Infoparks Kerala

The IT Park fully owned by the Govt. of Kerala

Infoparks Kerala, the IT Park fully owned by the Govt. of Kerala established in 2004 with the objective of creating infrastructural facilities for IT/ITES Companies to operate in the State of Kerala

കേരളത്തിന്റെ വാണിജ്യ തലസ്ഥാനവും മധ്യ കേരളത്തിലെ ഏറ്റവും സുപ്രധാന നഗരവുമായ കൊച്ചിയെ ഒരു ഐ ടി ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2003 ലാണ് സര്‍ക്കാര്‍ ഇന്‍ഫോപാര്‍ക്ക് രൂപീകരിക്കുന്നത്. പൂര്‍ണമായും സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ള ഒരു സൊസൈറ്റി ആയി ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി സൈന്റിഫിക്ക് ആന്‍ഡ്‌ ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് 1955. 12 ആം ചട്ടം അനുസരിച്ചാണ് ഇന്‍ഫോപാര്‍ക്സ് കേരള രൂപീകരിച്ചിരിക്കുന്നത്.

കാഴ്ചപ്പാട്:

ടെക്നോളജി കമ്പനികള്‍ക്കും പ്രൊഫഷണലുകള്‍ക്കും തിരഞ്ഞെടുക്കാനുള്ള ലക്ഷ്യസ്ഥാനം ആയി നിലനില്‍ക്കുക.

ദൗത്യം :

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി & ഇലക്ട്രോണിക്സ് കമ്പനികളെയും പ്രൊഫഷണലുകളെയും പരിപോഷിപ്പിക്കുന്ന കേരളത്തിലെ ഗുണമേന്മയുള്ള ലോകോത്തര ആവാസവ്യവസ്ഥ ഒരുക്കുകയും വിജ്ഞാനധിഷ്ടിത അടിസ്ഥാന സൗകര്യങ്ങളിലൂന്നി വളര്‍ച്ചയും, വികസനവും സൃഷ്ട്ടിക്കുകയും അതിനിനുയോജ്യമായ ജീവിത സൗകര്യങ്ങള്‍ എന്നിവ സംയോജിപ്പിച്ച്, സര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നയത്തിലൂന്നിയുള്ള ലക്ഷ്യം കൈവരിക്കുക.

പ്രവര്‍ത്തന നേട്ടങ്ങള്‍

സര്‍ക്കാരിന്റെ തന്നെ വ്യവസായ വകുപ്പിന്റെ കീഴിലുള്ള കിന്‍ഫ്ര എന്ന സ്ഥാപനത്തിന്റെ അധീനതയില്‍ കാക്കനാട് ഉണ്ടായിരുന്ന 100 ഏക്കര്‍ സ്ഥലം ഐ ടി പാര്‍ക്ക് വികസിപ്പിക്കുന്നതിനായി ഇന്‍ഫോപാര്‍ക്സ് കേരള എന്ന സ്ഥാപനത്തിന് കൈമാറി. ഈ സ്ഥലത്ത് കിന്‍ഫ്ര തന്നെ മറ്റു വ്യവസ്സായങ്ങള്‍ക്കായി പണികഴിപ്പിച്ച ഒരു കെട്ടിടം നിലവിലുണ്ടായിരുന്നു. ഇന്‍ഫോപാര്‍ക്ക് 2004 ഇല്‍ ഈ കെട്ടിടം നവീകരിച്ചു ഐ ടി, ഐ ടി അനുബന്ധ വ്യവസയങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തി പ്രവര്‍ത്തനം ആരംഭിക്കുകയുണ്ടായി. തുടക്കത്തില്‍ നാല് ചെറിയ കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീടു കൂടുതല്‍ നിക്ഷേപകര്‍ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ മുന്നോട്ടു വരികയുമാണ് ഉണ്ടായത്. 2005 ഇല്‍ ഇന്‍ഫോപാര്‍ക്ക് സ്വന്തമായി ‘വിസ്മയ’ എന്ന കെട്ടിടത്തിന്റെ പണിയാരംഭിക്കുകയും 2007 ഓടെ അത് പൂര്‍ത്തികരിക്കുകയും ചെയ്തു. ഇതേ സമയം ഇന്ത്യയില്‍ തന്നെയുള്ള വിപ്രോ, ടി സി എസ്, പോലുള്ള സ്ഥാപനങ്ങള്‍ നിക്ഷേപം നടത്തുവാന്‍ മുന്നോട്ടു വന്നു. ഇവരുടെ സ്ഥാപനങ്ങള്‍ക്കായി തുടക്കത്തില്‍ നിലവിലുണ്ടായിരുന്ന കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്തി.
ഇന്‍ഫോപാര്‍ക്ക് ആരംഭം മുതലേ സ്വന്തമായി കെട്ടിടം പണിയുന്നതോടൊപ്പം തന്നെ സ്വകാര്യ പങ്കാളിത്തത്തോട് കൂടിയുള്ള വികസന രീതിയാണ്‌ അവലംബിച്ചത്. ആദ്യകാലങ്ങളില്‍ തന്നെ നിക്ഷേപം നടത്തിയ വിപ്രോ യും , ടി സി എസും ഒക്കെ ആത്മവിശ്വാസത്തോടെ കൂടുതല്‍ നിക്ഷേപം നടത്തുവാന്‍ നിശ്ചയിക്കുകയും അതിനായി 90 വര്‍ഷത്തെ പാട്ടത്തിനു ഇന്‍ഫോപാര്‍ക്കില്‍ നിന്ന് സ്ഥലം ഏറ്റെടുക്കുകയും ചെയ്തു. അവിടെ സ്വന്തം ക്യംപസുകള്‍ അവര്‍ വികസിപ്പിച്ചു. കൂടാതെ അടിസ്ഥാന സൌകര്യ വികസന മേഖലയില്‍ പ്രാവീണ്യവും പാരമ്പര്യവും ഉള്ള പ്രമുഖ കമ്പനികളായ ബ്രിഗേഡ് ഗ്രൂപ്പ്‌, ലുലു ഗ്രൂപ്പ്‌, കാര്‍ണിവല്‍ ഗ്രൂപ്പ്‌ എന്നിവരും സ്ഥലം ഏറ്റെടുത്തു ഐ ടി സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനു വേണ്ടി കെട്ടിടങ്ങള്‍ വികസിപ്പിക്കുവാന്‍ കരാറൊപ്പിട്ടു. പിന്നാലെ കൊഗ്നിസന്റ് അവരുടെ സ്വന്തം ക്യാമ്പസ് പണികഴിപ്പിക്കുകയും കൂടുതല്‍ നിക്ഷേപകര്‍ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിലേക്ക് മുന്നോട്ടു വരികയും ചെയ്തു

