കേരള സംസ്ഥാന ഐ.ടി മിഷന് 2005 ല്‍ ആണ് സംസ്ഥാനത്തെ ഇ-ഗവേര്‍ണന്‍സ് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി തിരുവനന്തപുരം പാളയത്തുള്ള കോ-ബാങ്ക് ടവറില്‍ 5000 ചതുരശ്രയടി സ്ഥല വിസ്ത്രിതിയുള്ള ഒരു സംസ്ഥാന ഡേറ്റാ സെന്റര്‍ സ്ഥാപിച്ചത്. അങ്ങനെ ഇ-ഗവേര്‍ണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി ഒരു സംസ്ഥാനതല ഡേറ്റാ സെന്റര്‍ സ്ഥാപിച്ചുകൊണ്ട് രാജ്യത്തെ ആദ്യ സംസ്ഥാനമാക്കി കേരളത്തെ സംസ്ഥാന സര്‍ക്കാര്‍ മാറ്റി. കേരള സംസ്ഥാനത്തിലെ വിവിധ വകുപ്പുകളുടെ വെബ് സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യുക, അവയുടെ സെര്‍വെറുകള്‍ കോ-ലൊക്കേറ്റ് ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോട് കൂടിയാണ് ഡാറ്റാ സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായി വിദേശ സര്‍വറില്‍ ഉണ്ടായിരുന്ന കേരള സര്‍ക്കാരിന്റെ വെബ് സൈറ്റുകള്‍ സംസ്ഥാന ഡേറ്റാ സെന്ററിലേക്ക് മാറ്റിയിരുന്നു. ഇതു കൂടാതെ കേരള സംസ്ഥാനത്തിലെ വിവിധ വകുപ്പുകളുടെ വെബ്സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യുകയും സര്‍വറുകള്‍ കോ-ലൊക്കേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
2005 മുതല്‍ SDC യുടെ നിര്‍മ്മാണവും തുടര്‍ നടത്തിപ്പും ചെയ്തിരുന്നത് സി-ഡാക്കിന്റെ മേല്‍ നോട്ടത്തില്‍ ടി.സി.എസ്. എന്ന കമ്പനിയാണ്. സി – ഡാക്കുമായുള്ള കരാര്‍ 2008 ജൂലൈ മാസം 19 ആം തിയതി അവസാനിച്ചു. തുടര്‍ന്ന് 09.11.2009 മുതല്‍ M/s Reliance Communications Infrastructure Ltd എന്ന കമ്പനി SDC യുടെ ചുമതല ഏറ്റെടുത്തു നടത്തി വരുകയായിരുന്നു അവരുടെ കരാര്‍ 2012 ഡിസംബര്‍ മാസം അവസാനിച്ചു .
തുടര്‍ന്ന് 07.12.2012 ലെ G.O.(MS) No.27/2012/ITD പ്രകാരം M/s. KELTRON നെ SDC യുടെ നടത്തിപ്പിലേക്കായി ചുമതലപ്പെടുത്തുകയുണ്ടായി. 11.12.2013 മുതല്‍ക്ക് നിലവിലുള്ള സംസ്ഥാന ഡാറ്റ സെന്ററിന്റെ നടത്തിപ്പ് കേരള സംസ്ഥാന ഐ.ടി മിഷന്റെ മേല്‍നോട്ടത്തില്‍ M /s . KELTRON നിര്‍വ്വഹിച്ചു പോരുകയും 2018 മാര്‍ച്ച് മാസം അവസാനത്തോടുകൂടി അവരുടെ കരാര്‍ അവസാനിക്കുകയും ചെയ്തു. തുടര്‍ന്ന് പുതിയ ടെന്‍ഡര്‍ വിളിക്കുകയും M/s. സിഫി ടെക്നോളോജിസ് L1 ബിഡ്ഡര്‍ ആവുകയും ചെയ്തു. 27/03/2018 ലെ G.O.(Rt).No.92/2018/ITD പ്രകാരം 2018 ഏപ്രില്‍ മാസത്തോടുകൂടി ഡാറ്റ സെന്ററിന്റെ നടത്തിപ്പ് M/s.സിഫി ഏറ്റെടുക്കുകയും ഐ ടി മിഷന്റെ മേല്‍ നോട്ടത്തില്‍ നിര്‍വ്വഹിച്ചു പോരുകയും ചെയ്യുന്നു. കൃത്യമായ ഇടവേളകളില്‍ STQC വഴിയുള്ള സുരക്ഷാ പരിശോധനകളും ISO 20000, 27001 പോലുള്ള സര്‍ട്ടിഫിക്കേഷനുകളും കെപിഎംജി എന്ന തേര്‍ഡ് പാര്‍ട്ടി ഓഡിറ്ററിന്റെയും കോംപോസിറ്റ് ടീമിന്റെയും ജാഗ്രതാ പൂര്‍ണ്ണമായ മേല്‍നോട്ടവും ഈ ഡാറ്റ സെന്ററിന്റെ കുറ്റമറ്റ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നു.