ഐ.ടി വ്യവസായം
സംസ്ഥാനത്തെ ഐ.ടി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കമ്പനികളെ സഹായിക്കുന്നതിനായി ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നീ മൂന്ന് പാര്‍ക്കുകള്‍ ഇലക്ട്രോണിക്സ് & സാങ്കേതികവിദ്യാ വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനായി 200 ലക്ഷം ചതുരശ്ര അടിയിലധികം സ്ഥലം മൂന്ന് പാര്ക്കുകളിലുമായുണ്ട്. ഈ മൂന്ന് പാര്‍ക്കുകളിലായി 900-ലധികം കമ്പനികള്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഈ മൂന്ന് പാര്‍ക്കുകളും ചേര്‍ന്ന് പ്രത്യക്ഷമായി 117000 ലധികവും പരോക്ഷമായി 352000 ലധികവും തൊഴിലവസരങ്ങള്‍ ഇതിനോടകം സൃഷ്ടിച്ചിട്ടുണ്ട്.