Akshaya
Project
Many e-governance projects are currently being implemented in the State through 2,700 Akshaya Centers.

കാഴ്ചപ്പാട്
ജനകേന്ദ്രീകൃതവും ഐ.ടി അധിഷ്ഠിതവുമായും സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിലൂടെ അക്ഷയ ഒരു മികവിന്റെ കേന്ദ്രമായി മാറുക.
ദൗത്യം
- അക്ഷയ കേന്ദ്രങ്ങളുടെ സാമീപ്യം എല്ലാ ഭാഗത്തും ഉറപ്പാക്കുക.
- സാധാരണക്കാര്‍ക്ക് ഡിജിറ്റല്‍ സാങ്കേതികത്വത്തിന്റെ പ്രയോജനം ലഭ്യമാക്കുക.
- വിജ്ഞാനവ്യാപനത്തിലൂടെ വിവിധ സേവനങ്ങള്‍ക്കുള്ള പരിശീലനവും ആര്ജിക്കുകവഴി സര്‍ക്കാര്‍ സര്‍ക്കാരേതര പദ്ധതികള്‍ നടപ്പിലാക്കുക.
- സംരംഭകത്വമികവ് ഉയര്‍ത്തുക വഴി സാമ്പത്തിക സ്വാശ്രയത്വം കൈവരുത്തുക.
- സര്‍ക്കാരിന്റെ സേവനങ്ങള്‍ക്കായി ജനങ്ങളില്‍ വിശ്വാസം ആര്‍ജിക്കുക.
കേരളത്തില്‍ നിലവില്‍ 2,700 ല്‍ പരം അക്ഷയ കേന്ദ്രങ്ങളിലൂടെ നിരവധി ഇ-ഗെവേര്‍ണന്‍സ് പ്രൊജെക്ടുകള്‍ നടപ്പിലാക്കിവരുന്നു. അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ജില്ലാ തലത്തില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായിട്ടുള്ള ജില്ലാ ഇ-ഗെവേര്‍ണന്‍സ് സൊസൈറ്റികളും ജില്ലാ പ്രോജക്ട് മാനേജരുടെ നേതൃത്വത്തില്‍ അക്ഷയ ജില്ലാ ഓഫീസുകളും സംസ്ഥാന തലത്തില്‍ അക്ഷയ ഡയറക്ടറുടെ ചുമതലയില്‍ (ഭരണപരം, സാമ്പത്തികം, പ്രോജക്ട്) അക്ഷയ സംസ്ഥാന പ്രോജക്ട് ഓഫീസുമുണ്ട്.
2020-21, കോവിഡ് -19 കാലഘട്ടത്തില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കേരള സര്‍ക്കാറിന്റെ വിവിധ പദ്ധതികളില്‍ പ്രത്യേകിച്ച് നവകേരള മിഷന് പദ്ധതിയിലെ -ലൈഫ് മിഷന്, ബഹു. മുഖ്യമന്ത്രിയുടെ "സാന്ത്വനസ്പര്‍ശം 2020" അദാലത് ഗുണഭോക്താക്കള്‍ക്ക് സമയബന്ധിതമായി അപേക്ഷിക്കുന്നതിനു അക്ഷയ കേന്ദ്രങ്ങളിലൂടെ കഴിഞ്ഞിരുന്നു.
