സ്വയംതൊഴിൽ പരിശീലനം നൽകിക്കൊണ്ടും ആരോഗ്യവകുപ്പിന്റെ സഹായത്തോടെയുള്ള മെഡിക്കൽ ക്യാമ്പുകൾ നല്കുന്നതിലൂടെയും കടലുണ്ടി കമ്യൂണിറ്റി റിസർവ് പ്രദേശത്തെ ഗുണഭോക്താക്കളുടെ ഉന്നമനത്തിനായി CRMC നടപടികൾ സ്വീകരിക്കുന്നുണ്ട്. പൊതുജനങ്ങൾക്കും വിവിധ സന്നദ്ധസംഘടനകൾക്കും സ്ക്കൂൾ കോളേജ് വിദ്യാർത്ഥികൾക്കുമായുള്ള വൈവിധ്യമാർന്ന ബോധവൽക്കരണക്യാമ്പുകൾ നൽകുക, ടൂറിസ്റ്റുകൾക്കുള്ള അടിസ്‌ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക, പരിസരപ്രദേശങ്ങളിലെ  ടൂറിസ്റ്റ് ഗൈഡുകൾക്കുള്ള ആനുകാലിക പരിശീലനങ്ങൾ  നൽകുക തുടങ്ങിയ പ്രവർത്തനങ്ങളും ഇതോടൊപ്പം ചെയ്തുവരുന്നുണ്ട്.