജ്ഞാനധിഷ്ടിത അടിസ്ഥാന സൗകര്യങ്ങളിലൂന്നി വളര്‍ച്ചയും, വികസനവും സൃഷ്ട്ടിക്കുകയും  അതിനനുയോജ്യമായ ജീവിത സൗകര്യങ്ങള്‍ എന്നിവ സംയോജിപ്പിച്ച്, സര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നയത്തിലൂന്നിയുള്ള ലക്ഷ്യം കൈവരിക്കുക.

പ്രവര്‍ത്തനങ്ങള്‍:

സംസ്ഥാന സര്‍ക്കാര്‍ മലബാറില്‍ നടപ്പാക്കുന്ന പ്രഥമ ഐ.ടി പാര്‍ക്കാണ് സൈബര്‍പാര്‍ക്ക്. 1860-ലെ സൊസൈറ്റി രജിസ്ട്രേഷന്‍ ആക്ട് പ്രകാരം 2009 ജനുവരി 28-ന് ആണ് സ്വയംഭരണാധികാരമുള്ള സൊസൈറ്റിയായി കോഴിക്കോട് സൈബര്‍പാര്‍ക്ക് സ്ഥാപിതമായത്. വിവിരസാങ്കേതിവിദ്യയുടെ വികസനം, പ്രത്യക്ഷ, പരോക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സംസ്ഥാനത്തെ സാമ്പത്തിക വികസനത്തിന് സംഭാവനയേകുക എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് ലോകോത്തര അടിസ്ഥാന സഹായ സൗകര്യങ്ങളുള്ള ഐടി അന്തരീക്ഷം യാഥാര്‍ത്ഥ്യമാക്കിയത്.

സൈബര്‍പാര്‍ക്ക് കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡുമായി സഹകരിച്ച് 45 ഏക്കര്‍ ക്യാംപസിലെ അഞ്ച് ഏക്കറിലുള്ള പ്രത്യേക സാമ്പത്തിക മേഖല പാട്ടത്തിനെടുത്തു. അപ്രകാരം പ്രഥമ ഐടി ബില്‍ഡിങ്ങായ സഹ്യ രൂപീകരിച്ചു. 3 ലക്ഷം ചതുരശ്രയടിയില്‍ അടിസ്ഥാനം+ ഗ്രൗണ്ട്+ 4 നില എന്നിവയടങ്ങിയ കെട്ടിടമാണ് നിര്‍മ്മിച്ചത്. 2017 മെയ് 29 -ന് ഈ കെട്ടിടം ഉദ്ഘാടനം ചെയ്യുകയും പ്രവര്‍ത്തനക്ഷമമാകുകയും ചെയ്തു. തുടര്‍ന്ന് സ്ഥലം അനുവദിച്ചു. നിലവില്‍ 59 ഐടി സ്ഥാപനങ്ങള്‍ ക്യാംപസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സഹ്യ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ 2000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും.

സ്മാര്‍ട് ബിസിനസ് സെന്ററുകളും പ്ലഗ് & പ്ലേ മോഡ്യൂളുകളും വാം ഷെല്‍ ഓപ്ഷനുകളും പാട്ടത്തിന് ലഭ്യമാക്കുന്ന സവിശേഷമായ അത്യാധുനിക ഐ.ടി അന്തരീക്ഷമാണ് സൈബര്‍പാര്‍ക്കിലേത്. ഐടി/ഐടി അധിഷ്ഠിത സ്ഥാപനങ്ങള്‍ക്ക് സൈബര്‍പാര്‍ക്കില്‍ ഇടം കണ്ടെത്താനും അതിവേഗം പ്രവര്‍ത്തനം ആരംഭിക്കാനുമാകും. അല്ലെങ്കില്‍ സെസ് യൂണിറ്റ് അനുമതി ലഭ്യമായതിനുശേഷം നിക്ഷേപത്തിനനുസൃതമായി ഓഫീസ് രൂപകല്‍പ്പന ചെയ്യാം. കൂടാതെ ഐ.ടി കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും മുപ്പതു വര്‍ഷത്തേയ്ക്കും 90 വര്‍ഷം വരെ ദീര്‍ഘിപ്പിക്കാവുന്ന തരത്തിലും ഭൂമി പാട്ടത്തിന് എടുത്ത് ബിസിനസുകള്‍ ആരംഭിക്കാനാകും.

ഐടി/ ഐടി അധിഷ്ഠിത കമ്പനികള്‍ സ്ഥാപിക്കുന്നതിന് എല്ലാ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമൊപ്പം സുസ്ഥിര ഐ.ടി അന്തരീക്ഷമാണ് സൈബര്‍പാര്‍ക്ക് ലഭ്യമാക്കുന്നത്. വടക്കന്‍ കേരളത്തെ പ്രതിനിധാനം ചെയ്യുന്നതിനു പുറമേ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് അംഗീകാരം നേടിയെടുക്കുന്നതിനുള്ള സുപ്രധാന ഐ.ടി കേന്ദ്രമായി നിലകൊള്ളും. പ്രത്യേക സാമ്പത്തിക മേഖലയുടെ നേട്ടങ്ങളും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും മികച്ച ഡിജിറ്റല്‍ കണക്റ്റിവിറ്റിയും ഊര്‍ജ്ജവിതരണവും നൂറുശതമാനം പവര്‍ ബാക്ക്അപ്പും ഉറപ്പുവരുത്തുന്നുണ്ട്.

ഐ.ടി വകുപ്പ് മന്ത്രിയായ മുഖ്യമന്ത്രിക്കു കീഴിലുള്ള ഇലക്ട്രോണിക്സ് & ഐ.ടി വകുപ്പിലെ ഐ.ടി സെക്രട്ടറി ഭരണസമിതിയുടെ ചെയര്‍മാനായിരിക്കും. നിലവില്‍ ശ്രീ. ജോണ്‍ എം തോമസ്‌ ആണ് സൈബര്‍പാര്‍ക്കിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍.

വിലാസം:

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍
സൈബര്‍ പാര്‍ക്ക് കോഴിക്കോട്
28/1650 ഡി, പാര്‍ക്ക് സെന്റര്‍
കെ.എസ്.ഐ.റ്റി.എല്‍ സ്പേഷ്യല്‍ എക്കണോമിക് സോണ്‍
നെല്ലിക്കോട്.പി.ഒ, കോഴിക്കോട്- 673 016, കേരള
ഫോണ്‍ : 0495 2433050,  0495 2563100
വെബ്‌സൈറ്റ്: http://www.cyberparkkerala.org