2008 ഇല്‍ അന്നത്തെ സര്‍ക്കാരിന്റെ പദ്ധതി അനുസരിച്ച് ഐ ടി വികസനം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുവാന്‍ തീരുമാനിക്കുകയുണ്ടായി. കൊച്ചി ഇന്‍ഫോപാര്‍ക്കിനെ ഹബ്ബായും, ഈ ഹബ്ബില്‍ നിന്ന് പരമാവധി 45 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളില്‍ ഉപനഗരങ്ങള്‍ കണ്ടെത്തി ഉപഗ്രഹ ഐ ടി പാര്‍ക്കുകള്‍ സ്ഥാപിക്കുകയും ആയിരുന്നു ഉദ്ദേശ്യം. അങ്ങനെ തൃശൂര്‍ ജില്ലയിലെ കൊരട്ടി എന്ന പ്രദേശത്തും ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല എന്ന സ്ഥലത്ത് പള്ളിപ്പുറം പ്രദേശത്തും സര്‍ക്കാരിന്റെ കൈവശമുണ്ടായിരുന്ന സ്ഥലം ഇന്‍ഫോപാര്‍ക്കിനു കൈമാറി. കൊരട്ടിയില്‍ 30 ഏക്കറും ചേര്‍ത്തലയില്‍ 66 ഏക്കറുമാണ് കൈമാറിയത്. 2009 ഇലും 2011 ലുമായി കൊരട്ടിയും ചേര്‍ത്തലയും പ്രവര്‍ത്തന സജ്ജമായി.

ഇന്ന് ഇന്‍ഫോര്‍ക്കിനു ഏകദേശം 92 ലക്ഷം ചതുരശ്ര അടി സ്ഥലം വിവധ ക്യംബസുകളിലായി പ്രവര്‍ത്തനസജ്ജമയിരിക്കുന്നു. വന്‍ കമ്പനികളായ കൊഗ്നിസന്റ്, ടി സി എസ്, വിപ്രോ, ഐ ബി എസ്, ഇ വൈ, കെ പി എം ജി, ഇ എക്സ് എല്‍, യു എസ് ടി ഗ്ലോബല്‍ മുതലായവ അടക്കം 415 കമ്പനികല്‍ പ്രവര്‍ത്തിക്കുന്നു. ഇതിലെല്ലാമായി 51000 പേരോളം ജോലി ചെയ്യുന്നു. വരും വര്‍ഷങ്ങളില്‍ നിലവിലിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കമ്പനികളുടെ എണ്ണം വര്‍ദ്ധിക്കുകയും ഒന്നരലക്ഷത്തിലധികം പേര്‍ ജോലി ചെയ്യുന്ന ഒരു പാര്‍ക്കായി മാറുകയും ചെയ്യും. 2030 ഓടെ ഈ ലക്ഷ്യം പൂര്‍ത്തിരിക്കുവാനുള്ള വേഗത്തില്‍ പദ്ധതികള്‍ തയ്യാറായി വരുന്നു.

വിലാസം:

ഇന്‍ഫോപാര്‍ക്ക് സെന്റര്‍
തപസ്യ ബില്‍ഡിംഗിന് സമീപം
ഇന്‍ഫോപാര്‍ക്ക് ഫേസ്-1
ഇന്‍ഫോപാര്‍ക്ക് കൊച്ചി പി.ഒ
കാക്കനാട്-682 042
ഫോണ്‍ : +91-484-2415217
ഇമെയില്‍ : info@infopark.in
വെബ്‌സൈറ്റ്: https://infopark.in