ഇലക്ടോണിക്സും വിവര സാങ്കേതിക വിദ്യുയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ നോഡല്‍ വകുപ്പാണ് ഇലക്ടോണിക്സ് & വിവര സാങ്കേതിക വിദ്യാ വകുപ്പ്. നിലവിലെ മാര്ഗ്ഗനിര്ദ്ദേശങ്ങളനിസരിച്ച് 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വിവര സാങ്കേതിക അനുബന്ധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് വിവര സാങ്കേതിക വിദ്യാ വകുപ്പിന്റെ അനുമതി ആവശ്യമുണ്ട്. വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കുക, ഐ.ടി ഹാര്ഡ്വെയര് / നെറ്റ്വര്ക്കിംഗ് ഉപകരണങ്ങള്‍ വാങ്ങുക, സോഫ്റ്റ്വെയര് / മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കുക, ഹാര്ഡ്വെയര് / സോഫ്റ്റ്വെയര് എന്നിവയുടെ വാര്‍ഷിക പരിപാലനം, ഐ.റ്റി റോഡ് മാപ്പ് തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങളില്‍ മറ്റ് വകുപ്പുകളെ ഉപദേശിക്കുകയും സാങ്കേതിക സഹായം നല്‍കുകയും ചെയ്യുക എന്നിവയും ഇലക്ടോണിക്സും വിവര സാങ്കേതിക വിദ്യാ വകുപ്പിന്റെ ചുമതലയാണ്.