2002 ല്‍ കമ്പ്യൂട്ടര്‍ സാക്ഷരത എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ചു പത്തൊന്‍മ്പതു വര്‍ഷം പിന്നിടുമ്പോള്‍ കമ്പ്യൂട്ടര്‍ സാക്ഷരതയില്‍ നിന്നും വൈജ്ഞാനിക സാങ്കേതിക തലങ്ങളിലേക്ക് അക്ഷയ ഉയരുകയും തദ്ധ്വാര സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും അക്ഷയ കേന്ദ്രങ്ങളുടെ വിപുലമായ ഒരു ശൃംഖല രൂപീകൃതമായികൊണ്ട് ഐ.ടി മേഖലയിലെ സംരംഭകത്വം എന്ന നിലയിലേയ്ക്ക് വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
വിവിധ സര്‍ക്കാര്‍ വകുപ്പ് / ഏജന്‍സികളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ അക്ഷയയിലൂടെ ലഭ്യമാക്കുന്നു. കേരള സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ടാബുകള്‍ വാങ്ങി അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കിയതുവഴി കിടപ്പുരോഗികളുള്പ്പെടെയുള്ള പെന്‍ഷന്‍കാരുടെ മസ്റ്ററിങ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സാധിച്ചിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങളെ ആധാര്‍ അധിഷ്ഠിത സേവന കേന്ദ്രങ്ങളായി രൂപാന്തരപ്പെടുത്തിയതിലൂടെ ആധാറിലെ വിവരങ്ങള്‍ പുതുക്കുന്നതിന് ജനങ്ങള്‍ക്കു സഹായകരമായി. അക്ഷയ കേന്ദ്രങ്ങളുടെ എണ്ണം 2,700 ആയി വര്‍ദ്ധിച്ചു. സാമൂഹ്യ സുരക്ഷ / ക്ഷേമ പെന്ഷന്, അക്ഷയ കേന്ദ്രങ്ങളിലൂടെ 2019-20 വര്‍ഷത്തില്‍ മസ്റ്ററിങ് ചെയ്യുന്നതിന് കഴിഞ്ഞിരുന്നു. കിടപ്പു രോഗികളുടെ വീടുകളില്‍ച്ചെന്നു മസ്റ്ററിങ് ചെയ്യുന്നതിന് ടാബ് സൗകര്യങ്ങളൊരുക്കി സമയബന്ധിതമായി നടപ്പിലാക്കി. ഇതിനായി പഞ്ചായത്ത് ഡയറക്ടറേറ്റ്, എന്‍.ഐ.സി., ഐ.കെ.എം., തുടങ്ങിയ സ്ഥാപനങ്ങളുമായി പ്ലാനുകള്‍ തയ്യാറാക്കി സമയബന്ധിതമായി മസ്റ്ററിങ് പൂര്‍ത്തീകരിക്കുന്നതിന് അക്ഷയ മുന്‍കൈയെടുത്തിരുന്നു. പെന്‍ഷന്‍കാരില്‍ ഒന്നിലേറെ പെന്ഷന് വാങ്ങിയിരുന്നവരെ മസ്റ്ററിംഗിലൂടെ ഒഴിവാക്കിയതിലൂടെ ഓരോ വര്‍ഷവും സര്‍ക്കാരിന് 746.64 കോടി രൂപ ലാഭിക്കുന്നതിന് കഴിഞ്ഞു.
- നിലവിലുള്ള കേന്ദ്രങ്ങളുടെ എണ്ണം 2,700 ല്‍ നിന്നും 3,000 ലേക്ക് ഉയര്‍ത്തുക.
- പുതിയ സര്‍ക്കാര്‍ സര്‍ക്കാരേതര സേവനങ്ങള്‍ കണ്ടെത്തി സംരംഭകരെ പുതിയ മാനങ്ങളിലേക്കുയര്ത്തുക.
- ജനങ്ങള്‍, സംരംഭകര്‍, സംസ്ഥാന - ജില്ലാ അക്ഷയ ഓഫീസുകള്‍ എന്നീ മേഖലകളെ ഏകോപിപ്പിക്കുന്നതിനുള്ള ഐ.ടി. അധിഷ്ഠിത നവീന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തുടര്‍ പരിശീലനങ്ങള്‍ നടത്തി ജനസൗഹൃദ സേവനങ്ങള്‍ക്കു് മുന്‍ഗണന നല്‍കുക .
- അക്ഷയ കേന്ദ്രങ്ങളെ ഫിനാന്‍ഷ്യല്‍ ഉള്‍ച്ചേര്‍ക്കല്‍, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ പ്രാവീണ്യമുള്ളതാക്കി മാറ്റുക
- അക്ഷയയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ശൃംഖലാ വിന്യാസങ്ങള്‍ക്കും സാമ്പത്തിക സഹായം ക്രമപ്പെടുത്തുക
-
“ സാന്ത്വന സ്പര്‍ശം 2020” - ബഹു . മുഖ്യ മന്ത്രിയുടെ അദാലത്ത്
ബഹു.മുഖ്യമന്ത്രിയുടെ സി.എം.ഡി.ആര്.എഫ്., സി.എം.ഓ എന്നിവയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനു എല്ലാ ജില്ലകളിലും അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അന്പതിനാലായിരത്തില്പരം അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനു കഴിഞ്ഞിരുന്നു.
