കേരളത്തിലെ സാമൂഹ്യക്ഷേമ പദ്ധതികളുടെ ഫലപ്രാപ്തിയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി ഒരു കേന്ദ്രീകൃത പൊതു പ്ലാറ്റ്‌ഫോം സ്ഥാപിക്കുക എന്നതാണ് യുണിഫൈഡ് രജിസ്ട്രി കൊണ്ട് ഉദ്ദേശിക്കുന്നത്. ഗുണഭോക്താവിനെ കണ്ടെത്തുക, തെരഞ്ഞെടുക്കുക, ഗുണഭോക്താവിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയുടെ സുതാര്യതയും ഫലപ്രാപ്തിയും വര്‍ദ്ധിപ്പിക്കുക, ഡാറ്റയുടെ ഏകീകരണം ഡീ-ഡ്യൂപ്ലിക്കേഷന്‍ എന്നിവയും പ്രസ്തുത പ്ലാറ്റ്‌ഫോമിലൂടെ ലക്ഷ്യമിടുന്നു.

യൂണിഫൈഡ് രജിസ്ട്രിയുടെ സവിശേഷതകള്‍

  • സംസ്ഥാന / കേന്ദ്ര സര്ക്കാാരുകള്‍ നടപ്പിലാക്കുന്ന എല്ലാ സ്‌കീമുകളിലും വരുന്ന ഗുണഭോക്താക്കളെ ഏകീകൃതമായി കാണുക.
  • സ്‌കീമുകളുടെ നിര്‍വഹണത്തിന്റെയും വിതരണത്തിന്റെയും കാര്യക്ഷമമായ നിരീക്ഷണം- ആര്‍ക്കൊക്കെ എന്തൊക്കെ സ്‌കീമുകള്‍ ലഭിച്ചു
  • സ്‌കീം ഉള്‍പ്പെടുത്തല്‍ / ഒഴിവാക്കല്‍, മറ്റ് മാനദണ്ഡങ്ങള്‍ എന്നിവയില്‍ സര്‍ക്കാര്‍ നയങ്ങള്‍ നടപ്പിലാക്കുക
  • സജീവമായ ഒരു ഭരണസംവിധാനം നടപ്പിലാക്കല്‍
  • ഡിപ്പാര്‍ട്ട്മെന്റുകളിലുടനീളം വിവരങ്ങളുടെ മെച്ചപ്പെട്ട ഗുണനിലവാരവും കൃത്യതയും ഉറപ്പുവരുത്തുക
  • സുതാര്യത മെച്ചപ്പെടുത്തുക
  • സാമൂഹിക പരിപാടികളുടെ മികച്ച ആസൂത്രണവും ഏകോപനവും
  • ഫലപ്രദമായ അപഗ്രഥനവും ബജറ്റിംഗും
  • പൗരന്മാരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള പ്രധാന പ്ലാറ്റ്‌ഫോമാക്കി മാറ്റുകയും അതുവഴി മറ്റു വകുപ്പുകള്ക്ക് വിവരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക.