സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ വൈഡ് ഏരിയ നെറ്റ്‌വര്‍ക്ക് (WAN) കണക്റ്റിവിറ്റിയും അനുബന്ധ സേവനങ്ങളും ലഭ്യമാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള പദ്ധതിയാണ് സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വര്‍ക്ക് (SWAN). സര്‍ക്കാരിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് 2005-ല്‍ ഈ പദ്ധതി നടപ്പിലാക്കിയത്. ദേശീയ ഇ-ഗവേണന്‍സ് പ്ലാന്‍ (NEGP) ന്റെ ഭാഗമായുള്ള ഗവണ്‍മെന്റ്-ടു-ഗവണ്‍മെന്റ്, ഗവണ്‍മെന്റ്-ടു-സിറ്റിസണ്‍ സേവനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യയുടെ ഓരോ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ രാജ്യത്തുടനീളം സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതിന്റെയടിസ്ഥാനത്തിലാണ് SWAN രൂപീകരിച്ചത്. വളരെ വേഗത്തില്‍ സേവനങ്ങള്‍ നല്‍കുന്നതിനാണ് SWAN പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇതനുസരിച്ച്, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ മൂന്ന് നെറ്റ്വര്‍ക്ക് ഓപ്പറേറ്റിംഗ് സെന്ററുകളും, തിരുവനന്തപുരത്തെ ഇ-ഗവേണന്‍സ് ഡാറ്റാ സെന്ററും ഉള്‍പ്പടെ സംസ്ഥാനത്തിന്റെ വിവരസാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ 14 ജില്ലാ ആസ്ഥാനങ്ങളിലേക്കും 152 ബ്ലോക്ക് ആസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിക്കുന്നതിന് വേണ്ടി കേരള സര്‍ക്കാര്‍ 2008-ല്‍ ഒരു സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വര്‍ക്ക് രൂപീകരിച്ചു.
KSWAN ഹെല്‍പ്പ് ഡെസ്ക്ക് നമ്പര്‍ – 1800 425 6171 (ടോള്‍ ഫ്രീ)
പൊതു അന്വേഷണങ്ങള്‍ക്ക്:
ഇ-മെയില്‍: kswanhelpdesk@kerala.gov.in
ഫോണ്‍ – +91 471 2726881, 2314307, 2725646