-
ലൈഫ് മിഷന് പദ്ധതി ( എല്‍.എസ്സ് .ജി.ഡി.)
ലൈഫ് മിഷന് പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് അക്ഷയയിലൂടെ സൗകര്യങ്ങളൊരുക്കിയിരുന്നു. ഇതിനായി സംരംഭകര്‍ക്ക് പരിശീലനവും ജില്ലാ / ബ്ലോക്ക് അടിസ്ഥാനത്തില്‍ സംശയ നിവാരണത്തിനായി സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ അറിയിപ്പുകളും നല്കി വിജയിപ്പിച്ചു. എട്ടുലക്ഷത്തി നാല്പത്തിനായിരത്തില്പരം അപേക്ഷകള്‍ അക്ഷയകേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായി ചെയ്യുന്നതിന് കഴിഞ്ഞിരുന്നു. സാധാരണക്കാരിലും സാധാരണക്കാര്‍ക്ക് വീട് വയ്ക്കുന്നതിന്, വസ്തു വാങ്ങി വീട് വയ്ക്കുന്നുന്നതിനു, വീട് പുതുക്കി പണിയുന്നതിന് തുടങ്ങി വിവിധ ഘട്ടങ്ങളില്‍ അനുബന്ധ രേഖകളോടുകൂടി അപേക്ഷ നല്‍കുന്നത് അക്ഷയ സംരംഭകര്‍ സമയ ബന്ധിതമായി നടപ്പിലാക്കിയിരുന്നു.
-
റേഷന്‍ കാര്‍ഡ് പ്രിന്റിങ് അക്ഷയ കേന്ദ്രങ്ങളില്‍
റേഷന്‍ കാര്‍ഡ് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനു അക്ഷയ കേന്ദ്രങ്ങള്‍ക്ക് പ്രത്യേക ലോഗിന്‍ സിവില്‍ സപ്ലൈസ് വകുപ്പ് അനുവദിച്ചു തന്നിരുന്നു. ഈ സേവനത്തിനു പുറമെ, റേഷന്‍ കാര്‍ഡ് പ്രിന്റ് ചെയ്തു അക്ഷയയിലൂടെ തന്നെ കൊടുക്കുന്നതിനുള്ള പദ്ധതിക്ക് തിരുവനന്തപുരം ജില്ലയില്‍ തുടക്കമിടുകയും തുടര്‍ന്ന് എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. ഇതിലൂടെ റേഷന്‍കാര്‍ഡിനുള്ള അപേക്ഷ നല്‍കുന്നതിനും റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള സൗകര്യവും അക്ഷയ കേന്ദ്രങ്ങളില്‍ ലഭ്യമാക്കിയതിലൂടെ ഇ-ഗെവേര്ണന്സിന്റെ പ്രയോജനം (End to End process) ജനങ്ങള്‍ക്കു കൂടുതല്‍ പ്രയോജനപ്പെട്ടുവരുന്നു. റേഷന്‍ കാര്‍ഡ് പ്രിന്റിങ് പദ്ധതി നടപ്പിലാക്കി വിജയിപ്പിക്കുന്നതിനായി സംസ്ഥാന അടിസ്ഥാനത്തില്‍ അക്ഷയ ജില്ലാ ഓഫീസ് സ്റ്റാഫ്, അക്ഷയ മാസ്റ്റര്‍ സംരംഭകര്‍ എന്നിവരുടെ ഒരു ഗ്രൂപ്പ് രൂപീകരിച്ചു സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്റെ നേത്രത്വത്തില്‍ 24x7 രീതിയില്‍ ഒരു ഓണ്‍ലൈന്‍ ഹെല്പ് ഡെസ്കിന്റെ സഹായത്തോടെ സാങ്കേതിക അറിവുകള്‍ പങ്കുവയ്ച്ചുവരുന്നു.
-
അഗ്രികള്‍ച്ചര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം (AIMS)- കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് അടിസ്ഥാനവില.
