പൊതു ജനങ്ങളുമായുള്ള സര്‍ക്കാരിന്റെ ആശയ വിനിമയങ്ങളെല്ലാം തന്നെ സാധ്യമാകുന്നത് ജില്ലാ തലത്തിലാണ്. അതിനാല്‍ ജില്ലകളാണ് സര്‍ക്കാര്‍ സേവനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നത്. പൊതുജന സേവനങ്ങള്‍ കാര്യക്ഷമമായി അതിരുകളില്ലാതെ പൊതു ജനങ്ങള്‍ക്ക് ലഭിക്കുവാന്‍ വേണ്ടി ഇന്ത്യാ ഗവണ്മെന്റ് 2010 ല്‍ നടപ്പിലാക്കിയ പദ്ധതിയാണ് ഇ-ഡിസ്ട്രിക്ട്. ഈ പദ്ധതിയിലൂടെ ജില്ലാ വകുപ്പുകളുടെ പ്രവര്‍ത്തനം പുനഃസംഘടിപ്പിക്കാനും, പൊതു ജനങ്ങള്‍ക്ക് മികച്ച സേവനം നല്കുവാനും കഴിയുന്നു. ഇതേ കാഴ്ചപ്പാടില്‍ സുതാര്യമായും സമഗ്രമായും വിവരങ്ങള്‍ പൊതു ജനങ്ങളിലെത്തിക്കുവാന്‍ കേരള സര്‍ക്കാര്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് ഇ- ഡിസ്ട്രിക്ട്. ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ പരമാവധി വേഗത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കുന്നു. https://edistrict.kerala.gov.in എന്ന പോര്‍ട്ടലില്‍ കൂടി 24*7 മണിക്കൂറും സേവനങ്ങള്‍ ലഭിക്കുന്നു. ഈ പോര്‍ട്ടല്‍ കൈകാര്യം ചെയ്യുന്നത് കേരള സ്റ്റേറ്റ് ഐ ടി മിഷന് ആണ്.
ഇ-ഡിസ്ട്രിക്ട് വഴി ലഭ്യമാകുന്ന സേവനങ്ങള്‍ താഴെപ്പറയുന്നവയാണ്
- റവന്യൂ വകുപ്പ് വഴി ലഭിക്കുന്ന 25 തരം സര്‍ട്ടിഫിക്കറ്റുകള്‍
- വിവരാവകാശ സേവനങ്ങള്‍
- പൊതുജന പരാതിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍
- പണമിടപാട് സേവനങ്ങള്‍ -യൂട്ടിലിറ്റി പണമിടപാടുകള്‍, കാലിക്കറ്റ്, കേരള യൂണിവേഴ്സിറ്റി സേവനങ്ങള്‍, ക്ഷേമനിധി ഫീസ് ഇടപാടുകള്‍, പോലീസ് വകുപ്പ് പണമിടപാടുകള്‍, മോട്ടോര്‍ വാഹന തൊഴിലാളി ക്ഷേമ നിധിയുടെ പണമിടപാടുകള്‍
- റവന്യൂ കോടതി കേസുകള്‍
- ഫോറസ്റ്റ് വകുപ്പിന്റെ വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടം സംബന്ധിച്ച സേവനങ്ങള്‍
Web URL: https://edistrict.kerala.gov.in/