കേരളത്തിലെ യുവാക്കൾക്ക് വിവര-ആശയ വിനിമയ സാങ്കേതിക വിദ്യയില്‍ വൈദഗ്ദ്യം നൽകുന്നതിനും വ്യവസായത്തിൽ അവരുടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനുമായി പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിൽ (PPP) സൃഷ്ടിച്ച ഒരു സാമൂഹിക സംരംഭമാണ് ഐ.സി.ടി അക്കാദമി ഓഫ് കേരള. ഭാരത സർക്കാരിന്റെ പിന്തുണയോടെയും, കേരള സർക്കാരിന്റെയും ഐ.ടി വ്യവസായത്തിന്റെയും പങ്കാളിത്തത്തോടെയുമാണ് ഐ.സി.റ്റി അക്കാദമി പ്രവർത്തിക്കുന്നത്.

 

പ്രധാന പ്രവർത്തന മേഖല

  • ഫാക്കൽറ്റി അംഗങ്ങൾക്കായി വ്യവസായ കേന്ദ്രീകൃത പ്രവർത്തനക്ഷമ പരിപാടികൾ.
  • വിദ്യാർത്ഥികൾക്കായി വ്യവസായ കേന്ദ്രീകൃത ഐസിടി നൈപുണ്യ വികസന പരിപാടികൾ.
  • സ്ഥാപനങ്ങൾക്കും കോർപ്പറേറ്റുകൾക്കും പ്രോജക്ട് അസൈൻമെന്റുുകളുമായി ബന്ധപ്പെട്ട പരിശീലന പരിപാടികള്‍.
  • മികച്ച വൈദഗ്ധ്യ മേഖലകളിലും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിലും ബൗദ്ധിക സ്വത്ത് സൃഷ്ടിക്കൽ.

വിലാസം

എല്‍-9, തേജസ്വിനി ബിൽഡിംഗ്
ടെക്നോപാർക്ക്, തിരുവനന്തപുരം
കേരളം, ഇന്ത്യ
മൊബൈല്‍: 7594051437
ഫോണ്‍:+914712700811
വെബ്‌സൈറ്റ് : https://ictkerala.org/