കൃഷി വകുപ്പുമായി സഹകരിച്ചു പഴം പച്ചക്കറി മേഖലകളില്‍ 16 ഇനം ഉത്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുന്നതിന് കര്‍ഷകരുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനു അക്ഷയ കേന്ദ്രങ്ങളെ സജ്ജമാക്കിയായിരുന്നു. ഇതിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ വെജിറ്റബിള്‍ ഫ്രൂട്ട് പ്രൊമോഷന് കൗണ്‍സില്‍ കേരളം എന്ന സ്ഥാപനത്തിന്റെ ചുമതലയിലുള്ള 250 കര്‍ഷക വിപണികള്‍ കേന്ദ്രീകരിച്ചു അക്ഷയ - കര്‍ഷക സൗഹൃദ കേന്ദ്രങ്ങളിലൂടെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിന് സഹായകരമായ സൗകര്യങ്ങള്‍ ഒരുക്കിനല്‍കിയിരുന്നു. ഇതിലൂടെ 24,000 കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നു.
-
ഇ- ഡിസ്ട്രിക്ട് പദ്ധതി
കോവിഡ് പശ്ചാത്തലത്തില്‍ എല്ലാ വില്ലജ് ഓഫീസുകളും ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ചതിനാല്‍ അക്ഷയയിലൂടെയുള്ള അപേക്ഷകളില്‍ ഗണ്യമായ വര്‍ദ്ധനവ് വന്നിരുന്നു. അക്ഷയിലൂടെയുള്ള അപേക്ഷകളുടെ വിവര കണക്കുകള്‍ താഴെ കൊടുത്തിരിക്കുന്നു
- 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇ- ഡിസ്ട്രിക്ട് സര്‍ട്ടിഫിക്കറ്റ് അപേക്ഷകളുടെ എണ്ണം : 63,44,135
- 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ബില്‍ -പേയ്മെന്റുകളുടെ എണ്ണം: 88,09,001
- 2021 ഏപ്രില്‍ വരെയുള്ള ആകെ സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം :4,99,55,015
- 2021 ഏപ്രില്‍ വരെയുള്ള ആകെ ബില്‍-പേയ്മെന്റുകളുടെ എണ്ണം :4,47,98,514
2020-21 സാമ്പത്തിക വര്‍ഷത്തില്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട് വെല്‍ഫെയര്‍ ബോര്‍ഡ് സേവനങ്ങളും ഇ-ഡിസ്ട്രിക്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
-
ആധാര്‍ പദ്ധതി
അക്ഷയ കേന്ദ്രങ്ങള്‍ ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളായതിലൂടെ ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ക്കും ജനങ്ങള്‍ക്ക് സഹായകരമായി. എന്റോള്‍മെന്റ് കേന്ദ്രങ്ങളുടെ എണ്ണം 1,221 ആയും കുട്ടികളുടെ ആധാര്‍ കേന്ദ്രങ്ങള്‍ 1,298 ആയും വര്‍ധിച്ചു. സര്‍ക്കാര്‍ ധന സഹായത്തോടെ വാങ്ങിയ ടാബുകള്‍ കുട്ടികളുടെ ആധാര്‍ എടുക്കുന്നതിനു പ്രയോജനപ്പെട്ടുവരുന്നു.
-
സി.എം.ഡി.ആര്.എഫ്. / സി.എം. ഓ
സി.എം.ഡി.ആര്.എഫ്. / സി.എം. ഓ. അപേക്ഷകള്‍ നല്‍കുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ക്ക് പ്രത്യേക ലോഗിന്‍ സൗകര്യം ഏര്പെടുത്തിരിയിരുന്നു. ഈ കോവിഡ് കാലഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കു പരാതി പരിഹാരത്തിനായി സി.എം.ഓ പോര്‍ട്ടല്‍ വളരെയധികം പ്രയോജനപ്പെട്ടുവവരുന്നു.
