കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം- കേരള (CERT-K)

നവീകരണത്തിനും സമൃദ്ധിയ്ക്കും വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരു വേദിയായി ഇൻഫർമേഷൻ ടെക്നോളജിയെ സ്വീകരിച്ചു കൊണ്ട് കേരളം അതിവേഗം വികസിച്ചു കൊണ്ടിരിക്കുകയാണ്. ഇത് കൂടുതൽ മേഖലകളെ യോജിപ്പിക്കുന്നതിനാൽ ഇന്റർനെറ്റിൽ നിന്നുണ്ടാകാവുന്ന ആഗോള ഭീഷണികളെ വേണ്ടത്ര രീതിയിൽ അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഹാക്കർമാരിൽ നിന്നുള്ള ഭീഷണിയുടെ രീതികൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഭീകരർ, സംഘടിതമായുള്ള ക്രിമിനൽ ശൃംഖലകൾ, വ്യാവസായിക-വിദേശ ഗവൺമെന്റ് തലത്തിലുള്ള ചാരപ്രവർത്തനം, സൈബർ യുദ്ധം എന്നിവ ഇതിൽ രേഖപ്പെടുത്താവുന്ന വളരെ കുറച്ച് രീതികൾ മാത്രമാണ്.

സൈബർ സ്പേസിനോടുള്ള കേരളത്തിന്റെ ആശ്രിതത്വം വർദ്ധിക്കുന്നതനുസരിച്ച് പ്രതിരോധവും ആശ്രിതത്വവും നിർണായകമാവുകയും ആ ആവശ്യകതയെ അഭിസംബോധന ചെയ്യുന്ന ഒരു സമഗ്രമായ സമീപനം ആവശ്യമായി വരികയും ചെയ്യുന്നു. ഈ അപകട സാധ്യതകളെ മുൻകൂട്ടി പ്രതികരിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായാണ് സെർട്ട് ഇന്ത്യ (CERT-IN) യുടെ സാങ്കേതിക സഹായത്തോടെ കേരള സർക്കാരിന്റെ ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സെർട്ട് കേരള (CERT-K) രൂപീകരിച്ചത്.

2010 മെയ് മാസത്തിലാണ് CERT-K രൂപീകരിച്ചത്. അന്നു മുതൽ കേരളത്തിന്റെ വിവര അടിസ്ഥാനസൗകര്യങ്ങളുടെ പ്രതിരോധ ശേഷി വളർത്തുന്നതിൽ നിർണായകമായ പങ്കാണ് CERT-K വഹിച്ചിരിക്കുന്നത്.

ലോകമെമ്പാടുമായി CERT എന്ന പേരോ സമാനമായ പേരോ ഉപോഗിക്കുന്ന 250-ലധികം ഓർഗനൈസേഷനുകൾ സൈബർ സുരക്ഷാ ചുമതല കൈകാര്യം ചെയ്യുന്നുണ്ട്. എന്നാലിതിൽ നിന്നെല്ലാം വ്യത്യസ്തമാണ് CERT-K. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ ഈ ഏജൻസികളുമായി സഹകരിക്കാമെങ്കിലും തികച്ചും സ്വതന്ത്രമായാണ് CERT-K പ്രവർത്തിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവര സുരക്ഷാ ആവശ്യകതകൾ അഭിസംബോധന ചെയ്യുന്നതിനും പരിഹരിക്കുന്നതിനും, സാങ്കിതക മികവിലേക്കുള്ള പ്രാദേശിക സമൂഹത്തിന്റെ മുന്നേറ്റം സംരക്ഷിക്കുന്നതിനുമുള്ള പ്രധാന കേന്ദ്രമാണിപ്പോൾ CERT-K. മികച്ച സമ്പ്രദായങ്ങൾ, സ്റ്റാൻഡേർഡ് പോളിസികൾ, അപകടസാധ്യത ലഘൂകരണങ്ങൾ, മൂല്യവത്തായ വിവരങ്ങൾ പ്രചരിപ്പിക്കൽ എന്നിവയിലൂടെ സാങ്കേതികവിദ്യയുടെ സുരക്ഷിതമായ ഉപയോഗം സമന്വയിപ്പിക്കാൻ CERT-K യ്ക്ക് സാധിക്കുന്നുണ്ട്.

സൈബർ സുരക്ഷാ സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് പൗരന്മാരെയും, നിർണായക ബിസിനസുകളെയും, സ്ഥാപനങ്ങളെയും സംരക്ഷിക്കാൻ CERT-K സഹായിക്കുന്നു. ദേശീയ സൈബർ സുരക്ഷാ നിലപാടുകൾ, നയങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെ കുറിച്ചുള്ള ഉപദേശങ്ങൾ, സാങ്കേതിക ഉപയോക്താക്കളുടെ ആത്മവിശ്വാസം എന്നിവയ്ക്കം CERT-K സംഭാവന നൽകുന്നു.