കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ഇ-ഗവേണന്‍സ് പദ്ധതി പ്രകാരം 2012 ലാണ് വിവിധ വകുപ്പുകളില്‍ ഇ-പ്രൊക്യൂര്‍മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ടെണ്ടര്‍ വിഷയങ്ങളില്‍ സുതാര്യതയും കാര്യക്ഷമതയും കൈവരിക്കുന്നതിനും കൂടുതല്‍ വേഗത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും ടെണ്ടര്‍ സമര്‍പ്പിക്കുന്നവരുടെ തുറന്ന മത്സരത്തിനും അതുവഴി ചെലവ് കുറയ്ക്കുന്നതിനും ഈ സംരംഭം സഹായകരമാകുന്നു. നിലവിലെ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് 5 ലക്ഷത്തിനു മുകളില്‍ മൂല്യം വരുന്ന എല്ലാ ടെണ്ടറുകളും നിര്‍ബന്ധമായി ഇ- പ്രൊക്യൂര്‍മെന്‍റ് പോര്‍ട്ടല്‍ വഴി നടപ്പിലാക്കണമെന്ന് എല്ലാ വകുപ്പ് / പൊതുമേഖലാ സ്ഥാപനങ്ങള്‍ / ബോര്‍ഡുകള്‍ / കോര്‍പ്പറേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.