- സര്‍ക്കാര്‍ സേവങ്ങളായ ഇ-ഗ്രാന്റ്സ് , ടി- ഗ്രാന്റ്സ്, എസ് സി. പ്രീ മെട്രിക് , ഫുഡ് സേഫ്റ്റി അക്ഷയ കേന്ദ്രങ്ങളിലൂടെ തുടര്‍ന്നും നല്കി വരുന്നു
- ഭിന്നശേഷികാരുടെ വിവര ശേഖരണത്തിനും ഓണ്‍ലൈന്‍ അപേക്ഷകള്‍ക്കുമായി യു.ഡി.ഐ.ഡി. പദ്ധതി
- കാഡ്കോ : പരമ്പരാഗത കര-കൗശല തൊഴിലാളികള്‍ക്കുള്ള വിവര ശേഖരം
- ഇലക്ഷന് വെബ് കാസ്റ്റിംഗ്
- ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡ് : വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് അക്ഷയ കേന്ദ്രങ്ങളിലൂടെ
- വി. എച്ച് .എസ്സ് .സി , കുട്ടികളുടെ പരിശീലനം, ആശാ ജീവനക്കാരുടെ കമ്പ്യൂട്ടര്‍ പരിശീലനം അക്ഷയയിലൂടെ
- സ്വകാര്യ സംരംഭകത്വ പദ്ധതിയായ ബോക്സ് ഓപ് "ഹോസ്പി ക്യാഷ്" അക്ഷയ കേന്ദ്രങ്ങളിലൂടെ നടപ്പിലാക്കിവരുന്നു.
വിലാസം
അക്ഷയ സ്റ്റേറ്റ് പ്രോജക്റ്റ് ഓഫീസ്
സാങ്കേതിക, രണ്ടാം നില, വൃന്ദാവന്സ് ഗാര്‍ഡന്‍സ്
പട്ടം.പി.ഒ, തിരുവനന്തപുരം, കേരള - 695 004
ഫോണ്‍ : 0471 2525444
ഇ-മെയില്‍ : aspo@akshaya.net
വെബ്സൈറ്റ്: http://www.akshaya.kerala.gov.in/
പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍
കേരളത്തില്‍ നിലവില്‍ 2,700 ല്‍ പരം അക്ഷയ കേന്ദ്രങ്ങളിലൂടെ നിരവധി ഇ-ഗെവേര്‍ണന്‍സ് പ്രൊജെക്ടുകള്‍ നടപ്പിലാക്കിവരുന്നു. അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ജില്ലാ തലത്തില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായിട്ടുള്ള ജില്ലാ ഇ-ഗെവേര്‍ണന്‍സ് സൊസൈറ്റികളും ജില്ലാ പ്രോജക്ട് മാനേജരുടെ നേതൃത്വത്തില്‍ അക്ഷയ ജില്ലാ ഓഫീസുകളും സംസ്ഥാന തലത്തില്‍ അക്ഷയ ഡയറക്ടറുടെ ചുമതലയില്‍ (ഭരണപരം, സാമ്പത്തികം, പ്രോജക്ട്) അക്ഷയ സംസ്ഥാന പ്രോജക്ട് ഓഫീസുമുണ്ട്.
2020-21, കോവിഡ് -19 കാലഘട്ടത്തില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കേരള സര്‍ക്കാറിന്റെ വിവിധ പദ്ധതികളില്‍ പ്രത്യേകിച്ച് നവകേരള മിഷന് പദ്ധതിയിലെ -ലൈഫ് മിഷന്, ബഹു. മുഖ്യമന്ത്രിയുടെ "സാന്ത്വനസ്പര്‍ശം 2020" അദാലത് ഗുണഭോക്താക്കള്‍ക്ക് സമയബന്ധിതമായി അപേക്ഷിക്കുന്നതിനു അക്ഷയ കേന്ദ്രങ്ങളിലൂടെ കഴിഞ്ഞിരുന്നു.
