Technopark
located in Thiruvananthapuram
Technopark, located in Thiruvananthapuram, the beautiful capital city of Kerala, is an autonomous society promoted by the Government of Kerala.



ട്രാവന്‍കൂര്‍കൊച്ചിന്‍ ലിറ്റററി സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് 1955 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്വയംഭരണാധികാര സ്ഥാപനമാണ് ടെക്നോപാര്‍ക്ക്. സി.എം.എം.ഐ ലെവല്‍ 4, ഐ.എസ്.ഒ 9001:2015, ഐ.എസ്.ഒ 14001:2015, ഒ.എച്ച്.എസ്.എ.എസ് 18001:2007 സര്‍ട്ടിഫിക്കേഷനുള്ള ടെക്നോളജി പാര്‍ക്കാണിത്. ലോകത്തിലെ ഹരിതാഭമായ ഐ.ടി നഗരങ്ങളിലൊന്നായ ടെക്നോപാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാര്‍ക്കുകളിലൊന്നാണ്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലാണ് 1990-ല്‍ ടെക്നോപാര്‍ക്ക് സ്ഥാപിതമായത്. ടെക്നോപാര്‍ക്കിലെ ഏകദേശം 460 കമ്പനികളിലായി 63000 ഐ.ടി പ്രൊഫഷണലുകളാണ് പ്രവര്‍ത്തിക്കുന്നത്. 10.2 മില്യണ്‍ ചതുരശ്രയടിയിലെ പൂര്‍ണമായും നിര്‍മ്മിത മേഖലയോടു കൂടിയ ടെക്നോപാര്‍ക്ക് 662.54 ഏക്കറിലാണ് വ്യാപിച്ചു കിടക്കുന്നത്.
കാഴ്ചപ്പാട്:
ടെക്നോളജി കമ്പനികള്‍ക്കും പ്രൊഫഷണലുകള്‍ക്കും തിരഞ്ഞെടുക്കാനുള്ള ലക്ഷ്യസ്ഥാനം ആയി നിലനില്‍ക്കുക.
ദൗത്യം :
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി & ഇലക്ട്രോണിക്സ് കമ്പനികളെയും പ്രൊഫഷണലുകളെയും പരിപോഷിപ്പിക്കുന്ന കേരളത്തിലെ ഗുണമേന്മയുള്ള ലോകോത്തര ആവാസവ്യവസ്ഥ ഒരുക്കുകയും വിജ്ഞാനധിഷ്ടിത അടിസ്ഥാന സൗകര്യങ്ങളിലൂന്നി വളര്‍ച്ചയും, വികസനവും സൃഷ്ട്ടിക്കുകയും അതിനനുയോജ്യമായ ജീവിത സൗകര്യങ്ങള്‍ എന്നിവ സംയോജിപ്പിച്ച്, സര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നയത്തിലൂന്നിയുള്ള ലക്ഷ്യം കൈവരിക്കുക.
വിലാസം
പാര്‍ക്ക് സെന്‍റര്‍, ടെക്നോപാര്‍ക്ക്
തിരുവനന്തപുരം – 695 581
ഫോണ്‍ : +91-471 2700222
ഫാക്സ്: +91-471 2700171
ഇമെയില്‍ : response@technopark.org
വെബ് സൈറ്റ്: https://www.technopark.org