പൊതുജനങ്ങള്‍ക്ക് വിവിധ ഓഫീസുകളില്‍ പോകാതെ തന്നെ വിവിധ വകുപ്പുകളിലേക്കുള്ള നികുതികളും ബില്ലുകളും ഒരു കേന്ദ്രത്തില്‍ തന്നെ അടക്കാനും അതിലൂടെ സമയവും ധനവും ലാഭിക്കാനും ഇതുവഴി കഴിയുന്നു. 2000 ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച FRIENDS (Fast Reliable Instant Efficient Network for Disbursement of Services) പദ്ധതിക്ക് ലഭിച്ച ജനപിന്തുണ കണക്കിലെടുത്ത് 2001 ല്‍ മറ്റെല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഫ്രണ്ട്സ് ജനസേവനകേന്ദ്രങ്ങള്‍ ആരംഭിച്ചു. ഫ്രണ്ട്സിലെ കമ്പ്യൂട്ടര്‍ വല്‍കൃത കൗണ്ടറുകള്‍ ഞായാറാഴ്ചകള്‍ ഉള്‍പ്പെടെ എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിച്ചു വരുന്നു.
ഫ്രണ്ട്സ് വഴി നല്കിവരുന്ന സേവനങ്ങള്‍ :
- കെ.എസ്.ഇ.ബി
- വാട്ടര്‍ അതോറിറ്റി
- കോര്‍പറെഷന്‍
- യൂണിവേഴ്സിറ്റി
- റവന്യൂ
- സിവില്‍ സപ്ലൈസ്
- ബി.എസ്.എന്‍ .എല്‍
- ഇലെക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്
- പോലീസ്
- കള്‍ച്ചറല്‍ വെല്‍ഫെയര്‍ ബോര്‍ഡ്
എന്‍.ഐ.സിയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഫ്രണ്ട്സിന്റെ പുതിയ സോഫ്ട് വെയറായ ഫ്രീസ് പ്രവര്‍ത്തനം ആരംഭിച്ചതോടെ തത്സമയം ഡിപ്പാര്‍ട്ട്മെന്റുകളിലേക്ക് ഓണ്‍ലൈനായി വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുന്നുണ്ട്. എല്ലാ ഫ്രണ്ട്സ് ജനസേവനകേന്ദ്രങ്ങളിലും പുതിയ സോഫ്ട് വെയര്‍പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ സോഫ്ട് വെയര്‍ വെബ് അധിഷ്ഠിതമാണ്.