2002 ല്‍ കമ്പ്യൂട്ടര്‍ സാക്ഷരത എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ചു പത്തൊന്‍മ്പതു വര്‍ഷം പിന്നിടുമ്പോള്‍ കമ്പ്യൂട്ടര്‍ സാക്ഷരതയില്‍ നിന്നും വൈജ്ഞാനിക സാങ്കേതിക തലങ്ങളിലേക്ക് അക്ഷയ ഉയരുകയും തദ്ധ്വാര സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും അക്ഷയ കേന്ദ്രങ്ങളുടെ വിപുലമായ ഒരു ശൃംഖല രൂപീകൃതമായികൊണ്ട് ഐ.ടി മേഖലയിലെ സംരംഭകത്വം എന്ന നിലയിലേയ്ക്ക് വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
വിവിധ സര്‍ക്കാര്‍ വകുപ്പ് / ഏജന്‍സികളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ അക്ഷയയിലൂടെ ലഭ്യമാക്കുന്നു. കേരള സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ടാബുകള്‍ വാങ്ങി അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കിയതുവഴി കിടപ്പുരോഗികളുള്പ്പെടെയുള്ള പെന്‍ഷന്‍കാരുടെ മസ്റ്ററിങ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സാധിച്ചിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങളെ ആധാര്‍ അധിഷ്ഠിത സേവന കേന്ദ്രങ്ങളായി രൂപാന്തരപ്പെടുത്തിയതിലൂടെ ആധാറിലെ വിവരങ്ങള്‍ പുതുക്കുന്നതിന് ജനങ്ങള്‍ക്കു സഹായകരമായി. അക്ഷയ കേന്ദ്രങ്ങളുടെ എണ്ണം 2,700 ആയി വര്‍ദ്ധിച്ചു. സാമൂഹ്യ സുരക്ഷ / ക്ഷേമ പെന്ഷന്, അക്ഷയ കേന്ദ്രങ്ങളിലൂടെ 2019-20 വര്‍ഷത്തില്‍ മസ്റ്ററിങ് ചെയ്യുന്നതിന് കഴിഞ്ഞിരുന്നു. കിടപ്പു രോഗികളുടെ വീടുകളില്‍ച്ചെന്നു മസ്റ്ററിങ് ചെയ്യുന്നതിന് ടാബ് സൗകര്യങ്ങളൊരുക്കി സമയബന്ധിതമായി നടപ്പിലാക്കി. ഇതിനായി പഞ്ചായത്ത് ഡയറക്ടറേറ്റ്, എന്‍.ഐ.സി., ഐ.കെ.എം., തുടങ്ങിയ സ്ഥാപനങ്ങളുമായി പ്ലാനുകള്‍ തയ്യാറാക്കി സമയബന്ധിതമായി മസ്റ്ററിങ് പൂര്‍ത്തീകരിക്കുന്നതിന് അക്ഷയ മുന്‍കൈയെടുത്തിരുന്നു. പെന്‍ഷന്‍കാരില്‍ ഒന്നിലേറെ പെന്ഷന് വാങ്ങിയിരുന്നവരെ മസ്റ്ററിംഗിലൂടെ ഒഴിവാക്കിയതിലൂടെ ഓരോ വര്‍ഷവും സര്‍ക്കാരിന് 746.64 കോടി രൂപ ലാഭിക്കുന്നതിന് കഴിഞ്ഞു.
ലക്ഷ്യം
- നിലവിലുള്ള കേന്ദ്രങ്ങളുടെ എണ്ണം 2,700 ല്‍ നിന്നും 3,000 ലേക്ക് ഉയര്‍ത്തുക.
- പുതിയ സര്‍ക്കാര്‍ സര്‍ക്കാരേതര സേവനങ്ങള്‍ കണ്ടെത്തി സംരംഭകരെ പുതിയ മാനങ്ങളിലേക്കുയര്ത്തുക.
- ജനങ്ങള്‍, സംരംഭകര്‍, സംസ്ഥാന - ജില്ലാ അക്ഷയ ഓഫീസുകള്‍ എന്നീ മേഖലകളെ ഏകോപിപ്പിക്കുന്നതിനുള്ള ഐ.ടി. അധിഷ്ഠിത നവീന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തുടര്‍ പരിശീലനങ്ങള്‍ നടത്തി ജനസൗഹൃദ സേവനങ്ങള്‍ക്കു് മുന്‍ഗണന നല്‍കുക .
