കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ കുറിച്ചുള്ള അറിവ് നല്‍കുകയും അതുവഴി അവരെ ശാക്തീകരിക്കുകയും മെച്ചപ്പെട്ട ഭരണത്തിന് സജ്ജരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആരംഭിച്ച സമഗ്രമായ പദ്ധതിയാണ് കേരള ഇ-ലേര്‍ണിങ് മാനേജ്മെന്റ് സിസ്റ്റം (എല്‍ എം എസ്).
നിലവില്‍ ഏതാനും സാങ്കേതിക കോഴ്സുകള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. elearning.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് കോഴ്സുകള്‍ തെരഞ്ഞെടുത്ത് പഠിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുണ്ട്.