സര്‍ക്കാരിന്റെ മിക്കവാറും എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും Government to Citizens (G2C) and Government to Business (G2B) ഒരു കുടക്കൂഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ എം-സേവനം മൊബൈല്‍ ആപ്പ് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പൗരന്മാര്ക്ക് വീട്ടിലിരുന്നുതന്നെ സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ആവശ്യകതക്ക് ആക്കം കൂട്ടുന്നതായിരുന്നു എം-സേവനം. പല വകുപ്പുകളുടെയും സേവനങ്ങള്‍ ഓഫ്ലൈനില് നിന്നും ഓണ്‍ലൈന്‍ രൂപത്തിലേയ്ക്ക് മാറ്റുന്നതിന് വകുപ്പുകളെ പ്രേരിപ്പിക്കുന്നതിനും ഇത് കാരണമായി.
