സംസ്ഥാനത്ത് ഡിസൈന്‍ ഫാബ്രിക്കേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തിരുവനന്തപുരത്തും കൊച്ചിയിലുമായി 2 ഫാബ് ലാബുകള്‍ MIT (Massachusetts Institute of Technology) യുടെ സഹകരണത്തോടെ 2015 ല്‍ സ്ഥാപിച്ചു. തുടര്‍ന്ന് 20 എഞ്ചിനീയറിംഗ് കോളേജുകളിലായി 20 മിനി ഫാബ് ലാബുകളും 2018 ല്‍ സ്ഥാപിച്ചു. പ്രസ്തുത കോളേജുകളുടെ പട്ടിക അനുബന്ധം 1 ആയി ഉള്‍ക്കൊളളിക്കുന്നു. MIT യുടെ സഹകരണത്തോടെ കൊച്ചി ടെക്നോളജി ഇന്നവേഷന്‍ സോണില്‍ ഒരു സൂപ്പര്‍ ഫാബ് ലാബും 2021 ല്‍ സ്ഥാപിച്ചു. അമേരിക്കയ്ക്ക് പുറത്ത് MIT യുടെ ആദ്യ സൂപ്പര്‍ ഫാബ് ലാബാണിത്. പാലക്കാട് ഗവണ്‍മെന്റ് പോളിടെക്നിക് കോളേജിലും ഒരു മിനി ഫാബ് ലാബ് സ്ഥാപിച്ചിട്ടുണ്ട്. CUSAT, കോഴിക്കോട്, കണ്ണൂര്‍ സര്‍വ്വകലാശാലകളില്‍ മിനി ഫാബ് ലാബ് സ്ഥാപിക്കുന്ന പ്രവര്‍ത്തനം പുരോഗമിച്ചു വരുന്നു.

വിവിധ പരിശീലന പരിപാടികളും ഗവേഷണ പ്രവര്‍ത്തനങ്ങളും ഫാബ് ലാബുകളില്‍ നടന്നുവരുന്നു. MIT യുടെ ഫാബ് അക്കാഡമി കോഴ്സ് തിരുവനന്തപുരം, കൊച്ചി ഫാബ് ലാബുകളില്‍ 2016 മുതല്‍ നടന്നുവരുന്നു.