- അക്ഷയ കേന്ദ്രങ്ങളെ ഫിനാന്‍ഷ്യല്‍ ഉള്‍ച്ചേര്‍ക്കല്‍, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ പ്രാവീണ്യമുള്ളതാക്കി മാറ്റുക
- അക്ഷയയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ശൃംഖലാ വിന്യാസങ്ങള്‍ക്കും സാമ്പത്തിക സഹായം ക്രമപ്പെടുത്തുക
നേട്ടങ്ങള്‍
-
“ സാന്ത്വന സ്പര്‍ശം 2020” - ബഹു . മുഖ്യ മന്ത്രിയുടെ അദാലത്ത്
ബഹു.മുഖ്യമന്ത്രിയുടെ സി.എം.ഡി.ആര്.എഫ്., സി.എം.ഓ എന്നിവയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനു എല്ലാ ജില്ലകളിലും അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അന്പതിനാലായിരത്തില്പരം അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനു കഴിഞ്ഞിരുന്നു.
-
ലൈഫ് മിഷന് പദ്ധതി ( എല്‍.എസ്സ് .ജി.ഡി.)
ലൈഫ് മിഷന് പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് അക്ഷയയിലൂടെ സൗകര്യങ്ങളൊരുക്കിയിരുന്നു. ഇതിനായി സംരംഭകര്‍ക്ക് പരിശീലനവും ജില്ലാ / ബ്ലോക്ക് അടിസ്ഥാനത്തില്‍ സംശയ നിവാരണത്തിനായി സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ അറിയിപ്പുകളും നല്കി വിജയിപ്പിച്ചു. എട്ടുലക്ഷത്തി നാല്പത്തിനായിരത്തില്പരം അപേക്ഷകള്‍ അക്ഷയകേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായി ചെയ്യുന്നതിന് കഴിഞ്ഞിരുന്നു. സാധാരണക്കാരിലും സാധാരണക്കാര്‍ക്ക് വീട് വയ്ക്കുന്നതിന്, വസ്തു വാങ്ങി വീട് വയ്ക്കുന്നുന്നതിനു, വീട് പുതുക്കി പണിയുന്നതിന് തുടങ്ങി വിവിധ ഘട്ടങ്ങളില്‍ അനുബന്ധ രേഖകളോടുകൂടി അപേക്ഷ നല്‍കുന്നത് അക്ഷയ സംരംഭകര്‍ സമയ ബന്ധിതമായി നടപ്പിലാക്കിയിരുന്നു.
-
റേഷന്‍ കാര്‍ഡ് പ്രിന്റിങ് അക്ഷയ കേന്ദ്രങ്ങളില്‍
റേഷന്‍ കാര്‍ഡ് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനു അക്ഷയ കേന്ദ്രങ്ങള്‍ക്ക് പ്രത്യേക ലോഗിന്‍ സിവില്‍ സപ്ലൈസ് വകുപ്പ് അനുവദിച്ചു തന്നിരുന്നു. ഈ സേവനത്തിനു പുറമെ, റേഷന്‍ കാര്‍ഡ് പ്രിന്റ് ചെയ്തു അക്ഷയയിലൂടെ തന്നെ കൊടുക്കുന്നതിനുള്ള പദ്ധതിക്ക് തിരുവനന്തപുരം ജില്ലയില്‍ തുടക്കമിടുകയും തുടര്‍ന്ന് എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. ഇതിലൂടെ റേഷന്‍കാര്‍ഡിനുള്ള അപേക്ഷ നല്‍കുന്നതിനും റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള സൗകര്യവും അക്ഷയ കേന്ദ്രങ്ങളില്‍ ലഭ്യമാക്കിയതിലൂടെ ഇ-ഗെവേര്ണന്സിന്റെ പ്രയോജനം (End to End process) ജനങ്ങള്‍ക്കു കൂടുതല്‍ പ്രയോജനപ്പെട്ടുവരുന്നു. റേഷന്‍ കാര്‍ഡ് പ്രിന്റിങ് പദ്ധതി നടപ്പിലാക്കി വിജയിപ്പിക്കുന്നതിനായി സംസ്ഥാന അടിസ്ഥാനത്തില്‍ അക്ഷയ ജില്ലാ ഓഫീസ് സ്റ്റാഫ്, അക്ഷയ മാസ്റ്റര്‍ സംരംഭകര്‍ എന്നിവരുടെ ഒരു ഗ്രൂപ്പ് രൂപീകരിച്ചു സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്റെ നേത്രത്വത്തില്‍ 24x7 രീതിയില്‍ ഒരു ഓണ്‍ലൈന്‍ ഹെല്പ് ഡെസ്കിന്റെ സഹായത്തോടെ സാങ്കേതിക അറിവുകള്‍ പങ്കുവയ്ച്ചുവരുന്നു.
