സെക്രട്ടേറിയറ്റ് മെയിന്‍, അനക്സ്-1, അനക്സ്-2 എന്നീ ബില്‍ഡിംഗുകളില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഓഫീസുകള്‍, മുഴുവന്‍ വകുപ്പുകള്‍ എന്നിവയെ നെറ്റ്വര്‍ക്കിംഗ് ശൃംഖല വഴി ബന്ധിപ്പിക്കുവാനും നിലവിലുള്ളതും ഭാവിയിലേയും കണക്റ്റിവിറ്റിയെ ശക്തിപ്പെടുത്തുവാനും ഉദ്ദേശിച്ചാണ് SecWAN പ്രോജക്ട് നടപ്പിലാക്കുന്നത്. കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ കാമ്പസ് ഏരിയ നെറ്റ്വര്‍ക്കാണ് SecWAN.