-
അഗ്രികള്‍ച്ചര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം (AIMS)- കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് അടിസ്ഥാനവില.
കൃഷി വകുപ്പുമായി സഹകരിച്ചു പഴം പച്ചക്കറി മേഖലകളില്‍ 16 ഇനം ഉത്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുന്നതിന് കര്‍ഷകരുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനു അക്ഷയ കേന്ദ്രങ്ങളെ സജ്ജമാക്കിയായിരുന്നു. ഇതിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ വെജിറ്റബിള്‍ ഫ്രൂട്ട് പ്രൊമോഷന് കൗണ്‍സില്‍ കേരളം എന്ന സ്ഥാപനത്തിന്റെ ചുമതലയിലുള്ള 250 കര്‍ഷക വിപണികള്‍ കേന്ദ്രീകരിച്ചു അക്ഷയ - കര്‍ഷക സൗഹൃദ കേന്ദ്രങ്ങളിലൂടെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിന് സഹായകരമായ സൗകര്യങ്ങള്‍ ഒരുക്കിനല്‍കിയിരുന്നു. ഇതിലൂടെ 24,000 കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നു.
-
ഇ- ഡിസ്ട്രിക്ട് പദ്ധതി
കോവിഡ് പശ്ചാത്തലത്തില്‍ എല്ലാ വില്ലജ് ഓഫീസുകളും ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ചതിനാല്‍ അക്ഷയയിലൂടെയുള്ള അപേക്ഷകളില്‍ ഗണ്യമായ വര്‍ദ്ധനവ് വന്നിരുന്നു. അക്ഷയിലൂടെയുള്ള അപേക്ഷകളുടെ വിവര കണക്കുകള്‍ താഴെ കൊടുത്തിരിക്കുന്നു
- 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇ- ഡിസ്ട്രിക്ട് സര്‍ട്ടിഫിക്കറ്റ് അപേക്ഷകളുടെ എണ്ണം : 63,44,135
- 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ബില്‍ -പേയ്മെന്റുകളുടെ എണ്ണം: 88,09,001
- 2021 ഏപ്രില്‍ വരെയുള്ള ആകെ സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം :4,99,55,015
- 2021 ഏപ്രില്‍ വരെയുള്ള ആകെ ബില്‍-പേയ്മെന്റുകളുടെ എണ്ണം :4,47,98,514
2020-21 സാമ്പത്തിക വര്‍ഷത്തില്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട് വെല്‍ഫെയര്‍ ബോര്‍ഡ് സേവനങ്ങളും ഇ-ഡിസ്ട്രിക്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
-
ആധാര്‍ പദ്ധതി
അക്ഷയ കേന്ദ്രങ്ങള്‍ ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളായതിലൂടെ ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ക്കും ജനങ്ങള്‍ക്ക് സഹായകരമായി. എന്റോള്‍മെന്റ് കേന്ദ്രങ്ങളുടെ എണ്ണം 1,221 ആയും കുട്ടികളുടെ ആധാര്‍ കേന്ദ്രങ്ങള്‍ 1,298 ആയും വര്‍ധിച്ചു. സര്‍ക്കാര്‍ ധന സഹായത്തോടെ വാങ്ങിയ ടാബുകള്‍ കുട്ടികളുടെ ആധാര്‍ എടുക്കുന്നതിനു പ്രയോജനപ്പെട്ടുവരുന്നു.
-
സി.എം.ഡി.ആര്.എഫ്. / സി.എം. ഓ
സി.എം.ഡി.ആര്.എഫ്. / സി.എം. ഓ. അപേക്ഷകള്‍ നല്‍കുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ക്ക് പ്രത്യേക ലോഗിന്‍ സൗകര്യം ഏര്പെടുത്തിരിയിരുന്നു. ഈ കോവിഡ് കാലഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കു പരാതി പരിഹാരത്തിനായി സി.എം.ഓ പോര്‍ട്ടല്‍ വളരെയധികം പ്രയോജനപ്പെട്ടുവവരുന്നു.
മറ്റു പദ്ധതികള്‍